“”…എടാ.. ഇതൊന്നും നീ പറയുമ്പോലത്ര എളുപ്പമൊന്നുമല്ല.. ഇപ്പോൾ നിൻറെ മൂഡ് ശരിയല്ല, അതാ നിനക്കിങ്ങനെയൊക്കെ തോന്നുന്നെ.. നീ ഓക്കെയായിട്ട് നമുക്കു സംസാരിയ്ക്കാം.. അപ്പോളൊരു തീരുമാനവുമെടുക്കാം.. ഇപ്പോ നീ എന്തായാലും ഒന്നിനെക്കുറിച്ചും ഓർക്കണ്ട.. ഞാനമ്മയ്ക്കു ടാബ്ലറ്റ് കൊടുക്കട്ടെ..!!”””_ പറഞ്ഞുകൊണ്ടവൾ കോള് കട്ടാക്കിയതും എന്റെ കണ്ണുകൾ ദയനീയമായി ജൂണയിലെത്തി നിന്നു… എല്ലാംകേട്ടിരുന്ന അവൾക്കുമപ്പോൾ ഒന്നും പറയാനുണ്ടായിരുന്നില്ല, നിസ്സഹായതയോടെ എന്നെയങ്ങനെ നോക്കുകയെന്നതൊഴിച്ച്..
പിന്നെ കുറച്ചുനേരം എന്തൊക്കെയോ ആലോചിച്ചിരുന്നശേഷം,
“”…എടാ… ഇവളിത് സീരിയസ് തന്നല്ലേ..??”””_ ന്നൊന്ന് തിരക്കി.. പല്ലവിയുടെ സംസാരവും പെരുമാറ്റവും കണ്ടിട്ടാവണം ജൂണയങ്ങനെ ചോദിച്ചത്…
അവളുടെയാ ചോദ്യത്തിൽ ന്യായമുള്ളതുകൊണ്ടുമാത്രം ഞാനതിനു മറുപടിയൊന്നും പറഞ്ഞില്ല… പക്ഷേ എനിയ്ക്കറിയാമല്ലോ എന്റെ പെണ്ണിനെ… നിത്യരോഗിയായി ആശുപത്രിക്കിടക്കയിൽ മാറിമാറി കിടക്കുന്ന അമ്മയെ ഒറ്റയ്ക്കാക്കി എന്റെ കൂടെ വരില്ലെന്ന് അവൾ പണ്ടേ പറഞ്ഞിട്ടുള്ളതാണ്… തന്നെയുമല്ല, എത്രയൊക്കെ ഓടിയൊളിച്ചാലും മാണിക്കോത്ത് കുടുംബക്കാരുടെ കയ്യിൽനിന്നു രക്ഷപെടാൻ ഞങ്ങൾക്ക് കഴിയില്ലെന്നും അവൾക്കറിയാം…
പിന്നെങ്ങനെ എനിയ്ക്കൊപ്പം വരാനാണവൾ..??!!
പിന്നെ കുറച്ചു നേരത്തേയ്ക്ക് ഞങ്ങൾ രണ്ടാളും ഒന്നുംമിണ്ടിയില്ല.. അവൾ പുറത്തേയ്ക്കു നോക്കിയിരിയ്ക്കുമ്പോൾ ഞാൻ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു… എന്നാലപ്പോഴും മുന്നിൽ പതുങ്ങിനിൽക്കുന്ന ഒളിയമ്പുകൾക്ക് തടയിടാൻ പോന്നൊരു കവചത്തിനായി പരതുകയായിരുന്നെന്റെ മനസ്സ്…
“”…എടാ.. നീ ടെൻഷനാവണ്ട.. എന്തെങ്കിലും മാർഗ്ഗമുണ്ടാവുംന്നേ… നമുക്കു നോക്കാം… നീയെനിയ്ക്ക് കുറച്ചു സമയം കൂടി താ..!!”””_ ഓഫീസിലേയ്ക്കുള്ള റോഡിലേയ്ക്കു ഞാൻ വണ്ടി തിരിയ്ക്കുമ്പോഴാണ് ജൂണയതു പറഞ്ഞത്…
“”.. വേണ്ട.! ഇനിയെന്തു വേണമെന്ന് എനിയ്ക്കറിയാം..!!”””_ ജൂണ പറയുന്നത് കേൾക്കാൻ കൂട്ടാക്കാതെ തടയുമ്പോൾ എന്തോ ഒരുതരം വാശിയായിരുന്നു ഉള്ളിൽ…
“”…എടാ.. എന്താ നിൻറെ മനസ്സിൽ..?? നീയെന്താ കാണിയ്ക്കാൻ പോണേ.??”””_ ചോദിയ്ക്കുമ്പോൾ അവളുടെ കണ്ണുകളിൽ ആശങ്ക നിഴലിട്ടിരുന്നു.. അതുമനസ്സിലായതും ഞാൻ മറുപടി പറഞ്ഞു.
“”…വേറെന്തു കാണിയ്ക്കാൻ..?? ഞാനീ കല്യാണത്തിന് സമ്മതിയ്ക്കാൻ പോകുന്നു..!!”””_ പറയുമ്പോൾ ചുണ്ടിലൊരു ചിരിവരുത്താനായി ഞാൻ ശ്രെമിയ്ക്കുന്നുമുണ്ടായിരുന്നു…
“”…എടാ.. നീയിതെന്ത് ഭ്രാന്തായീ പറയുന്നേ..?? നിന്റെ ഉള്ള ബോധംകൂടി പോയോ..??”””_ കണ്ണുംമിഴിച്ചിരുന്നവൾ ചോദിച്ചതിന്,
“”…ഭ്രാന്തോ..?? ഇതിലെന്തു ഭ്രാന്ത്..?? എനിയ്ക്കിപ്പോൾ ഏറ്റവുമാവശ്യമായി വേണ്ടത് സമയമാണ്.. അതിനീ കല്യാണത്തിന് സമ്മതിയ്ക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല.. അല്ലേൽ നീ പറ… ഇതിൽനിന്നും രക്ഷപെടാനൊരു വഴി നീതന്നെ പറ…