” ആരാ ”
” ഡീ പോത്ത്തേ, ഞാനാ mufi…
Nee ഇങ്ങോട്ട് ഒന്ന്ന് വന്നെ…”
ആൻസി എഴുനേറ്റു ജാലകം തുറന്നു.
” നീ എന്തടി ഇവിടെ”
” കുന്തം, മനുഷ്യനെ കൊണ്ട് പറയിപ്പിക്കണ്ടാ…
എടീ നവാസ് വരുന്നുണ്ട്, നിന്നെ വിളിച്ചിട്ട് എഴുന്നേൽക്കാത്തത് കൊണ്ട്, അയാളിവിടെ എത്തിയെന്ന് കരുതി വേഗം ഡോര് അടച്ചു ചാവി അകത്തിട്ടു,
പിന്നെയാ വാപ്പാനേം ഉമ്മനേം ഓർത്തത്…”
” ഞാൻ വാതിൽ തുറക്കാം”
” വേണ്ട വേണ്ടാ, aa കാറിൻ്റെ light കാണുന്നുണ്ട്…
ഞാൻ പൊവാ, നോക്ക്…നീ ചെക്കനെ വേഗം കുളിപ്പിക്ക് …”
കാറിൻ്റെ വെളിച്ചം ഗെയിറ്റ് ന നേരെ തിരിഞ്ഞ്
” ആടി, അതവൻ തന്നെയാ…എന്നാ ok…”
അൻസി ജാലകത്തിലൂട ഒന്ന് കണ്ണോടിച്ചു. ആലയും കവുങ്ങും തോപ്പും കഴിഞ്ഞാൽ പിന്നെ വയലാണ്. കാലത്ത് തന്നെ കുറച്ച് പേര് പണിക്കായി അവിടെ എത്തും. അങ്ങനെ ആരേലും അവിടെ ഉണ്ടോ എന്നുള്ളത് ആയിരുന്നു ആൻസിയുടെ പേടി. ഭാഗ്യത്തിന് അവള് ആരെയും കണ്ടില്ല. ആൻസി വന്ന് ഫോൺ എടുത്തു. ചാർജ് കഴിഞ്ഞ് ഓഫ് ആയ ഫോൺ അവള് മുനീറിൻ്റെ ചർജറിൽ ഇട്ടു. ക്ലോക്കിൽ സമയം നോക്കി, 5.30 ആവാറായി. വീട്ടിൽ ആണെങ്കിൽ അടുക്കളയിൽ പ്രാതലിന് കയറാനുള്ള സമയം ആയി. ഇനി വൈകികൂട, എത്രയും പെട്ടെന്ന് മുനീറിനെ കുളിപ്പിച്ച് മകളെയും കൂട്ടി വീട്ടിലേക്ക് ചെല്ലണം. അല്ലെങ്കിൽ മകളെ ഉമ്മയോ തന്നെ നോക്കി വരും.
വണ്ടിയിൽ കയറി ഇരുന്ന നവാസിനെ നോക്കി mufeeda ഒന്ന് ചിരിച്ചു. നവാസിൻ്റെ മുഖം കടന്നൽ കുത്തിയത് പോലെ വിങ്ങിയിരുന്നു.
” എങ്ങനെ ഉണ്ടായിരുന്നു trip”
നവാസ് അവളെ ഒന്ന് രൂക്ഷമായി നോക്കി.
” പോയി കാണില്ല, എനിക്കറിയാം…വീട്ടിലേക്ക് വരാതിരിക്കാൻ വേണ്ടിയല്ലേ”
” ആണെന്ന് കൂട്ടിക്കോ…
മനുഷ്യൻ ഇന്നലെ ഉറങ്ങിയിട്ടില്ല..
വീട്ടിലക്ക് എത്തട്ടെ …”
നവാസ് പിന്നെ ഒന്നും മിണ്ടിയില്ല. Mufeeda ഫോൺ തുറന്നു വാട്ട്സ്ആപ് ചട് നോക്കിയിരുന്നു.