ലക്ഷ്മി അവനെ ഒന്ന് ഇരുത്തി നോക്കി ചിരിച്ചു കൊണ്ട് ആല ലക്ഷ്യമാക്കി നടന്നു.
മുനീറിൻ്റെ വീട് മാറി കുറച്ചപ്പുരം ആണ് ലക്ഷ്മിയുടെ വീട്. കൂടെ ഇളയ മകനും ശിവനും അവൻ്റെ ഭാര്യ പ്രമീളയും അവരുടെ ഒരു മകനുമാണ് താമസം. ലക്ഷ്മിയുടെ മറ്റു മക്കൾ എല്ലാം വേറെ ദേശത്ത് വീട് വെച്ച് താമസം മാറി. ഇളയവൻ ശിവൻ പ്രണയിച്ചു കെട്ടി കൊണ്ടുവന്നതാണ് പ്രമീളയെ. നാടൻ പനികളുമായി ജീവിച്ചു വന്നവരാണ് ലക്ഷ്മിയും ഭർത്താവും. കുറച്ച് വർഷങ്ങൾക്ക് മുൻപാണ് അയാൽ മരണപ്പെട്ടത്. അച്ഛൻ്റെ മരണത്തോടെ ഇടയ്ക്കും തലയ്ക്കും കള്ള് കുടിച്ചിരുന്ന ശിവ മുഴുവൻ സമയവും വെള്ളമടിയയി. രണ്ടാമതൊരു കുഞ്ഞിന് വേണ്ടി പ്രമീള അതിയായി ആഗ്രഹിക്കുന്നുണ്ടെങ്കിലും ശിവൻ്റെ മദ്യപാനം അതിനൊരു തടസ്സമായി മാറി. Aa വിവരം അറിഞ്ഞ ശിവൻ ആവട്ടെ ലഹരിയിൽ അഭിരമിചു.
മുനീർ വേഗം അകത്തേക്ക് ചെന്നു ഒരു ഷർട്ട് പണി പെട്ട് ധരിച്ച് ആലയിലെക്ക് നടന്നു.
” ചേച്ചി ഇപ്പൊ സ്കൂളിൽ പോവാറില്ലെ”
പ്രമീളയും ലക്ഷ്മിയും തിരിഞ്ഞ് നോക്കി.
” Haa, nee ആയിരുന്നോ” ലക്ഷ്മി
” ഇല്ലാടാ, സമയം ആവുന്നല്ലെ ഉള്ളൂ…” പ്രമീള.
Private സ്കൂളിൽ ടീച്ചർ ആണ് പ്രമീള. ശിവൻ്റെ മാറ്റത്തിന് ശേഷം പ്രമീളയുടെ ശമ്പളവും അമ്മ തുടരുന്ന നാടൻ പണിയുടെ കൂലിയാണ് വരുമാനം.
” ശിവെട്ടൻ ഇല്ലെ ലക്ഷിമയെടത്തി ”
” ആഹ, അവൻ വന്നില്ലേ ഇങ്ങട്…ഇന്നലെ നിൻ്റെ വാപ്പ എന്തോ ജോലി എൽപ്പിച്ചെന്ന് പറയുന്നത് കേട്ടു”
” ആഹ, അത് അട്ടത്തുള്ള തേങ്ങ ഒക്കെ അങ്ങാടിയിൽ കൊണ്ട് പോകണം എന്ന് പറഞ്ഞിരുന്നു ”
” ദാ muneere, നീ യിനി അങ്ങേർക്ക് കുപ്പി ഒന്നും കൊടുക്കാൻ നിക്കണ്ട… കേട്ടല്ലോ…”
പ്രമീള കണ്ണുരുട്ടി മുനീറിന് നേരെ നോക്കി പറഞ്ഞു.
” ഞാനതിന് കുപ്പി ഒന്നും കൊണ്ടുവന്നിട്ടില്ല എൻ്റെ ടീച്ചറെ ”
” ആഹ, എങ്കിൽ നിനക്ക് കൊള്ളാം ” പ്രമീള.