മെമ്മറീസ് [Callisto]

Posted by

കുറച്ചു നേരം കൂടി അവിടെയിരുന്നിട്ട് രണ്ടു കോഫി കപ്പുമായി ഞാനും കിച്ചണിലേക്ക് ചെന്നു. അവൾ ഫുഡ്‌ ടേബിളിൽ സെറ്റ് ചെയ്യുകയായിരുന്നു . പിന്നെ അധികം ഡിലേ ഒന്നും ഇല്ലായിരുന്നു. ഫുഡും കഴിച്ച് കിച്ചനിലെ ജോലിയെല്ലാം ഒതുക്കി ഞങ്ങൾ കിടക്കാൻ ഉള്ള ഒരുക്കമായി. “അതെ രാവിലെ എഴുന്നേൽക്കണേ, മറക്കല്ലേ .Then good night ” എന്നോട് ചേർന്ന് കിടന്നു എന്റെ കവിളിൽ ഒരു ഉമ്മയും തന്നവൾ ഉറങ്ങാൻ തുടങ്ങി. ഞാൻ പിന്നെയും കുറച്ചു നേരം അവളെ നോക്കികിടന്നു. ” ആ മൈരന്മാരോട് ഈ ഒരു കാര്യത്തിലേ എനിക്ക് നന്ദിപറയാനുള്ളു. I got you, thanks to them. നീ എന്റെ കൂടെയുള്ളപ്പോൾ ഞാൻ എന്റെ പല പ്രോബ്ലെവവും മറക്കുന്നു. താങ്ക്യൂ നിള ഫോർ ലൗവിംഗ്  മി സൊ മച്ച്. ആൻഡ് ഫോർ ട്രസ്റ്റിംഗ് മി ടൂ. ” ഞാൻ പതിയെ അവളുടെ നെറ്റിയിൽ ഉമ്മവച്ചു. പിന്നെയെപ്പോഴോ ഞാൻ ഉറക്കത്തിലേക്ക്‌ വഴുതി വീണു.

“കിച്ചു.. കിച്ചു.. എഴുന്നേൽക്ക് ദാ ടൈം ആയി ഡാ എണീക്കാൻ.”

പ്രെയാസപ്പെട്ട് ഞാൻ കണ്ണുതുറന്നു നോക്കിയപ്പോൾ എന്നെ തുറിച്ചു നോക്കി നിൽക്കുന്ന നിളയെയാണ് ഞാൻ കണ്ടത്. കുളിയാക്കേ കഴിഞ്ഞു ഒരു ബാത്ത്റോബും ചുറ്റികൊണ്ടാണവളുടെ നിൽപ്പ്.

“അല്ല നീ എങ്ങോട്ടാ ഈ രാവിലെ ഓഫീസിലേക്കാണോ?.

ഞാൻ മറിച്ചൊന്നും ചിന്തിക്കാതെ മനസിൽവന്ന ചോദ്യം അവളോട്‌ ചോദിച്ചു.

“ഡാ വെറുതെ അർഗ്യൂ ചെയ്യാൻ ഇപ്പൊ ടൈം ഇല്ല നീ പോയി പെട്ടന് റെഡി ആയിവാ ”

ഒരുങ്ങുന്നതിനിടയിൽ അവൾ പറഞ്ഞു. അപ്പോഴാണ് ഞാനും നാട്ടിലേക്കു പോകുന്നകാര്യം ഓർത്തത്‌ ടൈം നോക്കിയപ്പോൾ ഏഴുമണി കഴിഞ്ഞു. പിന്നെ അതികം നിന്നു തിരിയാതെ ഞാൻ ബാത്‌റൂമിൽ പോയി കുളിച്ചു തിരിച്ചുവന്നപ്പോൾ റൂമിൽ ആരുമില്ലായിരുന്നു. എനിക്കിടാനുള്ള ഡ്രസ്സ്‌ ബെഡിൽ എടുത്തുവച്ചിട്ടുണ്ടായിരുന്നു. ഞാൻ ഒരു വൈറ്റ് ഷർട്ടും ബ്ലൂ ജീൻസും ,നിള ഒരു ബ്ലാക്ക് ജീൻസ് പിന്നെ ഒരു വുളൻ മെറ്റിരിയൽ ഷർട്ടും. പാക്കിങ് ഒക്കെ നേരത്തെ ചെയ്തിരുന്നതുകൊണ്ട് വേറെ ടെൻഷൻ ഒന്നും ഇല്ലായിരുന്നു. ഞങ്ങൾ അപ്പാർട്മെന്റും ലോക്ക്ചെയ്തു ബാഗുമായി പാർക്കിങ്ങിലേക്ക് നടന്നു. “അല്ല നമ്മളെങ്ങനാ എയർപോർട്ടിൽ പോവുന്നെ നീ ക്യാബ് വല്ലോം പറഞ്ഞിട്ടുണ്ടോ?” “ഇല്ല ജെന്നിഫർ വരും. She will drop us.” “ശേ ജെന്നി വരോ, നിനക്കത് നേരത്തെ പറഞ്ഞൂടായിന്നോ. കുറച്ചൂടെ നല്ലപോലെ ഒരുങ്ങാമായിരുന്നു “

Leave a Reply

Your email address will not be published. Required fields are marked *