എന്താടാ””???
അപ്പോൾ എന്റെ അമ്മയാവില്ലേ.”” സുനി ചിരിച്ചുകൊണ്ട് പറഞ്ഞു.
അമ്മയാണല്ലോ… ഈ ബന്ധം അതിനൊരു തടസ്സമേ അല്ല. നീ എന്റെ പിറക്കാതെ പോയാ മകനല്ലേ.””””
ഹ്മ്മ്മ് എനിക്ക് നിങ്ങടെ മകൻ ആവണ്ടാ”” അപ്പോൾ അലീന എന്റെ അനിയത്തി ആവില്ലേ.”””
ടാ.””” കുറച്ചു മുൻപേ ഞാൻ കണ്ടതാണ് മോന്റെ പരവേശം ഫോൺ കയ്യിൽ വാങ്ങി അത് ചെയ്യുന്നു ഇത് ചെയ്യുന്നു. നീ അവളുടെ ഫോട്ടോ ആണ് നോക്കിയതെന്നു എനിക്ക് നല്ലപോലെ മനസിലായി.”” പിറക്കാതെ പോയ മോന്റെ ഉദ്ദേശം എന്താണ്.??
ഒന്നുമില്ല””
ടാ ചെറുക്കാ.””” കൂടുതൽ കൊഞ്ചത്തെ കാര്യം പറയ്.”
എന്റെ ഉമ്മീ”” ഒരു ഉദ്ദേശവുമില്ല എന്റെ മനസ്സിൽ… സത്യം പറഞ്ഞാൽ കാണാൻ ഒരു ആഗ്രഹം തോന്നി അങ്ങനെ നോക്കിയതാണ് ഫോണിൽ. ഇപ്പം കാണാതെ ഇരുന്നപ്പോൾ ഉള്ളിൽ എന്തോ പോലെ.”” എന്നാലും സ്വന്തം മോളുടെ ഒരു ഫോട്ടോ പോലും നിങ്ങള്ക്ക് ഇതിൽ ഇട്ടുടയുന്നോ അമ്മയാണ് പോലും അമ്മ.. ഒരു സ്നേഹമില്ലാത്ത സാധനം””
നിനക്കെന്താ ഇപ്പം അവളെ കാണണം അത്രയല്ലേ ഉള്ളു.””
ആഹ്…കാണണം.””
എന്നാൽ നാളെ പോയി അവളെ വിളിച്ചോണ്ട് വാ.. ഇവിടുന്നു ഇരുപത്തിയഞ്ചു കിലോമീറ്ററെ ഉള്ളു വീട്ടിലേക്ക് അവള് ഇങ്ങോട് വരാൻ നിൽകുവാണ്… ഷംന പറഞ്ഞുകൊണ്ട് ബെഡിലിരുന്ന സുനിയുടെ ഒരു ഫോട്ടോ എടുത്തു ഫോണിൽ.””
ഫോട്ടോ എടുത്ത എന്തിനാ.??
അവൾക്കു കൊടുക്കാൻ.. നാളെ ഒരു മാങ്ങാണ്ടി മോറാൻ വിളിക്കാൻ വരുമെന്ന് പറയാൻ അവൾക്കു ആളെ മനസിലാവണ്ടേ.”” അവൾ ചിരിച്ചുകൊണ്ട് സുനിയുടെ കവിളിൽ പിടിച്ചു വലിച്ചു..
ഹോ””” അപ്പോൾ ഞാൻ മാങ്ങാണ്ടിമോറാൻ.. എന്നാലും നിങ്ങള്ക്ക് അവളുടെ ഒരു ഫോട്ടോ കാണിക്കാൻ വയ്യല്ലേ.”” കാണിക്കണ്ടാ.. നാളെ ഞാൻ പോയി വിളിക്കും.”” സുനി പറഞ്ഞുകൊണ്ട് ഡ്രെസ്സൊക്കെ നേരെയാക്കി എഴുന്നേറ്റു….
എന്താടാ നോക്കുന്നേ ??
അവളുടെ നമ്പർ താ.. നാളെ വിളിക്കാൻ
ഇത്രനേരം എന്നെ കുറ്റം പറഞ്ഞിട്ട് ഇപ്പം എന്റെ മോളുടെ നമ്പർ വേണം നിനക്കല്ലേ.”””
എങ്കിൽ വേണ്ടാ.. ഞാൻ പോകുവാ”” സുനി പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി പോയി.””
ഷംന ചിരിച്ചുകൊണ്ട് ബെഡിലേക്കു കിടന്നു… ഈ ചെറുക്കന്റെയൊരു കാര്യം. തമാശയ്ക്കാണെങ്കിലും അവൻ അമ്മയെന്ന് വിളിച്ചപ്പോൾ എന്തോ മനസിൽ ഒരു വിങ്ങൽ പോലെ.””” അവൾ പഴയ ഓർമ്മകളിലേക്ക് പോയി.””