അവൻ ആ തക്കം മുതലാക്കി അവളുടെ ഭാഗം നിന്ന് കൂടുതൽ എരിവ് കേറ്റിക്കൊടുത്തു. ‘ഇങ്ങനെയാണോ ഭർത്താക്കന്മാർ’ എന്ന് പറഞ്ഞ് അയാൾ ചെയ്തുതരാത്ത കൊച്ചുകാര്യങ്ങൾ പോലും രേണുകയുടെ മനസ്സില്‍ അവൻ വലുതായി കാണിച്ചു, ഒപ്പം അവളെയും അവളുടെ സൗന്ദര്യത്തെയും പുകഴ്ത്താനും തുടങ്ങി.
“ ഹൊ.. ഇത്രയും സുന്ദരിയായിട്ടും ചേച്ചിയുടെ സഹനം സമ്മതിക്കണം. ചേച്ചിയുടെ കെട്ടിയോന് സൗന്ദര്യബോധം തീരെയില്ലാത്തത് കൊണ്ടാണ്, ഞാനായിരുന്നെങ്കിൽ, ഇത്രയും കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാരിയായ ഭാര്യയെ, തനിച്ചാക്കിയിട്ട് നാട് വിട്ടെങ്ങും പോകില്ലായിരുന്നു. ഇതൊക്കെ ഇപ്പൊ ചെയ്തില്ലെങ്കിൽ പിന്നെയെപ്പൊ ചെയ്യാനാ…”
“ എന്ത്…?” അവൾ കണ്ണീരണിഞ്ഞ മുഖത്ത് ചെറിയ ചിരിയോടെ ചോദിച്ചു.
“ ഒന്ന് പോ ചേച്ചി… ഒന്നും അറിയാത്തത് പോലെ. ചേച്ചിക്ക് അറിഞ്ഞൂടെ?”
“ എനിക്കറിയില്ല.. നീ പറ..” അവനെ വട്ട് കളിപ്പിക്കുന്നതിൽ അവൾക്ക് രസം തോന്നി.
“ അത്…”
“ ഉംം?”
“ സെക്സ്…. അയ്യോ… എന്നെ കൊല്ലല്ലേ… ഞാൻ ചുമ്മാ പറഞ്ഞതാണേ..” അവൻ ജാള്യത അഭിനയിച്ച് പറഞ്ഞു. രേണുക പൊട്ടിച്ചിരിച്ചു.
ഇങ്ങനെ പതിയെ അവന്റെ ചാറ്റ് രീതിയും തന്ത്രപൂർവ്വം മാറിക്കൊണ്ടിരിക്കുന്നു. ഒരു അനിയനിൽ നിന്നും കാമുകനിലേക്കുള്ള പാതിലേക്കാണോ അവനെന്ന് രേണുകയ്ക്ക് സംശയം തോന്നിയെങ്കിലും ഉറപ്പിക്കാന്‍ തരമില്ലായിരുന്നു. അല്ല, ആഗ്രഹമില്ലായിരുന്നു എന്താണ് സത്യം. ഇത്രയും അടുത്തറിഞ്ഞവനോടുള്ള ചാറ്റിങ് നിർത്താൻ അവൾക്കും മനസ്സുണ്ടായിരുന്നില്ല. തന്നെയുമല്ല, അവൻ അതിര് കടന്നാൽ വിലക്കാമെന്ന അതിര് കവിഞ്ഞ ആത്മവിശ്വാസവും ഉണ്ടായിരുന്നു.
നേരത്തെ പറഞ്ഞതുപോലെ രേണുകയോടുള്ള ഭർത്താവിന്റെ പെരുമാറ്റവും അക്കരെയും ഇക്കരെയുമായ അവരുടെ ദാമ്പത്യജീവിതവും മനസ്സിലാക്കിയ അവളുടെ ‘ദുർവിധിയോർത്ത്’ സഹതാപം നടിച്ചു. ഒന്നുമില്ലെങ്കിലും വേണ്ടില്ല, ഒരു കുഞ്ഞ് കൂടി വേണമെന്നുള്ള അവളുടെ മോഹമറിഞ്ഞ് ഇടയ്ക്കെപ്പോഴോ അവസരം സൃഷ്ടിച്ച് ചോദിച്ചു.
“ അതുശരി… അപ്പൊ കൂടുതൽ ആഗ്രഹങ്ങളൊന്നുമില്ലേ? കുഞ്ഞ് മാത്രം മതിയെന്ന ആഗ്രഹത്തിലേക്ക് ഇപ്പൊ ചുരുങ്ങിയോ?”
“ തൽക്കാലം അതല്ലേ നിവൃത്തിയുള്ളൂ കുട്ടാ? അതിനാ ഏട്ടനോട് ഞാൻ ലീവിന് വരാത്തതിന് അടിയുണ്ടാക്കിയത് പോലും.”
“ അല്ല, ശരിക്കും ചോദിച്ചതാ. ചേച്ചിക്ക് ഇപ്പോൾ അതിനൊന്നും ആഗ്രഹമില്ലേ…. അതോ ഏട്ടൻ വീഡിയോകാളിലൂടെ… ചോദിച്ചത് തെറ്റായെങ്കിൽ സോറിട്ടോ… “