കുറച്ചുനേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല, അവൾ പറച്ചിൽ നിർത്തിയെന്ന് മനുവിന് തോന്നി.
അവൻ പതിഞ്ഞ സ്വരത്തില്‍ അവളോട് പറഞ്ഞു.
“ ചേച്ചി പറഞ്ഞതെല്ലാം ഞാൻ കേട്ടു. ഇനി ഞാൻ പറയുന്ന് കേൾക്കാനൂടിയുള്ള മനസ്സുണ്ടാകണം.”
“ എനിക്കൊന്നും കേൾക്കണ്ട” രേണുക ദേഷ്യത്തിൽ തന്നെ പറഞ്ഞു.
“ കേൾക്കണം, കേട്ടേ പറ്റൂ. എന്നിട്ട് ചേച്ചിക്ക് എന്നോട് മിണ്ടണ്ട എന്നാണെങ്കില്‍ മിണ്ടണ്ട. ഞാനൊരിക്കലും ശല്യപ്പെടുത്തുകയും ഇല്ല.”
അവൾ മിണ്ടിയില്ല.
“ ചേച്ചി.. ചേച്ചിക്കറിയാലോ.. എനിക്ക് ചേച്ചിയോട് അഭിനയിക്കാൻ കഴിയില്ല. മനസ്സിൽ ഒന്നും വെക്കാതെ എല്ലാം തുറന്ന് പറയുന്ന നിങ്ങളോട് എനിക്ക് കള്ളം പറയാൻ കഴിയില്ല ചേച്ചി…”
രേണുക ഒന്നും മിണ്ടിയില്ല. ആഗ്രഹിക്കാത്തത് എന്തോ കേൾക്കാൻ പോവുന്നുവെന്ന തോന്നലിൽ, ഉള്ളൊന്ന് ഉലഞ്ഞു.
“ എപ്പോഴൊക്കെയോ എനിക്ക്.. എനിക്ക് ചേച്ചിയോട് പ്രണയം തോന്നിപ്പോയി. ചേച്ചിക്ക് അറിയാമോ… ഞാനത്ര മാന്യനൊന്നുമല്ല, ഞാൻ മുമ്പൊക്കെ പല പെണ്ണുങ്ങളുടെയും അടുത്ത് പോകുമായിരുന്നു. പ്രായത്തിന്റെ ചോരത്തിളപ്പിൽ. ശരീരസുഖം മാത്രം തേടി.”
രേണുകയ്ക്ക് അതൊരു ഞെട്ടലായിരുന്നു. ഒരിക്കലും മനുവിന് ഇങ്ങനെയൊരു മുഖം കാണുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നില്ല.
“ ബാക്കി കൂടി പറയട്ടെ. അന്നൊന്നും എനിക്ക് സുഖം എന്നതിനേക്കാള്‍ മറ്റൊരു ആകർഷണം അവരോട് തോന്നിയിരുന്നില്ല. പക്ഷേ ചേച്ചിയോട് അടുത്തപ്പോഴായിരുന്നു എല്ലാം മാറിമറിഞ്ഞത്…”
അവനൊന്ന് നിർത്തി.
“ എന്നുവെച്ച് ചേച്ചിയോട് ചാറ്റ് ചെയ്തതൊന്നും അത് പ്രതീക്ഷിച്ചല്ല. നിങ്ങളുടെ കവിതകളിലൂടെ… നിങ്ങളെഴുതിയ വിരഹങ്ങളിലൂടെ… അതിലെ നായകനായി ഞാൻ എന്നെ സങ്കൽപിക്കുമായിരുന്നു. ആ കവിതകളുടെ ഉടമയോടൊന്ന് നന്ദി പറയണമെന്നേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് ഞാൻ മെസ്സേജ് അയക്കുന്നതും. പക്ഷേ നിങ്ങളെ അറിഞ്ഞപ്പോള്‍, നിങ്ങളുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും അറിഞ്ഞപ്പോൾ… നിങ്ങളെ ഒരന്യസ്ത്രീയായി കാണാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. എപ്പോഴൊക്കെയോ നിങ്ങൾക്കും എനിക്കും ഒരേ പ്രായമായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയി. ഇതുവരെ കണ്ട വില കെട്ട പെണ്ണുങ്ങളേക്കാളും കൂടുതൽ അടുത്ത് എനിക്കെന്റെ ചേച്ചിയെ അറിയണമെന്ന് തോന്നിപ്പോയി. അതുകൊണ്ടാ അവരോട് ചോദിച്ചിട്ടുള്ള അതേ ചോദ്യം തന്നെ ഞാൻ ചേച്ചിയോടും ചോദിച്ചത്. ഐ ലവ് യൂ ദാറ്റ് മച്ച്, ചേച്ചി.”
ശബ്‌ദിക്കാനാവാതെ നിന്നുപോയിരുന്നു രേണുക.