ഉണ്ണി : അണ്ണാ ഉള്ളെന്നെ അണ്ണാ …. തന്നേ തന്നെ … അണ്ണാ അത് എങ്ങനെ അണ്ണാ നിങ്ങള് ലവ്വാ
ഞാൻ : അണ്ടി
ഉണ്ണി : മൊയലാളി പിടിച്ച് തലയിൽ വച്ച് തന്നല്ലെ
ഞാൻ : ഉം…
ഉണ്ണി : അനുഭവി അണ്ണാ അനുഭവി…
പ്രമോദദേട്ടൻ: ഡാ ഇന്നാ
ചേട്ടൻ പൈസ എനിക്ക് തന്നു…
ഉണ്ണി : അണ്ണാ അന്നത്തെ പിക്ക്പ്പോക്കറ്റ് അക്ക ഇല്ലേ മൈസൂർ
പ്രമോദേട്ടൻ : ഹാ
ഉണ്ണി : അണ്ണൻ കെട്ടാൻ പോണത് ആ ചേച്ചിയെ
പ്രമോദേട്ടൻ : അതിനെന്ത് കെട്ടട്ടെ… ശങ്കരേട്ടൻ ചുമ്മാ ഒന്നും കല്യാണം നടത്തില്ല…
ഉണ്ണി : അണ്ണാ നിങ്ങള് വന്നെ ഗ്രീസ് വേക്കാ
പ്രമോദേട്ടൻ : വാ
ഞാൻ : നിങ്ങള് വിട്ടോ ഞാൻ അടിക്കാ ചന്ദ്രേട്ടൻ ഒണ്ടല്ലോ….
14:23
ജീവിതം പപ്പി നക്കിയ അവസ്ഥയിലും റീൽ നോക്കി ചിരിച്ചോണ്ട് ഇരുക്കുന്ന C വൻ
പെട്ടെന്ന് കാറിൻ്റെ ഹോൺ അടി കേട്ട് ബസ്സിൻ്റെ ഉള്ളിൽ നിന്ന് ഞാൻ വെളിയിലേക്ക് പോയി
അച്ഛൻ , അമ്മ, കി ക്കു അങ്കിൾ ,പുള്ളിടെ ഭാര്യ
അച്ഛൻ : കണ്ടോ ആള് ഇവടെ തന്നെ … കാണും …എനിക്ക് തല വേദന ഇല്ല ഇപ്പൊ
കിക്കു അങ്കിൾ : അങ്ങനെ തന്നെ അല്ലേ വേണ്ടത് മിടുക്കൻ …
അമ്മ : കഴിച്ചോ മ്മാ…
ഞാൻ : ഇല്ല… ഞാൻ അച്ഛാ ഇതാ മൈസൂർ ട്രിപ്പിൻ്റെ പൈസ കണക്ക് ദേ കടലാസിൽ ഒണ്ട്….
അച്ഛൻ : വച്ചോ നീ തന്നെ ചെലവ് ഉള്ളതല്ലേ….
ഞാൻ : എന്താ
അച്ഛൻ : നീ തന്നെ വച്ചോന്ന്…
ഞാൻ ഒന്ന് ചിരിച്ചു….
കി ക്കു അങ്കിൾ : ഇതാ അപ്പോ പുതിയ വണ്ടി … കൊള്ള…
അച്ഛൻ : ഇതിൻ്റെ സകലതും ദേ ഇവനാ പൈസ ഇത്തിരി പൊട്ടി പക്ഷേ സാരൂല്ലാ…
ഡോ ഡീസൽ കണക്ക് നമ്മക്ക് ഈ തെരക്ക് കഴിഞ്ഞിട്ട് നോക്കാ …അച്ഛൻ കി ക്കു അങ്കിളിനോട് പറഞ്ഞു….