കാന്താരി 1 [Doli]

Posted by

ഉള്ള് കലങ്ങിയിട്ടും ഞാൻ അമ്മെ നോക്കി ഒന്ന് ചിരിച്ചു…

ഡ്രസ്സ് മാറി വെളിയിലേക്ക് എറങ്ങി…

ഞാൻ ആരോടും പറയാതെ നേരെ വർഷാപ്പിലേക്ക് പോയി…

ഉച്ചക്ക് അമ്മടെ ഫോൺ വന്നപ്പോ ഞാൻ എടുത്ത് കാര്യം പറഞ്ഞു….

അച്ഛൻ : കണ്ടോ സ്വന്തം കല്യാണം ആയിട്ട് കൂടെ ജോലിക്ക് പോവാൻ കാണിച്ച മനസ്സ് അങ്ങനെ ആണ് ആൺകുട്ടികൾ …

അമ്മ : കണ്ണാ നാളെ ഡ്രസ്സ് ഒക്കെ എടുക്കണം നീ രാത്രി വായോ കേട്ടോ….

ഞാൻ : ഞാൻ ഒന്നും ഇല്ല എന്നെ മൂടാൻ ഉള്ള വെള്ള തുണി നിങ്ങള് തന്നെ വാങ്ങിച്ച മതി…

അമ്മ : ദേ വായി വന്നത് പറഞ്ഞാ നാവരിഞ്ഞ് കളയും മര്യാദക്ക് വന്നോ അച്ഛനോട് പറയട്ടെ….

ഞാൻ : എല്ലാരും കൂടെ എന്നെ കുഴിച്ചിട് മൈ…ക്കിൾ ജാക്സാ ലിവറ് കൊണ്ട് വാ ….

അമ്മ : മതി മതി …വച്ചിട്ട് പോടാ… 🔚

⏩ തകരം വച്ച് ഒരു ചെറിയ പെട്ടി ഒണ്ടാക്കുന്ന സമയത്ത് അവൾടെ അനിയൻ അങ്ങോട്ട് വന്നു….

ബ്രോ…

ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി വീണ്ടും ചുറ്റിക വച്ച് ആഞ്ഞ് ആഞ്ഞ് തല്ലി….

ബ്രോ

ഞാൻ : ചുറ്റിക താഴെ ഇട്ട് ഞാൻ എണീറ്റു…

എന്നെ മനസ്സിലായില്ലേ പപ്പടെ ബ്രദർ

ഞാൻ : എന്താ

കിച്ചു : ബ്രോ എന്താ അവളും ആയിട്ട് ഒരു വഴക്ക് അവള് പാവാ…

ഞാൻ : ഞാൻ ഒന്ന് ചോദിക്കട്ടെ നിങ്ങൾക്ക് എല്ലാത്തിനും പ്രാന്താണോ… എടാ ചെക്കാ നിനക്ക് എന്നെ പറ്റി അറിയോ…

കിച്ചു : എനിക്ക് അറിയാ നിങ്ങള് അന്ന് ആക്സിഡൻ്റ് നടന്ന് അടി ആയതും അതിൻ്റെ പ്രതികാരം തീർക്കാൻ മിനിങ്ങാന്ന് അവള് ബ്രോനേ കുടുക്കാൻ നോക്കിയതും …ബ്രോ എല്ലാം വിടണം അവള് പാവാ സ്നേഹിച്ച ജീവൻ തരും

ഞാൻ : അതിന് ജീവൻ വേണ്ടെ സ്നേഹിക്കാൻ 😡

കിച്ചു : അളിയാ അളിയൻ എല്ലാം വിട് നമ്മക്ക് ഒരുമിച്ച് തകർക്കാ നിങ്ങള് അടിപൊളി ആവും പറ്റില്ല മാത്രം പറയല്ലെ പ്ളീസ്

Leave a Reply

Your email address will not be published. Required fields are marked *