എവിടെടാ ഇപ്പൊ നിന്റെ വീരം. അന്ന് നിന്റെ മുഖത്തു കണ്ട ആ ചിരിയുണ്ടല്ലോ അതെവിടെ പ്പോയെടാ ചിരിക്കെടാ ഇപ്പൊ പൊട്ടി പൊട്ടി ചിരിക്കടാ. എന്താ കഴിയുന്നില്ല അല്ലെ..
നീ ആരാടി അവരാധി മോളെ. എന്ന് പറഞ്ഞു സെൽവരാജ് വാ തുറന്നതും.
ടാ അടുത്ത ഊഴം നിന്റെയാ ഇതുപോലെ ഏതെങ്കിലും ഒരു രാത്രിയിൽ നിന്നെയും തീർക്കും ഞാൻ..
എടി മറഞ്ഞിരുന്നു ആക്രമിച്ചിട്ടു വെല്ലുവിളിക്കുന്നോ.
അതേടാ നീയന്നു ചെയ്തതും അത് തന്നേ അല്ലെടാ ഇരുട്ടിന്റെ മറവിൽ നീയും നിന്റെ കൂട്ടാളികളും ചേർന്ന് ഒരുത്തനെ തീർത്തപ്പോ ഇങ്ങിനെ ഒരു കാലം വരാനുണ്ടെന്നു ഓർത്തില്ല അല്ലെടാ..
എന്ന് പറഞ്ഞോണ്ട് ഫോൺ കട്ടായി.
ഏതവളാണ് വിളിച്ചതെന്ന് അറിയാതെ അയാൾ തന്റെ മകന്റെ മുഖത്തോട്ടു നോക്കി.
അയാളുടെ കണ്ണുകൾ ചുവക്കാൻ തുടങ്ങി.ഒരേയൊരു മകൻ ഇങ്ങിനെ കിടക്കുന്നത് കണ്ടപ്പോൾ അയാൾക്കു ദേഷ്യം ഇരട്ടിച്ചു..
അവന്റെ അടുക്കൽ നിന്നും പുറത്തേക്കു ഇറങ്ങിക്കൊണ്ട് അയാൾ ആരെയോ ഫോണിൽ വിളിച്ചു.
അതേ ആരാണെന്നു അറിയില്ല
ഒരുത്തി എന്നെ വിളിച്ചിരുന്നു. എന്റെ മകനെ ഈ നിലയിലാക്കിയത് ആളാണെന്നു പറഞ്ഞു.
അടുത്തത് എന്നെയാണെന്നും.
ഡോ തന്നെക്കൊണ്ടൊക്കെ എന്തെങ്കിലും ചെയ്യാൻ പറ്റുമോടോ എന്ന് ചോദിച്ചു കൊണ്ട് അയാൾ ചൂടായി തുടങ്ങി.
ആരാ എന്താ എന്നൊന്നും അറിയില്ല അവളെ എന്റെ കയ്യിൽ കിട്ടിയാൽ.
എന്ന് പറഞ്ഞോണ്ട് അയാൾ ഫോൺ വെച്ചു. മകന്റെ അടുകലേക്കു തന്നേ തിരിച്ചു പോന്നു.
=============================