ഉപ്പ എവിടെ സലീന.
രാവിലെ ആരെയോ കാണണം എന്ന് പറയുന്നത് കേട്ടു.
ആ സ്ഥലം വാങ്ങിയതിൽ എന്തോ പ്രശ്നം ഉണ്ടെന്നും അത് ശരിയാക്കണം എന്നും പറഞ്ഞാ പോയത്.
ചായ കുടിച്ചിരുന്നോ.
അതേ ഞാനത്രയ്ക്ക് ഭീകരിയൊന്നും അല്ല കേട്ടോ എന്റെ ഉപ്പാക്ക് ചായ കൊടുക്കാതെ പറഞ്ഞു വിടാൻ.
അത് കേട്ടു ഉമ്മ വന്ന്. മോളെ നീ കുറച്ചു വെള്ളം എടുത്തേ..
ഗുളിക കഴിക്കാൻ മറന്നിരുന്നു.
നല്ല ആളാ ഞാൻ എടുത്തു തരാം എന്ന് പറഞ്ഞതല്ലേ ഉമ്മ അപ്പൊ വേണ്ട എന്ന് പറഞ്ഞതോണ്ടല്ലേ..
അതെല്ലെടി മോളെ. ഞാൻ.
ഹ്മ് ഇനി കുടിക്കാൻ മറക്കേണ്ട എവിടെ ഞാനെടുത്ത തരാം എന്ന് പറഞ്ഞോണ്ട് സലീന ഉമാക്കുള്ള മരുന്ന് എടുത്തു കൊടുക്കാനായി പോയി.
ഞാൻ കുളിച്ചു വരാം ഉമ്മ നിങ്ങള് ഗുളിക മറക്കേണ്ട.
ഒന്ന് നിന്നെ ഒരു കാര്യം ചോദിക്കട്ടെ. ഇതാരെ കുറിച്ചാ.
എന്താ മോളെ.
ഏയ് ഒന്നുമില്ല ഉമ്മ. അത് സൈനു ഒരു കാര്യം പറഞ്ഞാരുന്നു അതാ.
ഹ്മ് രാവിലെ തന്നേ രണ്ടും കൂടി തുടങ്ങിയോ.
ഇല്ല ഉമ്മ വെറുതെ അവനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി.
ഹ്മ് അഞ്ച് വർഷം ആയില്ലേ ഇനിയും രണ്ടിന്റെയും കുട്ടിക്കളി മാറിയിട്ടില്ല അല്ലെ.
ഹോ അതിനി മാറുമെന്ന് തോന്നുന്നില്ല ഉമ്മ.
അതൊക്കെ മാറും കുറച്ചൂടെ കഴിയട്ടെ അപ്പൊ ഞാൻ ജീവിച്ചിരിപ്പുണ്ടേൽ.
ഉമ്മ അങ്ങിനെ ഒന്നും പറയല്ലേ..
അത് പറഞ്ഞോണ്ട് ഉമ്മ റൂമിലേക്ക് പോയി.
എന്താണ് മോളെ വിളിച്ചേ.
അതോ ഇത് നമ്മളെ പറ്റിയില്ലല്ലോ
അതേ നമ്മളെ പറ്റി പിറകെ എഴുതാം
ഹ്മ് ഞാൻ വായിച്ചു നോക്കട്ടെ എന്നിട്ട് പറയാം
ഓക്കേ