ജൂലി ഇവൾക്ക് ഭയങ്കര പേടിയായിരുന്നു. നിന്റെ കൂടെ കൂടിയത് കൊണ്ട് അതെല്ലാം മാറി ഇപ്പോ കുറച്ചു കള്ളത്തരം പഠിച്ചിട്ടുണ്ടോ എന്നു ഒരു സംശയം.
അതുകേട്ടു അലീന അവന്റെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് വേണ്ടേ ജെയിംസ് എന്ന് പറഞ്ഞു.
ഇനി ഞാനിവിടെ നില്കുന്നില്ല ഇനി ഞാനിവിടെ നിന്നാൽ ചിലപ്പോ വേണ്ടാത്തതെല്ലാം കാണേണ്ടി വരും. ഡോക്ടറെ കതകടച്ചേക്കണേ അല്ലേൽ വല്ലവരും വന്നു കണ്ടാൽ പിന്നെ അറിയാല്ലോ.
പോടീ നിന്റെ ഒരു കാര്യം. എന്ന് പറഞ്ഞോണ്ട് അലീന ജെയിംസിനോട് ജെയിംസ് ജസ്റ്റ് വൺ ഹവർ ഒന്നു വെയ്റ്റ് ചെയ്യണേ ഞാൻ എന്റെ ഡ്യൂട്ടി ടൈം കഴിഞ്ഞു വരാം എന്ന് പറഞ്ഞു.
അതിനെന്താ അലീന ഈ ജീവിതകാലം മുഴുവൻ നിനക്ക് വേണ്ടി കാത്തിരിക്കാൻ ഈ സർക്കിൾ ഇൻസ്‌പെക്ടർ റെഡിയാ.
നീ നിന്റെ ഡ്യൂട്ടിയെല്ലാം കഴിഞ്ഞു വിളിച്ചാൽ മതി അതുവരെ ഞാൻ പുറത്തുണ്ടാകും എന്താ പോരെ.
ഹ്മ്മ് എന്ന് പറഞ്ഞു തലയാട്ടികൊണ്ട് അലീന ജെയിംസിന്റെ കവിളിൽ ഒരു മുത്തം നൽകി.
അതേറ്റു വാങ്ങിക്കൊണ്ടു ജെയിംസ് പുറത്തേക്കു നടന്നു നീങ്ങി.
ജെയിംസെന്ന ആണൊരുത്തൻ നടന്നു പോകുന്നത് തന്റെ കൺ മറയുന്നത് വരെ നോക്കി നിന്നു കൊണ്ട് അലീന ഡോക്ടർ ചെയറിലേക്ക് ചാഞ്ഞു.
അവളുടെ മനസ്സ് ശാന്തമായിരുന്നു.
തന്റെ ജെയിംസിനെ ഇനിയെന്നും കാണാമല്ലോ എന്നുള്ള ശാന്തത അവളുടെ മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ചു…
അല്ല ഇതെന്താ സ്വപ്നം കണ്ടോണ്ട് ഇരിക്കുകയാണോ സർക്കിൾ ഏമാൻ പോയിട്ട് കുറച്ചു നേരമായി കേട്ടോ. പുറത്ത് രോഗികളുടെ ബഹളമാ അത് കേട്ടോണ്ട ഞാൻ ഇങ്ങോട്ട് വന്നേ.
വേഗം പരിശോധിക്കാനുള്ളവരെ പരിശോധിച്ച് പറഞ്ഞു വിട്ടിട്ട് കാമുകിയും കാമുകനും എങ്ങോട്ട് ആണെന്ന് വെച്ചാൽ പോയാട്ടെ.
ഇന്നിനി വീട്ടിലോട്ടു ഉണ്ടാകില്ല അല്ലെ.
ഹ്മ്മ് നോക്കട്ടെ പറ്റിയാൽ പോകാം.
വീട്ടിലേക്കോ അതോ.