അക്ഷര അമ്മയിൽ നിന്ന് വന്നു കിരൺ ന്റെ കൂടെ നിന്നു. അവൻ അവളെ ഒന്നു കെട്ടി പിടിച്ചു.
“അപ്പോ ബ്രിട്ടോ… ഈ പരിവാരങ്ങളെ എല്ല്ലാം അവരവരുടെ സ്ഥലത് എത്തിക്കാൻ നോക്ക് നമുക്ക് ഈ ബോഡി ഒക്കെ മാറ്റണം ”
“അമ്മേ സന്തോഷം ആയില്ലേ…”
ഐശ്വര്യ അതും പറഞ്ഞ് സാവിത്രി യുടെ തോളിൽ കൈ ഇട്ട് നടന്നു.
ബ്രിട്ടോ പറഞ്ഞ രണ്ടു വണ്ടിയിൽ അവർ എല്ലവരും ആ സ്ഥലത്ത് നിന്നു പോന്നു.
കിരനും അക്ഷരയും ജെറിയും കോളേജിന് മുന്നിൽ ഇറങ്ങി…
അവരുടെ വണ്ടി എടുക്കാൻ ചെന്നപ്പോൾ അതിനു മുന്നിൽ ഇരുട്ടത് ആരോ നില്കുന്നത് കണ്ടു.
സന്ധയായിരുന്നു അത്..
“സന്ധ്യേ… നീ എന്താ ഇവിടെ നിക്കുന്നെ… നീ ഹോസ്റ്റലിൽ പോയില്ലേ…”
ജെറി ഓടി ചെന്നു ചോദിച്ചു.
“കിരൺ അണ്ണാ….”
അവൾ അലറി കരഞ്ഞ് കൊണ്ട് കിരൺ ന്റെ നേർക്ക് ഓടി… അവനെ കെട്ടി പിടിച്ചു പിന്നെയും കരഞ്ഞു..
“എന്താ …. എന്താ മോളെ…എന്താ പറ്റിയത്???”
“എന്ത് പറ്റി സന്ധ്യ??? ” ജെറിയും അക്ഷരയും ഒരേ സ്വരത്തിൽ ചോദിച്ചു… ??
(തുടരും)