ഉണ്ടകണ്ണി 17 [കിരൺ കുമാർ]

Posted by

ഐശ്വര്യ തോക്ക് സാവിത്രിക്ക് കൈമാറി..
അക്ഷരയുടെ പേടിച്ചുള്ള നിലവിളി ആവെടിയോച്ചയിൽ അലിഞ്ഞു പോയി
ഫാക്ടറിയുടെ ഓഫിസ് റൂമിൽ നിന്ന്ള്ള തട്ട് കേട്ട് ജെറി പോയി ആ വാതിൽ തുറന്നു,
പകച്ചു കൊണ്ട് പ്രതാപൻ ഓടി പുറത്തേക് ക്
ഇറങ്ങി അവിടെ തന്റെ മകൾ ജീവനോടെ നില്കുന്നത് അയാളെ സന്തോഷവാൻ ആക്കി എങ്കിലും തൊട്ട് അടുത്ത് അനു അമ്മയെ കണ്ടതും അത് പോലെ രാജശേഖരൻ മരിച്ചു കിടക്കുന്നതും കൂടെ ആയപ്പോ അയാളുടേ ഉള്ള ജീവൻ കൂടെ പോയി..
“അയ്യോ… എന്നെ… എന്നെ ഒന്നും ചെയ്യരുത് എനിക്ക് ഒരു പങ്കും ഇല്ല .. ഒന്നിലും…”
അയാൾ കൈ കൂപ്പി കൊണ്ട് അടുത്തേക്ക് ചെന്നു.
“തനിക്കു ഒരു പങ്കും ഇല്ലെന്ന് എനിക്ക് അറിയാം പ്രതാപാ… പക്ഷെ ചേച്ചി പറയുമായിരുഞ്ഞ താൻ അന്ന് വന്നു ചേട്ടനെ വിളിച്ചുകൊണ്ട് പോയത് മരണത്തിലേക്ക് ആയിരുന്നു ന്ന് ഞാൻ വിശ്വസിക്കാൻ പ്രയാസമാണ് എന്ന്.”
അനുവമ്മ പറഞ്ഞു്
“അയ്യോ… ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല ഇയാൾ.. ഇയാൾ എന്നെ കരു ആക്കിയതാണ്… എന്റെ മോളെ ഒന്നും ചെയ്യരുത് പ്ലീസ്…”
“തന്റെ മോളെ ഞാൻ ഇങ് എടുക്കുവാ…”
“അയ്യോ…. വേണ്ട…” അയാൾ അലറി

“ഹ പേടിക്കാതെ ടോ… അവളെ എന്റെ മോൾ ആയി എടുക്കുവാ ന്ന്, മനസിലായില്ലേ??? എന്റെ മോനും തന്റെ മോളും തമ്മിൽ ഇഷ്ടത്തിൽ ആണ്., അവരുടെ പഠിപ്പ് ഒക്കെ കഴിഞ്ഞു അവൻ നല്ലൊരു ജോലി ഒക്കെ വാങ്ങി തന്നെ വന്നു കാണും അപ്പോ താൻ അത് അങ്ങു സമ്മത്തിച്ചേക്കണം കേട്ടല്ലോ??”

പ്രതാപൻ യാന്ത്രികമായി തല ആട്ടി.

“ഇനി അപ്പോ താൻ വല്ല ഈ കേസ് കളി വല്ലോം എടുത്താൽ ദേ കിടക്കുന്ന കണ്ടല്ലോ ല്ലേ… അതുപോലെ താനും കിടക്കും കേട്ടോ പ്രതാപ ”
ഐശ്വര്യ സാവിത്രി യുടെ കയ്യിൽ നിന്ന് തോക്ക് വാങ്ങി പ്രതാപന്റെ അടുത്തേക്ക് വന്നു ചൂണ്ടി കൊണ്ട് പറഞ്ഞു.

“ഇല്ല… ഞാൻ…ഞാൻ ഒരു പ്രശ്നവും ഉണ്ടാക്കില്ല… എന്റെ കൂട്ടുകാരന്റെ മകൻ ആണ് അവൻ… മനപ്പൂർവ്വം അല്ലെങ്കിൽ കൂടെ ഞാൻ കാരണം അവനു ഉണ്ടായ നഷ്ടത്തിന് എനിക് പ്രായശ്ചിത്തം ചെയ്യണം. ”
പ്രതാപൻ കൈ രണ്ടും ഉയർത്തി കൊണ്ട് പറഞ്ഞു.
“ആ എന്ന തനിക്ക് കൊള്ളാം ..”
ഐശ്വര്യ കിരൺ ന്റെ അടുക്കലേക്ക് ചെന്നു.
“അപ്പോ കിരൺ സർ നമുക്ക് പോകാം അല്ലെ.. ചിലപ്പോ നമ്മൾ അവസാനമായി കാണുന്ന ദിവസമാവും ഇത്. എന്റെ അനിയതിക്ക് തന്നോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു എന്തായാലും അത് ഇനി നടക്കില്ല തന്നെ ഈ അക്ഷര ദത്ത് എടുത്പോയില്ലേ.. പിന്നെ നിങ്ങൾ പഠിത്തം ഒക്കെ കഴിഞ്ഞു എന്നെ വിളിക്കണം കല്യാണം മറക്കരുത് കേട്ടല്ലോ… ”
ഐശ്വര്യ യുടെ കണ്ണ് നിറയുന്നത് കിരൺ കണ്ടു… ഇനി അവൾ പറഞ്ഞ ആ അനിയത്തി ആണോ ഇത് ന്ന് അവന്റെ മനസ്സിൽ ഒരു ചോദ്യം വന്നു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *