ഉണ്ടകണ്ണി 17 [കിരൺ കുമാർ]

Posted by

ആരാ…. ആരാ… ആരാടാ നിന്റെ പിന്നിൽ..
അയാൾ കിരൺ നെ നോക്കി അലറി.
എഡോ… താൻ പണ്ട് കൊന്നു തള്ളിയ സ്ത്രീകളിൽ എന്റെ അമ്മ മാത്രമല്ല…താൻ ഒന്ന്… ഓർത്തു നോക്ക്..
അടുത്ത നിമിഷം ഒരു കറുത്ത ബൊലേറോ അങ്ങോട്ട് പാഞ്ഞു വന്നു നിന്നു. കാറിൽ നിന്ന് ബ്രിട്ടോ ഇറങ്ങി ഡോർ തുറന്നു കൊടുത്തപ്പോൾ ഐശ്വര്യ അതിൽ നിന്നും ഇറങ്ങി പിന്നാലെ ജെറിയും…
ഐശ്വര്യ യെ കണ്ട കിരൺ നും അക്ഷരക്കും ആശ്വാസമായി.. ജെറി ഓടി അവരുടെ അടുക്കലേക്ക് ചെന്നു അവരുടെ കെട്ടുകൾ അഴിച്ചു,
“ആരാ…. ആരാ നീ…”
പരിഭ്രമിച്ചുകൊണ്ടുള്ള അയാളുടെചോദ്യം കേട്ട ഐശ്വര്യ ഒന്ന് ചിരിച്ചു..
എന്നെ പരിചയം കാണില്ല തനിക്ക് പക്ഷെ എന്റെ ചേച്ചിയെ ഉണ്ടാവും… തന്റെ അമ്മയെ മാനഭംഗം ചെയ്ത് കടന്നു കളഞ്ഞ അച്ചനെ കാണാൻ വന്ന എന്റെ ചേച്ചി ഐശ്വര്യയെ…
രാജശേഖരന്റെ മുഖം മാറുന്നത് അവർ എല്ലാം ശ്രദ്ധിച്ചു.
“നീ… നീ…. നീ…. സവിത്രി യുടെ… ”
“അതേ…സാവിത്രി യുടെ മകൾ തന്നെ… ഈ നിമിഷതിന് വേണ്ടിയായിരുന്നു എന്റെ ജീവിതം മുഴുവൻ ഞാൻ കൊതിച്ചത്…. താൻ ഈ സ്വത്ത് എല്ലാം വെട്ടി പിടിക്കാൻ വേണ്ടി കൊന്നു തള്ളിയ ഞങ്ങളുടെ ജീവിത്തിന്റെ പകരം… അത്…. അത് ഇന്ന് ഞങ്ൾ ഇങ് തീർക്കുവാ… ”
ഐശ്വര്യ തന്റെ കയിലുള്ള തോക്ക് എടുത്ത് അയാൾക്ക് നേരെ ചൂണ്ടി.
“ദെ… ഈ കൈ കൊണ്ട് ഇങ്ങനെ ആണ് ഞാൻ നിന്റെ ആ തല തെറിച്ച സന്തതിയെ കൊന്നത്.. ഇനി അടുത്ത ഊഴം നീ.. പക്ഷേ….
പക്ഷെ അതിന് എന്നെക്കാൾ യോഗ്യരായ മറ്റു രണ്ടുപേരുണ്ട്.. ബ്രിട്ടോ??…”

അവൾ വിളിച്ചതും ഒരു കാർ കൂടെ അങ്ങോട്ട് കയറി വന്നു നിന്നു..
കാറിൽ നിന്ന് ഒരു വയാസയ സ്ത്രീയും കിരൺ ന്റെ അമ്മയും ഇറങ്ങി.
അനു അമ്മ വണ്ടിയിൽ നിന്ന് ഇറങ്ങിയ പാടെ അക്ഷരയുടെ അടുത്തേക്ക് ചെന്നു അവളെ താങ്ങി നിന്നു.
“സാവിത്രി ”
രാജശേഖരൻ ആ വാക്ക് ഉച്ചരിച്ചു
“അതേ…. സാവിത്രി തന്നെ… പണ്ട് മുംബൈ ൽ നിന്റെ അഭിനയത്തിൽ വീണ് ജീവിതംനഷ്ടമായ സാവിത്രി തന്നെ… ”
“എന്നെ…എന്നെ ഒന്നും ചെയ്യരുത് നിങ്ങൾക്ക് എന്ത് വേണമെങ്കിലും ഞാൻ തരാം… ”
“എന്ത്.. എന്ത് തരാൻ… ??? 20 കൊല്ലത്തോളം എന്റെ നഷ്ടപ്പെട്ട ജീവിതം തരുമോ???, അനു വിനു നഷ്ടപ്പെട്ട അവളുടേ ജീവിതം??? അതോ, കിരൺ ന്റെ അച്ഛൻ അമ്മ മാരുടെ ജീവിതമോ?? എന്ത് തരും നീ തിരികെ??”
അവശതയോടെയുള്ള സാവിത്രിയുടെ ചോദ്യത്തിന് രാജശേഖരനു മറുപടി ഉണ്ടായിരുന്നില്ല.
“എഡോ… തന്റെ ജീവിതം ഇന്ന് ഇവിടെ തീരുകയാണ്.. അടുത്ത ജന്മം എങ്കിലും നല്ല ഒരു മനുഷ്യനായി ജീവിക്കാൻ ദൈവത്തോട് പ്രാർത്ഥിക്”

Leave a Reply

Your email address will not be published. Required fields are marked *