കിരൺ നു രംഗം മനസിലായി… രാജശേഖരൻ തങ്ങളെ കൊല്ലാൻ കൊണ്ടു വന്നിരിക്കുകയാണ് തന്റെ മകന്റെ മരണതിന് പകരം വീട്ടാൻ.. പക്ഷെ രാജശേഖര… നീ ഇന്ന് ഞങ്ങൾടെ അമ്മമാരുടെ മരണതിന് മറുപടി തന്നേ മതിയാവൂ…
അവൻ മനസിൽ കരുതി
അങ്കിൾ??? എന്താ ഇത് എന്തിനാ ഞങ്ങളെ..
പ്ഫ നായിന്റെ മോളെ… നീ ഇനി വാ തുറക്കരുത്… എന്റെ മോനെ കൊണ്ട് കൊല്ലിച്ച നിന്നെ ഞാൻ ഇനി എന്ത് ചയ്യൻ പോകുന്നു ന്ന് നീ വെയിറ്റ് ചെയ് അതിന് മുനപ് എനിക്ക് ഇവനോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്…. എന്റെ പെങ്ങളുടെ മകനോട്…. ഹ ഹ ഹ…
അയാൾ ചിരിച്ചു കൊണ്ട് കിരൺ ന്റെ അടുക്കലേക്ക് നടന്നു…
ഡെയ്… ഒരിക്കൽ നിന്റെ അമ്മ ഇതുപോലെ എന്റെ മുന്നിൽ വന്നതാണ് പിന്നെ അവളെ ഈ ലോകം കണ്ടിട്ടില്ല… ഇപോ നീ യും പക്ഷെ എന്റെ മകനെ കൊന്നത് കൊണ്ട് നിന്നെ ഞാൻ ഒറ്റ അടിക്ക് കൊല്ലില്ല ഇഞ്ചിഞ്ചായി നീറിയെ നിന്നെ ഞാൻ കൊല്ലു… അതിന് നിന്റെ ആ വളർത്തമ്മ യില്ലേ എന്റെ ഇളയ പെങ്ങൾ…. അവളെ ഇപോ എന്റെ ആളുകൾ തീർത്തു കാണും… നീ വെയിറ്റ് ചെയ് ഉടനെ ആ വിവരം ഒരു കോൾ ആയി എനിക്ക് വരും. ഹ ഹ ഹ
കിരൺ അത് ഒരു ഇടിത്തീ പോലെയാണ് കേട്ടത്…
അയ്യോ… എന്റെ അമ്മയെ… അമ്മയെ ഒന്നും ചെയ്യരുത്…
അങ്കിൾ… കിരൺ അല്ല…. കിരണല്ല അത് ചെയ്തത്…
മിണ്ടാതെ ഇരിക്കാനാണ് നിന്നോട് പറഞ്ഞത്… നിനക്കുള്ള സമയം ആയില്ല…
ആദ്യം ഇവന്റെ കാര്യം കഴിയട്ടെ.
അയാൾ കിരൺ ന്റെ മുന്നിലേക്ക് നിന്നു.
എന്റെ മോനെ ഞൻ ഒരു പോറൽ പോലും എൽക്കാതെയാണ് വളർത്തി അത്രേം വലുതാക്കിയത്.. പക്ഷെ… നീ ഒരു നിമിഷം കൊണ്ട് അത് ഇല്ലാതെ ആക്കി..
ഈ രാജശേഖരന്റെ കുടുംബത്തിൽ കേറി കളിച്ച നിന്നേ ഞാൻ ആദ്യം തീർക്കും.. പിന്നെ ഇവൾ ഒരിക്കൽ എന്റെ മരുമകൾ ആവാൻ ഇരുന്നവൾ പക്ഷേ പിന്നിൽ നിന്ന് കുത്തുന്നവരെ രാജശേഖരൻ വെറുതെ വിടില്ല. ഈ നിക്കുന്നവർക്ക് ഇവളുടെ തന്തയുടെ മുന്നിൽ ഇട്ട് രുചിച്ചു നോക്കാൻ കൊടുത്തിട്ട് ഇവളേയും ഞാൻ തീർക്കും.
എന്നാൽ അത്രയും നേരം പേടിയോടെ നിന്നിരുന്ന കിരൺ ന്റെ മുഖത്ത് ഒരു പുച്ഛ ചിരിയാണ് രാജശേഖരൻ കണ്ടത്…
എടൊ രാജശേഖര… അതിന് താൻ ജീവിച്ചിരുന്നിട്ടു വേണ്ടേ… ഹ ഹ ഹ ഹ ഹ ഹ
അവിടെമുഴുവൻ മുഴങ്ങുന്ന രീതിയിൽ കിരൺ ചിരിച്ചു…
തൊട്ടടുത്ത നിമിഷം എവിടുന്നോ പാഞ്ഞുവന്ന വെടിയുണ്ടകൾ രാജശേഖരന്റെ അനുയായികളുടെ തല തുളച്ചു കടന്നു പോയി… വെട്ടി ഇട്ട വാഴ പോലെ അവർ അവിടെ വീണു..
പകച്ചുനിന്ന രാജശേഖരൻ തന്റെ തോക്ക് തത്തി പിടഞ്ഞു എടുത്തു..
എന്നാൽ ആ തോക്കിൽ ആണ് അടുത്ത വെടി കൊണ്ടത്.. തെറിച്ചു പോയ ആ തോക്കിൽ നോക്കി അമ്പരന്നു അയാൾ നിന്നു..