ഉണ്ടകണ്ണി 17 [കിരൺ കുമാർ]

Posted by

“എങ്കിൽ വ നമുക്ക് പുറത്തേക്ക് ഇറങ്ങി എന്തെങ്കിലും കാണിക്കാം ” ജെറി പറഞ്ഞു
“ജെറി നീ വരണ്ട പുറത്തേക് .., ഞങ്ങൾ കോളേജിന് ഫ്രണ്ടിലെ കടയിൽ വല്ലോം നിൽക്കാം നീ കോളേജിന് കൊംബൗണ്ടിന്റ ഉള്ളിൽ നിന്ന് ഞങ്ങളെ ശ്രദ്ധിച്ച മതി. അവർ എന്തെങ്കിലും നീക്കം നടത്തിയാൽ നീ പുറകെ കാണണം ഞങ്ങളുടെ , ഇനി എന്തെങ്കിലും അവസ്‌ഥ ഉണ്ടായാൽ പുറത്ത് ആരെങ്കിലും സഹായത്തിന് വേണം അതാണ്. ”
” ok എന്നാൽ ഞാൻ ഇവിടെ നിൽക്കാം നിങ്ങൾ ഇറങ്ങികോ.”
ജെറി കോളേജിന് ഗേറ്റിന് സമീപത്തെ തണൽ മരത്തിന്റെ തറയിൽ കയറി ഇരുന്നു , അവിടെ ഇരുന്നാൽ അവനു പുറത്തേക്ക് നന്നായി കാണാം കിരനും അക്ഷരയും കൂടെ അവനെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി നടന്നു.
അവർ റോഡ്ക്രോസ് ചെയ്യുന്നത് നോക്കി ജെറി ഇരിക്കുമ്പോൾ
“ചേട്ടൻ എന്താ ഇവിടെ വന്നു ഒറ്റക്ക് ഇരിക്കുന്നെ???”
തിരഞ്ഞു നോക്കിയ ജെറി കാണുന്നത് സന്ധ്യയെ ആണ്
” എ… ഏയ് ഒന്നും… ഒന്നുമില്ല സന്ധ്യ ക്ലാസിൽ കയറ്റിയില്ലേ…. ”
“കേറി… ഞാൻ ഭയങ്കര തലവേദന കൊണ്ട് മിസ് ന്റെ കയ്യിൽ നിന്ന് ഗുളിക വല്ലോം ഉണ്ടേൽ വാങ്ങിക്കാം എന്നു കരുതി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ചേട്ടൻ ഇവിടെ വന്നു ഇരിക്കുന്നെ കണ്ടത് അതും ഒറ്റക്ക് അതാ ഞാൻ വന്നു ചോദിച്ചത്”
“തലവേദന… ok.. ok.. ….
അയ്യോ…”
അതും പറഞ്ഞു റോഡിലേക്ക് തിരിഞ്ഞു നോക്കിയ ജെറിയുടെ വായിൽ നിന്ന് ആ വാക്ക് വീണു..
ആ റോഡ് അരികിൽ ഒന്നും അക്ഷര യേയും കിരൺ നേയും കാണുന്നുണ്ടായിരുന്നില്ല
………………………………………………………………..
വണ്ടിയുടെ മുരളച്ച മാത്രം കേൾക്കാം അവളൂടെ മണം അറിയാവുന്നത് കൊണ്ട് അടുത്ത് അക്ഷര ഉണ്ടെന്ന് കിരൺ നു കണ്ണു മൂടിയ നിലയിലും മനസിലായി..
റോഡ് ഒന്ന് ക്രോസ് ചയത് മുന്നോട്ട് നടക്കാൻ പോയതും ഒരു വണ്ടി വന്നു അവരെ രണ്ടുപേരയേയും വണ്ടിയിലേക്ക് വലിച്ചിട്ട് കൊണ്ടുപോയതാണ് ..അപ്പോൾ തന്നെ കണ്ണു മൂടി കെട്ടി.. എന്തായാലും ഐശ്വര്യ യുടെ ആളുകളും ജെറിയും തങ്ങളുടെ പുറകെ ഉണ്ടാവുമെന്ന് ആശ്വാസത്തിൽ അവൻ വണ്ടിയിൽ ബഹളം ഒക്കെ അഭിനയിച്ചുകൊണ്ടു ഇരുന്നു.
“ആരാ നിങ്ങൾ വണ്ടി നിർത്ത്…. അയ്യോ രക്ഷിക്കണേ…”
കിരൺ ഒന്ന് അഭിനയിച്ചു കൊണ്ട് അലറി
“മിണ്ടാതെ ഇരിക്കട ഇല്ലേൽ ഇവളുടെ കഴുത്തിൽ കത്തി കയറും”
ആരോ പറയുന്നതും കൂടെ അക്ഷരയുടെ കരച്ചിലും അവൻ കേട്ടു.
“ഒന്നും ചെയ്യല്ലേ..എന്താ ….?? എന്താ നിങ്ങൾക്ക് വേണ്ടത്?? ഞങ്ങളെ എന്തിനാ??”
“മിണ്ടാതെ മര്യാദക്ക് ഇരിക്കാനാണ് നിന്നോട് പറഞ്ഞത്.. ”
വീണ്ടും ആ ശബ്ദം കേട്ടു..
കിരൺ പിന്നെ ഒന്നും മിണ്ടാതെ ഇരുന്നു… വണ്ടി ഓടിക്കൊണ്ടിരുന്നു., ഒരുപാട് നേരത്തെ യാത്രക്ക് ശേഷം വണ്ടി ഏതോ സ്‌തലത്ത് നിർത്തിയതായി അവൻ അറിഞ്ഞു.
വണ്ടിയിൽ നിന്ന് അവരെ രണ്ടുപേരെയും ഇറക്കി കൊണ്ട് രാജശേഖരന്റെ അനുയായികൾ തേയില ഫാക്ടറിക്ക് ഉള്ളിലേക്ക് കയറി.
“ആ വാ വ നിങ്ങളെ കാത്ത് തന്ന ഞാൻ ഇരുന്നെ”
അക്ഷരക്ക് ആ ശബ്ദം പെട്ടെന്ന് മനസിലായി..
അവരുടെ കണ്ണുമൂടിയിരുന്ന തുണി അഴിച്ചു മാറ്റപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *