“എടാ പൊട്ട .. നീ എന്ത് സ്വപ്നം കണ്ടു നില്കുവാ??”
“ഏയ്… ഒന്നും ഇല്ല വ നമുക്ക് ക്ലാസിൽ പോവാം ”
അവൻ വിഷയം മാറ്റി മുന്നോട്ട് നടന്നു, സൻഡ്യ അവനു എന്ത് പറ്റി ന്ന് സംശയിച്ചു
“അണ്ണാ.. എന്ന ഞാൻ ക്ലാസിലേക്ക് പോട്ടെ.. പോട്ടെ ചേച്ചി.. ”
” ആ നീ ചെല്ലു പോയി ക്ലാസിൽ കയറു നമുക്ക് ഇനിയും കാണാം ”
സന്ധ്യ അവർ രണ്ടുപേരും പറഞ്ഞു , നടന്നു പോകുന്ന ജെറിയെ ഒന്ന് നോക്കിയിട്ട് ക്ലാസിലേക്ക് പോയി
“എടാ.. നിനക്ക് എന്തെങ്കിലും പന്തികേട് തോന്നിയോ??’”
നടന്നു പോവുന്ന ജെറിയെ നോക്കി അക്ഷര ചോദിച്ചു
“എന്ത് ..?? ”
കിരൺ ഒന്നും മനസ്സിലാവാതെ ചോദിച്ചു
“ആ പോകുന്നവൻ അങ്ങനെ പോകുന്ന മുൻപ് കണ്ടിട്ടില്ലലോ”
“ജെറിയോ?? എന്താടി പോത്തെ കാര്യം മര്യാദക്ക് പറ എനിക്ക് ഒന്നും മനസിലാവുന്നില്ല”
“.സന്ധ്യയോട് അവനു എന്തോ ഒരു ഇത് തോന്നുന്നുണ്ട് എനിക്ക് ”
” എനിക്കും അങ്ങനെ തോന്നിയിരുന്നു ചോദിക്കാം എല്ലാം കഴിഞ്ഞിട്ട് പോരെ…”
“മതി മതി ഇനി അവനു എന്തെങ്കിലും അങ്ങനെ ഉണ്ടേ എനിക്ക് സന്തോഷം മാത്രേ ഉള്ളൂ ”
“പിന്നെ എനിക്കോ… എനിക്കും സന്തോഷമേ ഉള്ളൂ… ”
അവർ ക്ലാസിലേക്ക് കയറി അടുത്ത നിമിഷം എന്തും സംഭവിക്കാം എന്ന പ്രതീക്ഷയിൽ ഇരുന്നു.
ആദ്യ പിരീഡ് കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല .. കിരൺ നോക്കുമ്പോ അക്ഷര ആകെ അക്ഷമയായി ഇരിക്കുകയാണ് അവൾ ആകെ വിളറി വിയർത് ഒരുമാതിരി ആയി.
ടീച്ചർ പോയ തക്കം നോക്കി അവളെ ക്ലാസിനു വെളിയിലേക്ക് അവൻ വലിച്ചിറക്കി
“അക്ഷര ബീ കൂൾ നീ പേടിക്കാതെ..”
“കിച്ചു ടാ അച്ചൻ… അച്ചനു എന്തു സംഭവിച്ചു ന്ന് അറിയാതെ എനിക്ക് ഒരു സമാധവനവും ഇല്ലടാ.. ”
“ഇല്ല ഒന്നും സംഭവിക്കില്ല നീ പേടിക്കാതെ ഇന്ന് വൈകുന്നേരം ആവുമ്പോ അച്ചൻ നിന്റെ കൂടെ ഉണ്ടാവും ഞാനല്ലേ പറയുന്നേ..”
“എന്താ…എന്താ…പ്രശ്‌നം…”
അവർ പുറത്ത് ഇറങ്ങി വർത്തമാനം പറയുന്നത് കണ്ട് ജെറിയും ഓടി പുറത്തേക് വന്നു
“ഏയ് അവൾക്ക് ടെൻഷൻ കേറിയതാണ്..”
“ആ കിരനെ ഇത് നമ്മൾ ഇങ്നെ ഇവിടെ ഇരുന്നിട്ട് കാര്യം ഇല്ലന്നാണ് എനിക്ക് തോന്നുന്നെ…കോളേജിന് ഉള്ളിൽ കേറി അവന്മർ കളിക്കും ന്ന് തോന്നുന്നില്ല”
“പിന്ന… പിന്നെ എന്ത് ചെയാൻ??”
“എടാ നമുക്ക് വെളിയിൽ ഇറങ്ങാം . അഥവാ അവൻ നമ്മളെ തട്ടി കൊണ്ട് പോവാൻ ആണ് പ്ലാൻ എങ്കിൽ നമ്മൾ ചെന്നു കേറി കൊടുത്ത് എന്നു തോന്നാതെ തന്നെ നമ്മൾ അവന്റെ കെണിയെലേക്ക് കെറണം..അതും ആ ഐശ്വര്യ എന്നു പറഞ്ഞ് നടക്കുന്നൾ നമ്മളെ രക്ഷിക്കും ന്ന് ഉറപ്പ് ഉണ്ടേൽ മാത്രം ”
“അവൾ ചെയ്യും ഉറപ്പ് ” കിരൺ പറഞ്ഞു
” എടാ ഉള്ളതാണോ അവസാനം ഇത് എല്ലാം കൂടെ കെണി ആവുമോ എനിക്ക് ഇപ്പോഴും ഒരു പേടി ആണ് കിച്ചു”
“നീ പേടിക്കണ്ട എന്ത് വന്നാലും ഇന്ന് നമ്മൾ നിന്റെ അച്ചനെ രക്ഷിക്കും അവനെ കൊന്നിട്ട് ആണേൽ അങ്ങനെ… എന്റെ അമ്മ അനുഭവിച്ചതിന് പകരം ഞാൻ ചോദിക്കും… “