“അച്ചന് ഒന്നും പറ്റിയിട്ടില്ല നിങ്ങൾ പേടിക്കണ്ട”
കിരൺ നടന്ന കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞു
“എടാ അച്ഛൻ??”
“അച്ചന് ഒന്നും സംഭവിക്കില്ല . ഐശ്വര്യ യെ ഇപോ എനിക്ക് വിശ്വാസമാണ് നമുക്കു നോക്കാം ”
കോളേജിലേക്ക് എത്തിയ അവർ ജെറി വരാൻ നോക്കി ഇരുന്നു.
” എടാ എങ്ങനാ കാര്യങ്ങൾ അവളെ കണ്ടോ”
ബൈക്ക് പാർക്ക് ചെയ്ത് ഇറങ്ങുന്ന വഴി ജെറി ചോദിച്ചു
“ജെറി നീ വന്നേ കുറച് കാര്യങ്ങൾ സംസാരിക്കണം ”
അവർ ഇന്നലെ ഐശ്വര്യ വന്നു പറഞ്ഞ കാര്യങ്ങൾ അവനോട് പറഞ്ഞു
“എടാ… അവൾ, അവളെ വിശ്വസിക്കാമോ ?? ഇത്രേം കള്ളത്തരം കാണിച്ചവൾ നമ്മളെയും എന്തെങ്കിലും ചെയ്യാൻ വേണ്ടി കാണിക്കുന്ന ആണെങ്കിലോ ഇത്??? ”
“ജെറി.. ഇപോ എനിക് വേറെ വഴി ഇല്ല അക്ഷയുടെ അച്ചനും അയാളുടെ കയ്യിൽ അകപ്പെട്ട അവസ്ഥയാണ് നമുക്ക ഇപോ ഇങ്ങനെ ഒരു പരിപാടി ചെയ്ത് നോക്കുകയെ ഞാൻ നോക്കിയിട്ട് കാണുന്നുള്ളൂ”
“Ok ok എന്തായാലും നമുക്ക് വരുന്നിടത് വച് നോക്കാം .. എന്താ പ്ലാൻ ഇപോ അത് പറ ”
“പ്രത്യേകിച്ചു പ്ലാൻ ഒന്നും ഇല്ല നമ്മൾ വെയിറ്റ് ചെയ്യുന്നു. അയാൾ എന്തെങ്കിലും ചെയ്യും നമ്മൾ നിന്ന് കൊടുത്ത മാത്രം മതി എന്നാണ് ഐശ്വര്യ പറഞ്ഞത്”
.”എടാ എന്നാലും എന്തെങ്കിലും പണി കിട്ടുമോ നമ്മൾ തീക്കളി ആണ് കളിക്കുന്നത്?”
“അറിയാം ടാ പക്ഷെ… നമുക്ക് വേറെ വഴിയില്ല എന്തെങ്കിലും ചെയ്തെ പറ്റൂ ഞാൻ നോക്കിയിട്ട് ഇതേ മുന്നിൽ ഒരു വഴി ഉള്ളൂ… നമുക്ക് അവളെ ഒന്ന് വിശ്വസിച്ചു നോക്കാം. ഇനി എന്തെങ്കിലും പറ്റിയ നമുക്ക് അവിടെ വച്ചു നോക്കാം .. അച്ചനെ എന്തായാലും രക്ഷിക്കണം ബാക്കി പിന്നെ”
‘Ok എന്ന വ നമുക്ക് ക്ലാസിൽ കയറാം ”
അവരുടെ സംസാരമൊക്കെ കേട്ട് ആകെ ഭയപ്പെട്ടു നിൽക്കുകയാണ് അക്ഷര
“കിച്ചു… എന്റെ അച്ഛൻ??”
“നീ പേടിക്കാതെ അച്ഛന് ഒന്നും സംഭവിക്കില്ല ”
അവൻ അവളുടെ തോളത്ത് തട്ടി കൊണ്ട് നടന്നു.
അവർ ക്ലാസിലേക്ക് കയറാൻ നടന്നപ്പോ സന്ധ്യ ഓടി വന്നു.
“അണ്ണാ…. ”
“ഹ സന്ധ്യ മോളോ… അക്ഷ ദെ ഇതാണ് എന്റെ പെങ്ങൾ സന്ധ്യ ”
കിരൺ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു
അവളെ കണ്ട അക്ഷര വിളറി ഇരിക്കുന്ന മുഖത്ത് സന്തോഷം കൊണ്ടുവന്ന് അവളെ കെട്ടി പിടിച്ചു.
“അപ്പോ ഇതാണ് ല്ലേ ഞങ്ങളുടെ കുഞ്ഞു പെങ്ങൾ സന്ധ്യ ”
“നിനക്ക് ഇത് ആരാണ് ന്ന് മനസ്സിലായോ??”
കിരൺ സന്ധ്യ യോട് ചോദിച്ചു
“പിന്നെ എനിക്ക് മനസിലായി, ”
“ആരാണ്?”
“ഇത് അക്ഷര ചേച്ചി അല്ലെ അല്ലാതെ ആരാ , ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു
“നീ എല്ലാം പറഞ്ഞല്ലേ..”
അക്ഷര ജെറിയെ നോക്കി ചോദിച്ചു
“എ…. ഞ… ഞാൻ … എന്താ???”
സന്ധ്യയെ നോക്കി അന്തം വിട്ട് നിക്കുന്ന ജെറിയെ അക്ഷര പിന്നേം വിളിച്ചു അപ്പോഴാണ് അവൻ റിയാലിറ്റി യിലേക്ക് വന്നത്