ഇത്രയും കാലം നമ്മൾ ആസ്വാധിച്ചില്ലേ. ഒരു ജീവിതത്തിൽ എത്രയെല്ലാം സന്തോഷിക്കാൻ പറ്റുമോ അതിനേക്കാൾ എല്ലാം നമ്മൾ സന്തോഷിച്ചില്ലേ സൈനു..
ഇങ്ങിനെ ഒരു ജീവിതം കിട്ടുമെന്ന് ഞാൻ ഒരിക്കലും കരുതിയതല്ല
അതുകൊണ്ട് എന്റെ സൈനു അവര് പറയുന്നതും കെട്ട് നല്ലൊരു പെണ്ണിനേയും കെട്ടി സന്തോഷത്തോടെ ജീവിക്കുവാൻ ശ്രമിക്ക്.എന്ന് പറഞ്ഞതും ഇത്തയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങുന്നത് ഞാൻ കണ്ടു.
അപ്പൊ ഇത്താക്ക് ഒരു സങ്കടവും ഇല്ലേ.
ഏയ് ഒരു സങ്കടവും ഇല്ല നിന്റെ കൂടെ കുറച്ചു കാലം എങ്കിൽ കുറച്ചു കാലം
ജീവിക്കാൻ കഴിഞ്ഞല്ലോ എന്ന സന്തോഷം മാത്രമേ ഉള്ളു.
എന്നിട്ടാണോ അത് പറയുമ്പോൾ കരയുന്നത്.
എവിടെ ഞാൻ കരഞ്ഞൊന്നും ഇല്ല.
അത് നിനക്ക് തോന്നുന്നതാ.
എന്റെ ഇത്തയെ ഞാൻ കാണാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി.
ഇത്തയുടെ സ്വരത്തിലെ ഇടർച്ച മനസിലാക്കാൻ കഴിയാത്ത അത്രയും മണ്ടനൊന്നും അല്ല ഇത്ത ഞാൻ.
എന്ന് പറഞ്ഞോണ്ട് തിരിഞ്ഞതും വാതിലിനരികിൽ ഒരു കാൽപെരുമാറ്റം എന്റെ ശ്രദ്ധയിൽ പെട്ടു.
അത് മനസ്സിലാക്കിയ ഞാൻ.
ഇത്ത ഞാനന്ന് പറഞ്ഞത് തന്നേ ഇപ്പോഴും പറയുന്നു.
എന്റെ ജീവിതത്തിൽ എന്റെ സലീന അല്ലാതെ വേറെ ഒരു പെണ്ണില്ല.
ഞാൻ വേറെ കെട്ടുമെന്ന് ഇത്ത സ്വപ്നത്തിൽ പോലും കരുതുകയും വേണ്ട.
എടാ ഞാൻ പറയുന്നത് ഒന്ന് മനസ്സിലാക്ക് നീ
ഇനിയൊന്നും പറയേണ്ട.
അല്ല മോള് എപ്പോഴാ വരിക.
അവളിപ്പോ എത്തും.
ഹ്മ്
എന്നുപറഞ്ഞോണ്ട് ഞാൻ തായേക്ക്
പോന്നു.
അപ്പോയെക്കും ഉപ്പ അമീനയെ വീട്ടിൽ വിട്ടു തിരിച്ചെത്തിയിരുന്നു.
മോളുടെവരവ് കാണാൻ നല്ല രസമുണ്ടായിരുന്നു ബാഗും തോളിലിട്ട് യൂണിഫോം എല്ലാം അണിഞ്ഞൊണ്ടുള്ള അവളുടെ വരവ് കണ്ടു ഞാൻ നോക്കി നിന്നു.
എന്നെ കണ്ടതും ചിരിച്ചോണ്ട് അവൾ ഓടിവന്നു.
അപ്പൊ നീ മറന്നിട്ടില്ല അല്ലെ എന്ന് പറഞ്ഞോണ്ട് ഞാൻ അവൾ എടുത്തുയർത്തി.കൊണ്ട് അവൾ ഒന്ന് ചുംബിച്ചു.
അങ്കിൾ എപ്പോയാ വന്നേ എന്നും ചോദിച്ചോണ്ട് അവൾ എന്റെ കവിളിൽ ഉമ്മവെച്ചു.
അങ്കിൾ വരുമെന്ന് മോളോട് ആരാ പറഞ്ഞെ എന്നുള്ള എന്റെ ചോദ്യം ഇത്തയുടെ മുഖത്തു ഒരു പരിഭ്രാന്തി ഉണ്ടാക്കി.