..”..യ്യോ ഇവിടുണ്ട് കെടന്നുറങ്ങുവാ ..”..
..”..ങേ ഇതുവരെ എഴുന്നേറ്റില്ല അവൻ ..”..
..”..എഴുന്നേറ്റു പാല് മേടിച്ചോണ്ടു തന്നിട്ട് വീണ്ടും കേറി കിടന്നൊറങ്ങി . ..”..
..”..അപ്പൊ ഇവനെന്താ രാത്രി പരിപാടി ഒറക്കമൊന്നുമില്ലേ ..”..
..”..ആ ആർക്കറിയാം പാതിരാത്രി വരെ മൊബൈലിൽ സിനിമേം കണ്ടോണ്ട് കേടാക്കുവാരുന്നു ..”…
..”..ആ അത് നല്ലതാ ഉറങ്ങാതിരിക്കുന്നതു കൊണ്ട് കള്ളന്മാർ കേറി വരുമെന്നുള്ള പേടി വേണ്ട . ..”..
..”.. മ്മ് അത് ശരിയാ .ആ അച്ചാ അവരെങ്ങാനും വിളിച്ചോ .ഇവിടെ ഇതുവരെ വിളിച്ചില്ല ..”..
..”..ആ ഞാൻ വിളിച്ചാരുന്നെടി രാവിലെ അവിടെ എത്തിയെന്നു പറഞ്ഞു .റെയിൽവേ സ്റ്റേഷനിൽ നിന്നു തന്നെ ഒന്നു ഫ്രഷായിട്ടു നേരെ ആശുപത്രീലോട്ടു പോകുവാണെന്നു പറഞ്ഞു .ഞാനിങ്ങോട്ടു പോരുന്നുണ്ടെന്നു പറഞ്ഞപ്പോ അവൻ പറഞ്ഞു എങ്കി നിന്നോടും കൂടിയൊന്നു പറഞ്ഞേരെ എന്നു .പിന്നെ ഡോക്ടറെ കണ്ടിട്ടു വിളിച്ചോളാമെന്നു പറഞ്ഞു . ..”..
..”..ആ അതായിരിക്കും വിളി വരാഞ്ഞത് .ഞാനാണെങ്കി ജോലിയൊന്നൊതുക്കിയിട്ടു വിളിക്കാമെന്ന് കരുതി ഇരിക്കുവാരുന്നു . ..”..
..”..ആ എങ്കി എടി മോളെ ഞങ്ങളിറങ്ങുവാ .സമയം പോയി ..”..
..”..ആ ശരിയാച്ചാ .അച്ഛൻ വൈകിട്ട് വരുമോ ..”..
..”..ആ ഉറപ്പു പറയാൻ പറ്റില്ല നേരം വൈകുവാണെങ്കി ഞാൻ വിളിച്ചു പറയാം . ..”..
..”..ആ ..”..
ഇനി ആരും വരാനില്ലെന്ന സന്തോഷത്തിൽ അടുക്കളയിലേക്കു ചെന്നു രാവിലെ കഴിക്കാനുള്ളതൊക്കെ ഉണ്ടാക്കാൻ തുടങ്ങി .കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ രാജു എഴുന്നേറ്റു കണ്ണും തിരുമ്മിക്കൊണ്ട് അങ്ങോട്ടേക്ക് വന്നു .
..”..ടാ ഇതെന്തൊരു ഉറക്കമാടാ .രാവിലെ പാല് മേടിച്ചു തന്നിട്ട് കെടന്നൊറങ്ങിയതല്ലേ .നിനക്ക് ഉറക്കമൊഴിഞ്ഞ്എന്തുവാ പരിപാടി .ഇനി ഞാനൊറങ്ങിയ നേരത്തിനി വല്ലതും കക്കാനോ കട്ട് തിന്നാനോ വല്ലോം പോയോടാ ..”..
..”..ഓ ഇല്ലേച്ചീ സിനിമ കണ്ടോണ്ട് കെടന്നതാ അതാ ഇത്ര ക്ഷീണം .അച്ഛൻ വന്നാരുന്നോ ചേച്ചീ ..”..
..”.. പിന്നെ വരാതിരിക്കുമോ വന്നിട്ട് ചായേം കുടിച്ചിട്ടിപ്പോ പോയതേ ഉള്ളു . ..”..
..”..ഒന്നു പോ ചേച്ചീ ..”..
..”..എടാ കള്ളമല്ല ഇപ്പൊ പോയതേ ഉള്ളൂ .അല്ലെങ്കി നീ വിളിച്ചു നോക്ക് ..”..