അതിൽ ഹർഷന്റെ കയ്യിൽ പിടിച്ചു തുങ്ങി നിൽക്കുന്ന അലിനയും അവളെ ചേർത്ത് പിടിച്ച ഹർഷന്റെയും ഒരു ചെറുപ്പകാല ഫോട്ടോ… അവൾ അതിൽ തലോടി അവളുടെ കണ്ണുനീർ അതിൽ ഉറ്റി വീണു.
അവനു വേദനിച്ചു കാണുമോ പാവം അത്രയും പവറിൽ അല്ലേ നീ അവനെ അടിച്ചേ വേദന ഇല്ലാതെ ഇരിക്കുമോ..
ആ വേദനിക്കട്ടെ അതിന് തന്നെയാ അടിച്ചേ ഇനിയും ഇമ്മാതിരി വേലതരം വല്ലോം കാണിച്ച ഇനിയും കിട്ടും എന്റന്നും കേട്ടോടാ കള്ള ചെമ്മാടി
അവൾ കണ്ണുകൾ തുടച്ചു കൊണ്ട് ഫോട്ടോയിൽ ഉള്ള ഹർഷനെ അമർത്തി ചുംബിച്ചു ആ ഫോട്ടോ അവളുടെ നെഞ്ചിൽ ആയി ചേർത്ത് വച്ചു കെട്ടിപിടിച്ചു കിടന്നു…
ഇതേ സമയം ഹർഷൻ അവളുമായുള്ള കുറെ ഓർമ്മകൾ മനസ്സിൽ മിന്നി പറഞ്ഞു അവൻ പതിയെ ഉറക്കത്തിലേക്കു
***************************************
ഇതേ സമയം മറ്റൊരു പ്ലാനറ്റ് (സിയോൻ)
സിയോൻ
ചെകുത്താൻ മാർ വസിക്കുന്ന ഒരു സാമ്രാജ്യം ആണ് ലൈഗോർ. അതിന്റെ തലവൻ ആയിരുന്നു.
(zeythasin) സൈതാസിൻ
അവന്റെ കോട്ട ആയ (ഗ്രാത്തോസ്) കൊട്ടാരം ചുറ്റും ഇരുണ്ട കാടുകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു സാമ്രാജ്യം ആയിരുന്നു ലൈഗോർ. എങ്ങും ചോരയുടെ മണം ഉള്ള സൈതാസിന്റെ സാമ്രാജ്യം.
തന്റെ സിംഹാസനത്തിൽ ഇരിക്കുന്ന ഗ്രാത്തോസ് കൊട്ടാരത്തിലെ മദ്രവാദി ആയ റിയോന സൈതാസിൻ ഒരു താല്യോട്ടി എടുത്തു അതിൽ തന്റെ മൂർച്ഛയെറിയ നഖം കൊണ്ട് ഓരോ മദ്രവാദ ക്രിയകൾ എഴുതാൻ തുടങ്ങി.
പെട്ടെന്ന് അവിടേക്ക് ഒരു പൊക്കം കുറഞ്ഞ കുനുള്ള തലയിൽ വളഞ്ഞ കൊമ്പുകൾ ഉള്ള ഒരു ഒരു മനുഷ്യൻ കടന്നു വന്നു തല കുനിച്ചു കൊണ്ട് പറഞ്ഞു
(കിമോർ) സൈതാസിന്റെ വലാട്ടി
കിമോർ : അങ്ങയെ മഹാരാജാവ് വിളിക്കുന്നു…..
റിയോന : ഞാൻ വന്നേക്കാം ഇപ്പൊ പൊയ്ക്കോളൂ
മറുപടി കിട്ടിയ കിമോർ മടങ്ങി പോയി
ശേഷം റിയോന അവിടെന്നു എഴുനേറ്റു കൊണ്ട് നടന്നു നീങ്ങി ഒരു കുളത്തിന്റെ അടുത്തു എത്തി മനുഷ്യ രക്തം കൊണ്ട് നിറച്ച കുളം റിയോന തന്റെ അണിഞ്ഞ വസ്ത്രം എല്ലാ ഊരി അതിലേക് നടന്നു ചുറ്റും അവളുടെ ശിങ്കടികൾ റിയോനയെ ആ കുളത്തിലേക് നയിച്ചു.