മുത്തശ്ശി : ഡി ഡി….
മുത്തശ്ശി അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു
അതിന് അവളെ മുത്തശ്ശിടെ കവിളിൽ ഒരു ഉമ്മ കൊടുത്തു എന്നെ ഒന്ന് നോക്കിട്ട് അകത്തേക്ക് പോയി
മുത്തശ്ശി : ഈ പെണ്ണിന്റെ ഒരു കാര്യം എന്റെ അമ്മയാണെന്നാ അവളുടെ വിചാരം അവളാ ഇവിടെത്തെ കാർണോരു
മുത്തശ്ശി ചിരിച്ചുകൊണ്ട് പറഞ്ഞു
മുത്തശ്ശി : ഡാ ഞാൻ ഒരു കാര്യം ചോദിത നീ മുത്തശ്ശിയോട് സത്യം പറയുവോ..
ഞാൻ : ആദ്യം ചോദിക്ക്
മുത്തശ്ശി : സത്യം മാത്രെ പറയാവു നമ്മൾ തീക്ക് ഫ്രിണ്ട്സ് അല്ലേ so tell me the Truth
ഞാൻ : ഇംഗ്ലീഷ് ടീച്ചർ കാര്യം പറയു ആദ്യം
ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു
മുത്തശ്ശി അകത്തേക്കു ആരേലും കേൾക്കുന്നുണ്ടോ എന്ന് ഒന്ന് നോക്കി എന്നോട് ചോദിച്ചു
മുത്തശ്ശി : നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണോ
ഞാൻ : ആരൂ തമ്മിൽ…?
മുത്തശ്ശി : അലിനയും നിയ്യും
ഞാൻ : ഒന്ന് പോ മുത്തശ്ശി വെറുതെ കളിയാക്കാൻ അങ്ങനെ ഒന്നും ഇല്ല മുത്തശ്ശിക് തോന്നിയത് ആവും
മുത്തശ്ശി : അല്ല അവളെ നിന്നെ കൊണ്ട് കെട്ടിക്കും എന്ന് പണ്ടേ മുത്തശ്ശൻ പറഞ്ഞതാ അതിന് എല്ലാരും ശെരിവച്ചു പിന്നെ ചെറുപ്പം മുതലേ നിന്റെ വാലും തുങ്ങി അല്ലേ അവളെ നടപ്പ് പിന്നെ ഈ അടുത്ത് ഒന്നും നിങ്ങളെ അങ്ങനെ കണ്ടിട്ടില്ല അതാ ചോദിച്ചേ പിന്നെ നിന്നെ പറ്റി പറയുമ്പോൾ അവൾക്കു നുറ് നാവ നിന്നെ വല്യ കാര്യാ ഓൾക് അത് നിന്റെ മമ്മി ഒരിക്കെ എന്നോട് പറഞ്ഞതാ നിന്റെ മമ്മിയെക്കാൾ വല്യ വേവലാതിയാ അവൾക് നിന്നെ കുറിച്ച് അത് കൊണ്ട് രണ്ടിനേം ഒന്ന് ശ്രദ്ധിക്കണം എന്ന് പറഞ്ഞായിരുന്നു
മുത്തശ്ശി പറഞ്ഞത് ഒക്കെ എനിക്കും തോന്നിയ കാര്യം ആണ് എന്നാൽ ഇവർക്കും അതിൽ ഡൌട്ട് ഉള്ള കാര്യം ഇപ്പോഴാ ഞാൻ അറിയുന്നേ.
ഞാൻ : അതിപ്പോ എനിക്ക് അറിയാൻ മേലാ അവളെ എന്നോട് ഇതുവരെ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല എന്നാലും എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്