മുത്തശ്ശി : നീ എന്താ ഈ ആലോചിച്ചു കിട്ടുന്നെ
ഞാൻ : ഒന്നുല്ല….
മുത്തശ്ശി : എന്നോട് കള്ളം പറഞ്ഞ എനിക്ക് മനസിലാവും മോനെ അത് കൊണ്ട് മോൻ അതൊന്നും ഇനി ആലോചിക്കേണ്ട കേട്ടോ…
ഞാൻ അതിനു ഒന്ന് മുളി
അപ്പോ ഗേറ്റ് തുറന്നു ആരോ വരുന്നുണ്ടായിരുന്നു ഞാൻ നോക്കുമ്പോ..അതാ രണ്ടും ക്ലാസ്സ് കഴിഞ്ഞു വരുവാ അന്നയും അലിസും അലിസിനെ കാണാൻ തന്നെ ഒരു തേജസ്സ് ആണ്
അന്ന : തുടങ്ങിയോ രണ്ടും കൂടെ കഥ പറച്ചിൽ ഇന്ന് ഏതാ ടോപ്പിക്ക് ഹോററോ അതൊ ഫന്റാസിയോ ഹിഹി
മുത്തശ്ശി : നീ പോടീ അവിടെന്ന് ഞങ്ങൾ പല കഥയും പറയും അല്ലേടാ മോനെ
ഞാൻ : അതെ നിന്നെ പോലെ പേടിച്ചു തൂറി ഒന്നും അത് കേൾക്കേണ്ട പോടീ..
അതിന് ഒന്ന് ചിരിച്ചു അന്ന മമ്മി എന്നും വിളിച്ചു കൊണ്ട് അകത്തേക്കു പോയി
അലീന : കുറെ നേരം ആയോ വന്നിട്ട്
അവൾ എന്റെ കണ്ണിലേക്കു നോക്കികൊണ്ട് ചോദിച്ചു മുഖത്തു ചെറിയ ഒരു നാണം കാണാം
ഞാൻ : ഹാ രാവിലെ വന്നതാ ക്ലാസ്സ് എങ്ങനെ ഉണ്ടായിരുന്നു
അവൾ :എന്നത്തേയും പോലെ തന്നെ…ഫുഡ് ഒക്കെ കഴിച്ചോ..
ഞാൻ : ഓഹ് ഞാൻ കഴിച്ചു
ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു അതിന് അവൾ തലയാട്ടി
അവൾ : മുത്തശ്ശി കാണിച്ചിട്ട് എന്തു പറഞ്ഞു
മുത്തശ്ശി : ഹോ എന്ത് പറയാൻ ഞാൻ പറഞ്ഞില്ലേ അത് ചെറിയ ഒരു പനിയാ..
അവൾ : ഹും ചെറിയ പനി ഇന്നലെ നല്ല വേറെവൽ ആയിരുന്നല്ലോ അതിന് എങ്ങനെയാ സൈക്കോളജി ഡോക്ടർ ആണെന്നും പറഞ്ഞു സ്വയം ചികിൽസിക്കും
അവൾ ഒരു കുട്ടിയോട് പറയുന്ന പോലെ മുത്തശ്ശിയോട് പറഞ്ഞു
മുത്തശ്ശി : ഹോ ഇനി എല്ലാം മാഡം പറയുന്ന പോലെ അല്ലേടാ…
മുത്തശ്ശി അവളെ ഒന്ന് ആകാൻ വേണ്ടി എന്നെ നോക്കി പറഞ്ഞു ഞാൻ അതെ എന്ന് തലയാട്ടി
അവൾ : ഓ ശെരി ഇനി രാത്രി കാലു തീരുമാൻ എന്നും പറഞ്ഞു വാ ഇങ്ങോട്ട് നല്ല അടി തരും ഞാൻ