💫Evil on earth✨ 6 [Jomon]

Posted by

 

”ദേവിക…“

 

തന്നെ കെട്ടിപിടിച്ചു നിൽക്കുന്ന അവളെ അവൻ വിളിച്ചു….

 

”മമ്…“

 

മുഖമുയർത്തി നോക്കാതെ അവന്റെ നെഞ്ചിൽ തലചേർത്തു വച്ചാ താളത്തിലുള്ള ഹൃദയമിടുപ്പ് സ്രവിച്ചു കൊണ്ടുവൾ വിളി കേട്ടു….

 

”നമുക്ക്…നമുക്ക് നടന്നാലോ…?

 

അവന്റെയാ ചോദ്യം കേട്ടവൾ തല തിരിച്ചു പുറത്തേക്ക് നോക്കി….കെട്ടടങ്ങാതെ പെയ്യുന്ന മഴയെ നോക്കിയവൾ അവന്റെ മുഖത്തേക്ക് തല തിരിച്ചു..പിന്നെ ചുണ്ടിൽ പൊട്ടി വിരിഞ്ഞൊരു ചിരിയോടെ അവന്റെ കൈ പിടിച്ചു വലിച്ചുകൊണ്ട് മഴയത്തേക്ക് ചാടി

 

മഴ നനയാമെന്നവൻ പറഞ്ഞിങ്കിലും അവളിങ്ങനെ പ്രതികരിക്കുമെന്ന് അവനു തോന്നിയില്ല….അവളുടെയാ ചിരിയിൽ പങ്കു ചേർന്നുകൊണ്ടവൻ ബെഞ്ചിൽ ഇരുന്ന ദേവികയുടെ പേഴ്സ് ഒരു കൈ കൊണ്ട് എടുത്തു പുറത്തേക്ക് ചാടി…..

 

കാലം തെറ്റിപ്പെയുന്ന മഴയിലൂടെ കാലങ്ങൾ മുന്നേ ബന്ധമുള്ളത് പോലെ ഒന്നായി ചേർന്ന അർഥറും ദേവികയും കൈ പിടിച്ചു നടന്നു….ഇടക്ക് അവളുടെ കുസൃതികളും സംസാരവും ആസ്വദിച്ചവൻ അവളോടൊപ്പം റോഡിറങ്ങി………………!

 

 

താൻ ഒരനാഥനാണെന്നും ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരാളുമാണെന്ന് ആർഥർ അവളോട് പറഞ്ഞു……താൻ വന്നു വീണ ഷിപ്പിലെ സാങ്കേതികവിദ്യകൾ പലതും മാറ്റങ്ങൾ വരുത്തിയവൻ പല ബാങ്കുകളുടെയും സേർവറിൽ കയറിയിരുന്നു….പാക്ക് ഭീകരസംഘടനകളുടെ ഉപയോഗ്യശൂന്യമായ ബിനാമി അക്കൗണ്ടുകൾ കണ്ടുപിടിച്ചയവൻ തനിക്ക് വേണ്ടത്ര പണം അതിൽ നിന്നും പിൻവലിച്ചു….തങ്ങളുടെ വിവാഹത്തിനവളുടെ വീട്ടുകാരുടെ സമ്മതം ലഭിക്കണമെങ്കിൽ സ്ഥിരവരുമാനമുള്ളൊരു ജോലി ആവശ്യമായി അവനു തോന്നി…അതുകൊണ്ട് തന്നെ കർണാടക ബോർഡറിലായി പണി തീർന്നൊരു റിസ്സോർട്ടവൻ വിലക്കുവാങ്ങി…..അതിന്റെ അറ്റകുറ്റ പണികൾക്കൊടുവിൽ carlton എന്ന പേരു നൽകിയാ റിസ്സോർട്ട് നടത്തുവാൻ തുടങ്ങി…അധികം വൈകാതെ തന്നെ ഇരുവരുടെയും വിവാഹത്തിനായി ആലക്കൽ തറവാട്ടിൽ നിന്നും സമ്മതം നൽകി….എന്നാൽ തന്റെ പദ്ധതികൾ എല്ലാം പിഴക്കുന്നത് മനസിലാക്കിയ വിശ്വൻ കലിപൂണ്ടു നടന്നു…അയാൾ അവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള വഴികൾ തേടി…എന്നാൽ ഹൃദയങ്ങൾ കൊണ്ടത്രമാത്രം അടുത്തു പോയ ദേവികയും ആർഥറും അവയെല്ലാം അതിജീവിച്ചു….ഒടുക്കം എല്ലാവരെയും സാക്ഷിനിർത്തി ദേവികയുടെ കഴുത്തിലവൻ താലി ചാർത്തി……..അത് കൊണ്ടൊന്നും വിശ്വൻ തളർന്നില്ല…അടി കിട്ടിയ പാമ്പിനെ പോലെയാൾ ആക്രമിക്കാനായി തക്കം പാർത്തിരുന്നു…..

 

————————————

 

 

ദേവിനെ ഇല്ലാതാക്കാൻ വഴി നോക്കിയിരുന്ന വിശ്വന്റെ കണ്ണുകളെ ത്രസിപ്പിച്ചു കൊണ്ടായിരുന്നു അയാളുടെ ഫോണിലേക്ക് രാത്രി വൈകിയൊരു മെസ്സേജ് വന്നത്….ഇന്ത്യക്ക് അകത്തും പുറത്തുമായി പടർന്നു കിടക്കുന്നൊരു വലിയ ഹാക്കർ കമ്യൂണിറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന Lazurus ഗ്രൂപ്പിൽ നിന്നാണത് അയാൾക്ക് വിവരങ്ങൾ എത്തിയത്…നോർത്തു കൊറിയ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന അവർക്കെതിരെ കണക്കിലധികം ക്രിമിനൽ കേസുകൾ വന്നു നിറഞ്ഞതോടെ ഏജൻസി പൂട്ടിപ്പോയി…എന്നാൽ അതിലുള്ള അംഗങ്ങളെ walter ഷാ ഗ്രൂപ്പ് വിലക്കെടുത്തിരുന്നു…ഷായുമായി വളരെയധികം അടുപ്പം സ്ഥാപിച്ചിരുന്ന വിശ്വൻ ഇന്ത്യയിൽ അവരുടെ ടീമിനു വർക്ക് ചെയ്യാനായി സൗകര്യമൊരുക്കി…വാൾട്ടർ ഷായുടെമരണത്തിനു ശേഷം അവർക്ക് വേണ്ടി അയാളുടെ പേർസണൽ ബാങ്ക് അക്കൗണ്ടിൽ നിന്നും കണക്കിൽ കവിഞ്ഞ വിധം ഫണ്ടിങ് ഏർപ്പാടാക്കി…..

Leave a Reply

Your email address will not be published. Required fields are marked *