💫Evil on earth✨ 6 [Jomon]

Posted by

 

അവന്റെ കാപ്പി കണ്ണുകളിൽ മുൻപെപ്പോഴോ കണ്ട പ്രണയം കൂടുതൽ തീഷ്ണമായി കത്തി നില്കുന്നതായി അവൾക്ക് തോന്നി….

 

“ദേവിക…..!

 

കാറ്റിനു മാത്രം കേൾക്കാൻ പോന്ന സ്വരത്തിൽ അവൻ വിളിച്ചു….അവന്റെ കണ്ണുകളുടെ കാന്തിക വലയത്തിൽ എപ്പോളോ മനസ്സും വികാരങ്ങളും വഴുതി വീണയവൾ ഉറക്കത്തിലെന്നപോലെ വിളി കേട്ടു….അത് അവന്റെ ചുണ്ടിലൊരു ചിരി വിടർത്തി….തന്നെ നോക്കി അവനോരോ നിമിഷം ചിരിക്കുമ്പോഴും തന്നെ തന്നെ ആണ് നഷ്ടമാവുന്നതെന്ന് അവൾക് മനസിലായി….അവനെ ആരാണെന്നും എന്താണെന്നുമറിയാൻ അവളുടെ ഹൃദയം മുറവിളി കൂട്ടി….അടിച്ചു കയറിയ കാറ്റിൽ കുളിരുപൂണ്ട അവൾ സ്വയമേദാ അവനോട് അല്പം കൂടി ചേർന്നു നിന്നു

 

“എനിക്ക് എങ്ങനെ പറയണമെന്ന് അറിയില്ല..മിനിറ്റുകൾ മാത്രം പരിചയമുള്ള നിന്നെ കണ്ട നിമിഷം മുതൽ ഇതുവരെ അനുഭവിക്കാത്ത ഒരു അവസ്ഥയിലൂടെയ ഞാൻ കടന്നു പോയത്….ഇപ്പൊ ഈ നിമിഷം പോലും നിന്നെ വിട്ട് പോകരുതെന്ന എന്റെ മനസ്സ് പറയണേ….തെറ്റാണോ ശെരിയാണോ എന്നൊന്നും അറിയില്ല….ആദ്യം നിന്റെയീ നീല കണ്ണുകളോട് തോന്നിയ ഇഷ്ടം നിന്നോടും തോന്നി തുടങ്ങി…പ്രണയമാണോ എന്നൊന്നും അറിയില്ല….എങ്കിലും വിട്ടു കളയാൻ തോന്നുന്നില്ല നിന്നെ….Really…I love you…..ഒരുപാട് ഇഷ്ടം തോന്നുവാ നിന്നോട്….!

 

അവൻ വളരെ പ്രണയതുരമായി പറഞ്ഞു തീർന്നതും ദേവിക അവനെ ഇറുക്കെ പുണർന്നു…..മഴയിൽ നനഞൊട്ടിയ ഇരു ശരീരങ്ങളും ഒന്നായി മാറി പരസ്പരം ചൂടുനൽകാൻ തുടങ്ങി…..അവളുടെയാ കെട്ടിപിടുത്തം തന്നെ മതിയായിരുന്നു അവന്റെയാ ചോദ്യത്തിനുള്ള ഉത്തരം നൽകാൻ….അവൻ മനസ്സു തുറന്നു തന്റെ പ്രണയം പറഞ്ഞപ്പോൾ അവളൊന്നും തന്നെ പറയാതെ തന്റെ ഇഷ്ടം പങ്കുവെച്ചു…

 

കണ്ടമാത്രയിൽ തന്നെ അവനോട് തോന്നിയ ആകർഷണം പടർന്നു പന്തലിച്ചു സ്നേഹമെന്ന പ്രതിഭാസമായി അവളിൽ…..

 

“നീ ആരാണെന്നോ എന്തു ചെയ്യുന്നുവെന്നോ എനിക്ക് അറിയില്ല…എന്നെ പറ്റിക്കുവാണോന്ന് പോലും…പക്ഷെ ഒന്ന് പറയാം…ജീവിതത്തിൽ ആദ്യമായാണ് എനിക്ക് ഒരാളോട് ഇത്രയും ഭ്രാന്തമായി പ്രണയം തോന്നുന്നത്….നീ അല്ലാതെ മറ്റൊരു പുരുഷനും എന്റെ ജീവിതത്തിൽ ഉണ്ടാവുമോയെന്ന് എനിക്ക് സംശയമാ ഇപ്പൊ…!

 

ഇരച്ചു കയറിയ രക്തസമ്മർദ്ദത്തിൽ കിതച്ചു കൊണ്ടവൾ പറഞ്ഞു…തന്റെ ശരീരം ചൂടുപിടിച്ചൊരു തൂവലു കണക്കെ ഉയർന്നു പോവുന്നതായി അവൾക്കു തോന്നി….ഒരു ബലതിനെന്നവണ്ണമവൾ അവനെ ചുറ്റി പിടിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *