💫Evil on earth✨ 6 [Jomon]

Posted by

 

ദേവ് തന്റെ ബാഗ് ചെക്ക് ചെയ്യാനുള്ള മെഷീനിന് അകത്തേക്ക് വച്ചതും ഞെട്ടലോടെ അമാൻഡ അവന്റെ കയ്യിൽ പിടിച്ചു….അതിൽ താൻ തോക്ക് വെക്കുന്നത് അവൾ കണ്ടെന്നു അവനാ പ്രവർത്തിയിൽ നിന്ന് മനസിലായി…പകരം ഒന്നും പറയാതെ അവനവളുടെ മുഖത്തു നോക്കി ചിരിച്ചു….

 

ചെക്കിങ് കഴിഞ്ഞതും അവനാ ബാഗ് എടുത്തു മുൻപോട്ട് നടന്നു…അവിടെ നടന്നതൊന്നും വിശ്വാസിക്കാനാവാതെ അവളവിടെ നിന്ന സെക്യൂരിറ്റി ഗാർഡിനേയും പോലീസ് ഓഫിസർമാരെയും മാറി മാറി നോക്കി…പിന്നെ ദേവിന് പിറകെ ഓടി

 

എന്നാൽ അവന്റെ മനസ്സിൽ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു…..ഇസാന…അവനെ പിടിച്ചാൽ തനിക് നേരെ കരുക്കൾ നീക്കുന്ന ശത്രുവിനെ കണ്ടു കിട്ടുമെന്ന് അവൻറെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു….

 

ഫ്ലൈറ്റ് ഉയർന്നു പൊങ്ങിയതും സീറ്റ് ബെൽറ്റ് അഴിച്ചു കൊണ്ടവൻ എണീറ്റു

 

“ഞാൻ…ഞാനൊന്നും ടോയ്‌ലെറ്റിൽ പോയിട്ട് വരാം..”

 

അടുത്തിരുന്ന അമാൻഡയോട് പറഞ്ഞവൻ എണീറ്റു നടന്നു…ടോയ്‌ലെറ്റിൽ കയറി ഡോർ അടച്ചതും പൊട്ടി കരഞ്ഞു കൊണ്ടവൻ മുൻപിലെ കണ്ണാടിയിൽ പിടിച്ചു നിന്നു….എത്രയൊക്കെ നിയന്ത്രിക്കാൻ ശ്രമിച്ചാലും നീലുവിന്റെ ഓർമ്മകൾ അവനിലേക്ക് വരുംതോറും അവനെയത് കൂടുതലാഴത്തിൽ തളർത്തി കളയുന്നതായി അവനു തോന്നി…

 

മുൻപിലെ ടാപ്പ് തുറന്ന് പുറത്തേക്ക് ഒഴുകുന്ന തണുത്ത വെള്ളം കൊണ്ടു മുഖം കഴുകിയയവൻ ശ്വാസം നീട്ടി എടുത്തു വിട്ടു കൊണ്ടിരുന്നു..വീണ്ടും ഈറനണിഞ്ഞു തുടങ്ങിയ കണ്ണുകൾ കണ്ടതും ദേഷ്യം കൊണ്ടവനാ ഭിത്തിയിൽ അടിച്ചു…

 

“ലെനസ്…”

 

അവൻ ഉയർന്നു താഴുന്ന നിശ്വാസവുമായി അവളെ വിളിച്ചു

 

—–പറയു ദേവ്——

 

“എനിക്ക്…എനിക്ക് പറ്റുന്നില്ല ഇങ്ങനെ…നീലു…അവളെക്കുറിച്ചു ഓർമ്മ വരുന്തോറും എന്റെ ആത്മവിശ്വാസവും ധൈര്യവും ചോർന്നു പോകുവാ…Help me…എന്നെകൊണ്ട് ഇത് survive ചെയ്യാൻ സാധിക്കുന്നില്ല….”

 

അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു…പെട്ടന്ന് എന്തോ തോന്നിയത് പോലവൻ തലയുയർത്തി കണ്ണാടിയിൽ തെളിഞ്ഞ തന്റെ രൂപത്തെ നോക്കി

 

“ലെനസ്…നീലുവിന്റെയും അഞ്ചുവിന്റെയും അവസാന നിമിഷ ഓർമ്മകൾ ഫ്രീസ് ചെയ്യണം…”

 

കണ്ണുകൾ തുടച്ചു കൊണ്ടവൻ പറഞ്ഞു…

 

—–but ദേവ് —–

 

“നിന്നോട് ചെയ്യണമെന്നാണ് പറഞ്ഞത്….നീലുവിനെ എന്റെയൊപ്പം ഇല്ലന്നുള്ള ചിന്ത എനിക്കിനി ഉണ്ടാവാൻ പാടില്ല…അവളുടെ ഓർമ്മകൾ മാത്രം മതി എനിക്കിനി…..പ്ലീസ്….അല്ലാതെ…അല്ലാതെ എന്നെകൊണ്ട് പറ്റുന്നില്ല….”

Leave a Reply

Your email address will not be published. Required fields are marked *