കണ്ണുകൾ തുടച്ചു കൊണ്ടവർ പറഞ്ഞു…
“പക്ഷെ…അവനെക്കൂടി നഷ്ടപ്പെടുത്താൻ ആണോ ഇനി….?
ഡാനിയേൽ ആധിയോട് ചോദിച്ചു..അതിന് മറുപടിയായി ഒരു പുച്ഛം നിറഞ്ഞ ചിരി മാത്രം ആയിരുന്നു നൈലയിൽ നിന്നും വന്നത്….
”“അവൻ ഇല്ലാതാകണേൽ അവൻ തന്നെ ചിന്തിക്കണം ഇച്ചായാ….ഇത്രകാലമായിട്ടും നിങ്ങൾക്കത് മനസിലായില്ലേ…“”
—————————
“ദേവ്…എവിടെക്കാ പോണേ…”
അമാൻഡയെയും വലിച്ചു കൊണ്ടോടുന്ന അവനെ നോക്കി അവൾ ചോദിച്ചു…
“ജപ്പാൻ…”
ഒറ്റ വാക്കിൽ മറുപടി കൊടുത്തു കൊണ്ടവൻ നിറഞ്ഞ കണ്ണുകൾ തുടച്ചു….
അവൾ വന്ന കാറിൽ കയറിയവൻ വീട്ടിലെത്തി അത്യാവശ്യം വേണ്ട സാധങ്ങൾ പാക്ക് ചെയ്തു…കൂടാതെ മുറ്റത്തു നിർത്തിയിട്ട പോർഷയിൽ നിന്നാ ഡ്രാഗാണുകളെ ചെത്തിവെച്ച തോക്കുമെടുത്തവൻ ബാഗിൽ വച്ചു…അത് കണ്ടുകൊണ്ടാണ് പാസ്പോർട്ടുമായി അമാൻഡ് അവിടേക്ക് വന്നത്
അവനെടുത്തു വെച്ചയാ തോക്കിൽ റൂമിലേക്ക് അടിച്ചു കയറിയ സൂര്യപ്രകാശം തട്ടിയതും നീല നിറത്തിലെ ഡ്രഗണിന്റെ രൂപം തിളങ്ങിയതും വല്ലാത്തൊരു പേടിയോടെ അമാൻഡ പിറകിലേക്ക് മാറി…
അവളുടെ പേടികൊണ്ട് നിറഞ്ഞ കണ്ണുകൾ ബാഗ് ഒതുക്കി വെക്കുന്ന ദേവിന് മുകളിൽ പതിച്ചു…അവനാരാണെന്നും എന്താണെന്നും മനസിലാക്കാൻ അവൾക്കാ ഒറ്റ നിമിഷം മതിയായിരുന്നു
“”DK…“”
അവളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു….
പിറകിൽ നിന്നും അമാൻഡ എന്തോ പറഞ്ഞത് വ്യക്തമായ കേൾക്കാതിരുന്ന ദേവ് അവളെ തല തിരിച്ചു നോക്കി
“എന്താ…?
അവന്റെയാ ചോദ്യത്തിന് മുൻപിലവൾ പതറി…എങ്കിലുമത് മുഖത്തു കാണിക്കാതവൾ ചിരിച്ചു
”nothing dev…“
”മമ്…ഇറങ്ങാം…?
ബാഗ് എടുത്തു കയ്യിൽ പിടിച്ചു കൊണ്ടവൻ ചോദിച്ചു…അതിന് തല കുലുക്കി സമ്മതമറിയിച്ചു കൊണ്ട് അമാൻഡ അവനു പിറകെ നടന്നു
എയർപോർട്ടിൽ എത്തിയതും അവളുടെ മനസ്സ് അസ്വസ്ഥതമായിരുന്നു…വർഷങ്ങൾക്ക് മുൻപ് താൻ വരെ പേടിച്ചു വിറച്ചിരുന്നൊരു കൊലപാതകമായിരുന്നു walter ഷായുടേത്…എന്നാൽ അന്നവിടെ മുഴങ്ങി കേട്ട DK എന്ന പേരിനുടമായാണ് തനിക്ക് മുൻപിൽ നില്കുന്നതെന്ന് അവൾക്ക് വിശ്വസിക്കാനായില്ല….മനസ്സ് നിറയെ പേടിയും ആശങ്കയും സന്തോഷവും കൂടി കലർന്നൊരവസ്ഥയിൽ കൈകൾ കൂട്ടി തിരുമ്മി കൊണ്ടവൾ നിന്നു…