അവന്റെ പുറത്തു തഴുകികൊണ്ടവർ കരഞ്ഞു….
“പപ്പ….എന്റെ ഫോൺ എവിടെ…?
അവൻ അവരിൽ നിന്നും വിട്ടു മാറിക്കൊണ്ട് ചോദിച്ചു…എന്നാൽ ഡാനിയേൽ ഒന്നും മറുപടി പറയാതെ അവനു പിറകിലേക്ക് നോക്കി നിന്നു
പിന്നിൽ ആരാണെന്ന് അറിയാതെ തിരിഞ്ഞു നോക്കിയ ദേവ് കണ്ടത് കരഞ്ഞു കലങ്ങിയ ചുവന്ന കണ്ണുകളുമായി നിൽക്കുന്ന അമാൻഡയേ ആണ്…അവളവന് നേരെ ഒരു ഫോൺ നീട്ടി…
അവളെ നോക്കാൻ പോലും മറന്നു കൊണ്ടവനാ ഫോൺ വാങ്ങി ഓൺ ചെയ്തു നോക്കി…അടുത്തടുത്തായി വന്ന കൊറച്ചു മെയിൽസ് കണ്ടവൻ അവസാനമായി വന്നത് ഓപ്പൺ ചെയ്തു…അതൊരു വീഡിയോ ആയിരുന്നു….ഒരു കാറിന്റെ മുൻപിലുള്ള ദൃശ്യങ്ങൾ…പെട്ടെന്നാ വണ്ടിയുടെ നിയന്ത്രണം നഷ്ടമായി മുൻപേ സഞ്ചരിച്ച ലോറിയുടെ പിറകിലേക്ക് ഇടിച്ചു കയറി….
അടുത്ത നിമിഷം തന്നെ പുക കൊണ്ടു മറഞ്ഞ ദൃശ്യങ്ങളിൽ രണ്ടു പേർ ഒരു വലിയ ബോക്സ് ലോറിയുടെ ഉള്ളിലേക്ക് എറിയുന്നതും അതുപോലെ തന്നെ ഇരിക്കുന്ന മറ്റൊന്ന് എടുത്തുകൊണ്ടു പോകുന്നതുമാണ്…ആ വിഡിയോ അവസാനിച്ചതും മറ്റൊരു ഫയൽ ആ ഫോണിലേക്ക് വന്നു…കാമെറയിൽ പതിഞ്ഞവരുടെ ചിത്രവും വിശദവിവരങ്ങളും ആയിരുന്നതിൽ…
അതിൽ തെളിഞ്ഞ ഓരോ അക്ഷരണങ്ങളും അവൻ മനഃപാഠമാക്കി മനസ്സിൽ പറഞ്ഞു…..
“ഇസാന…വാൽഹല്ല….”
പല്ലുകൾ ഞെരിച്ചു കൊണ്ടന്റെ മുഖഭാവം മാറിയതും അതൊരു പേടിയോടെ ഡാനിയും നൈലയും നോക്കിക്കണ്ടു…അങ്ങനൊരു ഭാവമാറ്റം അവനിലവർ മുൻപ് കണ്ടത് അമേരിക്കയിൽ വച്ചു ഡാനിയേലിനു സംഭവിച്ച അപകടത്തിന് ശേഷം ഹോസ്പിറ്റലിലേക്ക് ഓടി വന്ന ദേവിലായിരുന്നു
പിന്നീട് നടന്നത് ഓർമ്മ വന്ന ഡാനിയേൽ അവനെ തടയാനായി കൈകളുയർത്തി…എന്നാൽ അയാളെ ഞെട്ടിച്ചു കൊണ്ടാ കൈകളിൽ നൈലയുടെ കരങ്ങൾ പതിഞ്ഞു
ഞെട്ടികൊണ്ടയാൾ അവരെ നോക്കി…പകരം നിറഞ്ഞ കണ്ണുകളുമായി വേണ്ടെന്ന അർഥത്തിൽ തലയിട്ടുന്ന നൈലയെയാണ്….
അത് കണ്ടതും ഉള്ളാകെ നിറഞ്ഞ വിഷമങ്ങളിലും ഒന്ന് ചിരിച്ചുകൊണ്ട് ദേവ് അമാൻഡയുടെ കയ്യിൽ പിടിച്ചു തിരിഞ്ഞോടി…അവന്റെയാ ഓട്ടം കണ്ട ഡാനിയേൽ നൈലയെ ദേഷ്യത്തോടെ നോക്കി
“എന്റെ മോനാ അവൻ…അവന്റെ പെങ്ങളെ ആരെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ചോദിക്കുക തന്നെ വേണം….”