💫Evil on earth✨ 6 [Jomon]

Posted by

 

”ICU…“

 

ചുറ്റിനും കണ്ണോടിച്ചു കൊണ്ടവൻ സ്വയം പറഞ്ഞു…

 

”ദേവ് താൻ ഓക്കേ അല്ലെ…!

 

അവനു മുൻപിൽ നിന്നൊരു ചെറുപ്പക്കാരനായ ഡോക്ടറെ അവനോട് ചോദിച്ചു

 

“ഏഹ്…അഹ് ഓക്കേ ആണ്…എൻറെ ഫോൺ…”

 

കയ്യിലും നെഞ്ചിലും പിടിപ്പിച്ചിരുന്ന സ്റ്റിക്റുകൾ പോലുള്ള വയറുകൾ വലിച്ചൂരി കളഞ്ഞു കൊണ്ടവൻ എണീക്കാൻ ശ്രമിച്ചു

 

“ഏയ്‌ ഏയ്‌….താൻ ഒന്ന് ഷമിക്ക്…”

 

ഡോക്ടർ അവനെ അവിടെ പിടിച്ചിരുത്താൻ ശ്രമിച്ചു…

 

എന്നാലദൊന്നും വക വെക്കാതവനൊരു ഭ്രാന്തനെ പോലെ ബെഡിൽ നിന്നും ചാടിയിറങ്ങി…പാന്റു മാത്രമിട്ടയവൻ നഗ്നമായ ശരീരവുമായി ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി…പിറകെ തന്നെ നഴ്സും ഡോക്ടറും ഓടിയെത്തി…

 

വെളിയിൽ ഇറങ്ങിയതേ അവൻ കണ്ടു ഒരു മൂലയിലായി എല്ലാം തകർന്നവനെ പോലിരിക്കുന്ന ഡാനിയും അയാളുടെ തോളിൽ തല ചായ്ച്ചു കരയുന്ന നൈലയും

 

“പപ്പാ….!!

 

അവനയാളെ ഉറക്കെ വിളിച്ചുകൊണ്ടു അവിടേക്ക് ഓടി

 

”ഏഹ്…ദേവ്…“

 

തോളിൽ തലചായ്ച്ചു കിടക്കുന്ന നൈലയെ തട്ടി വിളിച്ചുകൊണ്ടു ഡാനിയേൽ പറഞ്ഞു

 

അയാളവളെയും കൊണ്ടെണീറ്റു നിന്നതും പൊട്ടി കരഞ്ഞുകൊണ്ട് ദേവ് അയാളുടെ വാരി പുണർന്നു……

 

ഒരു നിമിഷം ഇരുവരും പിടിച്ചു നിർത്തിയ സങ്കടങ്ങളെല്ലാം കരച്ചിലായി പുറത്തേക്ക് തള്ളി വിട്ടു..അത് കണ്ടു നിക്കാൻ പറ്റാതെ സാരിയുടെ തലപ്പു കൊണ്ട് വാ പൊത്തി നൈലയും കരഞ്ഞു

 

”പപ്പാ…ഞാൻ…ഞാൻ…ഞാൻകാരണം…!

 

അത്രയും പറഞ്ഞു തീർന്നതും അവന്റെ ചികിടടച്ചുള്ള ഒരടിയായിരുന്ന മറുപടി…..അടി കൊണ്ട കവിള് പൊത്തിയവൻ കയ്യുയർത്തി നിൽക്കുന്ന നൈലയെ നോക്കി…അവളുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു തുടങ്ങിയിരുന്നു…

 

“നീ…നീ കാരണം ആണെന്ന് ആരാടാ പറഞ്ഞത്….ഏഹ്….എനിക്കെന്റെ ഒരു കുഞ്ഞിനെയെ നഷ്ടമായുള്ളു…നിന്നേം കൂടി ഇല്ലാതാക്കാൻ എനിക്ക് വയ്യ….മതി നിർത്തിക്കോ നീ…സ്വയം കുറ്റമെറ്റെടുത്തുകൊണ്ട് എത്രകാലം ജീവിക്കും നീ…പറയെടാ….?

 

അലറി കരഞ്ഞു കൊണ്ടവർ ദേവിന്റെ തോളിൽ പിടിച്ചു കുലുക്കി…അവന്റെ കണ്ണുകളും നിറഞ്ഞൊഴുകി…

 

”അമ്മ…“

 

അവരെ കെട്ടിപ്പിടിച്ചു കൊണ്ടവൻ തേങ്ങി….

 

”ഇന്നലെ ഒരു ദിവസം മുഴുവനുമാ നീ ബോധമില്ലാതെ കിടന്നത്…പേടിച്ചു പോയെടാ അമ്മ…നിന്നേം കൂടി ഇല്ലാണ്ടായാൽ…എനിക്ക്…എനിക്ക് അറിയില്ല കണ്ണാ….!

Leave a Reply

Your email address will not be published. Required fields are marked *