💫Evil on earth✨ 6 [Jomon]

Posted by

 

“എനിക്ക് അറിയണം എന്താ സംഭവിച്ചതെന്ന്…?

 

——എനിക്ക് തോന്നുന്നത് ഇത് നിനക്കായി ഒരുക്കിയയൊരു കെണിയായിരുന്നു…..വണ്ടിയിൽ നിന്നും പുറത്തേക്ക് തെറിച്ച തീ നാളങ്ങൾ..അത് അസാധ്യമാണ്….വണ്ടിയിൽ ആരോ കൃത്രിമം കാണിച്ചിരിക്കണം——

 

”കൃത്രിമം…“

 

അവനാ വാക്കിനെ മനസ്സിലിട്ട് വിശകലനം ചെയ്യാൻ തുടങ്ങി…അപകടത്തിന് മുൻപുള്ള ഓരോ നിമിഷങ്ങളും അവന്റെ മനസ്സിലേക്ക് കടന്നു വന്നു

 

—–ദേവ് wait——

 

അവന്റെ ചിന്തകൾ കാണാനുള്ള കഴിവുള്ള ലെനസ് പെട്ടവനെ വിളിച്ചു

 

”എന്താ….?

 

——നീ ഇപ്പൊ ചിന്തിച്ചത്….ഒരു നിമിഷം കൊണ്ടെങ്ങനാ ആ കാറിന്റെ വേഗത അത്രയുമധി

കമായി കൂടിയത്——

 

“നേരാണ്…എടുത്തെറിയുന്നത് പോലാണാ കാർ എന്നെയും കടന്ന് പോയത്…അത്…സിലിണ്ടർ….അവളത് ഉപയോഗിച്ചു കാണുമോ….”

 

അവന്റെയുള്ളിൽ വീണ്ടും സംശയങ്ങൾ കുന്നുകൂടി

 

—-ദേവ് ഒരു നിമിഷം……ആ സിലിണ്ടർ വ്യാജമാണ്—–

 

അവളുടെ വാകുകൾ കൂരമ്പുകണക്കെ അവനിൽ തറച്ചു കയറി…

 

“what…No…അത് എങ്ങനെ fake ആവും…authorized ഏജന്റിൽ നിന്നാ അതെല്ലാം ഇമ്പോർട്ട് ചെയ്തത്..”

 

——നീ ഓർഡർ ചെയ്തു ഒറിജിനൽ ആണ്….അവർ കയറ്റി അയച്ചതും ഒറിജിനൽ ആണ്…അവരുടെ ഡോക്യുമെന്റിസിൽ അതെല്ലാം ഉണ്ട്…ജപ്പാനിൽ നിന്നും ഇവിടേക്ക് ഷിപ്പിങ് നടക്കുന്നതിനിടയിൽ എന്തെങ്കിലും ഒരു തിരിമറി അല്ലെങ്കിൽ ഇവിടെ എത്തിയ ശേഷം——

 

“നിനക്കത് ചെക്ക് ചെയ്യാൻ പറ്റുമോ…?

 

കണ്ണുകൾ തുടക്കാൻ ശ്രമിച്ചു കൊണ്ടവൻ ചോദിച്ചു……

 

——yes………എയർപോർട്ടിലേക്ക് സാധനങ്ങൾ ഷിപ്പ് ചെയ്യുന്നതിനിടയിൽ ഒരു ആക്‌സിഡന്റ് നടന്നതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്..സാധാരണമായൊരു അപകടമായാത് കൊണ്ടു തന്നെ അവരത് കാര്യമായി എടുത്തില്ല…എനിക്ക് തോന്നുന്നത് അതൊരു പ്ലാൻ ആയിരുന്നിരിക്കണം…സിലിണ്ടർ മാറ്റാനായി നടത്തിയൊരു അപകടം——

 

”അത്…അത് ആരാവും..എന്നെ കൊല്ലാൻ ശ്രമിക്കാൻ മാത്രം ജപ്പാനിൽ വരെ കണക്ഷൻ ഉള്ളവർ…“

 

—–walter ഷാ—–

 

”നോ…അയാൾക് വേണ്ടി പകരം ചോദിക്കാൻ അവിടെയാരും ബാക്കിയില്ല….ഇത്..ഇത് വേറാരൊ ആണ്…“

 

—–ദേവ് എനിക്കൊരു കാർ ഡാഷ്ബോർഡിൽ നിന്നൊരു വിഷ്വൽ കിട്ടിയിട്ടുണ്ട്…ചെക്ക് യുവർ ഫോൺ….എണീക്ക് നീ—–

 

”എണീക്കാനോ….?

 

“ഹേയ് ദേവ്….!!

 

അവനെയാരോ തട്ടി വിളിച്ചതും ഞെട്ടികൊണ്ടവൻ ചാടിഎണീറ്റു

Leave a Reply

Your email address will not be published. Required fields are marked *