കൊറച്ചു കഴിഞ്ഞൊരു ക്രയിൻ വന്നാ കത്തി കരിഞ്ഞ വണ്ടിയെ പൊക്കിയെടുത്തു റോഡരികിലേക്ക് മാറ്റി ഗതാഗതം പൂർവ്വ സ്ഥിതിയിലാക്കി…..
പെട്ടെന്ന് ശ്വാസം വിലങ്ങുന്നത് പോലെ തോന്നിയ ദേവ് കരഞ്ഞു ചുവന്ന കണ്ണുകളുമായി ചുറ്റിനും പരതി….അവിടെ മാറ്റി ഇട്ട കാറിനു മുന്നിൽ നിൽക്കുന്ന ഒരു രൂപം അവന്റെ കണ്ണുകളിലുടക്കി…..
”“നീലു…”“”
അവന്റ കണ്ണുകൾ വിടർന്നു….
“”“നീലു..മോളെ…”“”
ഏങ്ങി കരഞ്ഞു കൊണ്ടവൻ അവൾക്കടുത്തേക്ക് ഓടാൻ തുനിഞ്ഞു…എന്നാൽ അവനു മുൻപിൽ നിന്ന മങ്ങിയ രൂപമവനെ നോക്കി ഒന്ന് ചിരിച്ചു…അതിനനുസരിച്ചാ രൂപം വായുവിൽ അലിഞ്ഞില്ലാതായി പോകാൻ തുടങ്ങി
“No..no…no…”
അലറിക്കൊണ്ട് നടന്നു നീങ്ങിയ ദേവ് എവിടെയോ തട്ടി തടഞ്ഞു റോഡിലേക്ക് വീണു…അവനു ചുറ്റും ഓടി കൂടിയ ആളുകൾക്കു ഇടയിലൂടെ അവന്റെ കണ്ണുകൾ സൈഡിലായി മാറ്റിയിട്ട കാറിലേക്ക് നീണ്ടു…മെല്ലെ മെല്ലെ കാഴ്ച മങ്ങി പൂർണ്ണമായും അവന്റെ ബോധം നഷ്ടമായി
——————————
“ഏഹ്…..ഇല്ല…അങ്ങനെ വരാൻ ഒരു വഴിയുമില്ല….well planned ആയിട്ടല്ലേ നമ്മളെല്ലാം ചെയ്തത്….അതിലെങ്ങനെ പിഴവു സംഭവിക്കാനാ….answer me..!
ഫോണിലൂടെ അലറിക്കൊണ്ട് വിശ്വൻ ചോദിച്ചു…മറുതലക്കൽ നിശബ്ദത തന്നെയായിരുന്നു മറുപടി…അതയാളെ വീണ്ടും ഭ്രാന്ത് പിടിപ്പിച്ചു
”എനിക്കറിയാം ഇനിയെന്ത് ചെയ്യണമെന്ന്…!
പല്ലുകൾ ഞെരിച്ചു കൊണ്ടയാൾ ഫോൺ കട്ട് ചെയ്തു……
“ഹും….ദേവ്…ദൈവം ഒരല്പം കൂടി ആയുസ്സ് നിനക്ക് നീട്ടിതന്നു….പക്ഷെ ഒരാഴ്ചക്കുള്ളിലാ ഓഫർ ഞാൻ തിരിച്ചെടുത്തിരുക്കും…”
ഫോണിൽ മറ്റൊരു നമ്പർ തേടി പിടിച്ചു കൊണ്ടയാൾ റൂമിലൂടെ വെരുകിനെപ്പോലെ നടന്നു
————————————–
“ലെനസ്…”
ചുറ്റിനും വന്നു നിറഞ്ഞ ഇരുട്ടിൽ പരതികൊണ്ടവൻ വിളിച്ചു……..
—–പറയു ദേവ്——
“നിനക്ക് അറിയാമായിരുന്നല്ലേ…?
നിറഞൊഴുകാൻ തയ്യാറായ കണ്ണുകളുമായി അവൻ ചോദിച്ചു…
—–അതേ—–
മറുപടി അവൻ പ്രതീക്ഷിച്ചത് തന്നെ ആയതു കൊണ്ടവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു…പുച്ഛം കലർന്നൊരു ചിരി അതിനൊപ്പം തന്നെ കണ്ണുകളും ഈറനണിഞ്ഞു
”എന്തിനായിരുന്നു…നിനക്ക് പറഞ്ഞൂടായിരുന്നോ എന്നോട്..?
——ദേവ് മുൻപേ പോണ വണ്ടിയുടെ പിറകിലെ തീ കണ്ടപ്പോളാണ് എനിക്കും മനസിലായത്…അപ്പോളേക്കും നമ്മളൊരുപാട് വൈകിപ്പോയിരുന്നു ദേവ്….എനിക്ക് നിന്നെ മാത്രമേ രക്ഷിക്കാൻ സാധിക്കുകയുള്ളു——