”Dev are you ready….?
ആക്‌സിലേറ്ററിൽ കാലമർത്തി ഇരപ്പിച്ച് കൊണ്ടു അഞ്ചു ചോദിച്ചു…ശബ്ദത്തിനനുസരിച്ചു കുലുങ്ങുന്ന കാറിൽ പിടിക്കാനായി വെച്ചിരുന്ന കമ്പികളിൽ മുറുക്കെ പിടിച്ചുകൊണ്ടു നീലിമ ദേവിനെ നോക്കി ചിരിച്ചു
“yes….”
അവനും മറുപടിയായി തന്റെ കാർ ഇരപ്പിച്ചു…
മുൻപിലെ കണ്ണാടിയിലൂടെ അവനു കാണാൻ സാധിക്കുമായിരുന്നു ഇരു കാറുകൾക്കും പിറകിലായി മൂടൽ മഞ്ഞു പോലെ വലിയ ഒരു പുക മേഘം തന്നെ വന്നു നിറഞ്ഞതായി
“ചേച്ചി..നമ്മൾ ജയിക്കൂലേ..?
അല്പം പേടിയോടെ നീലു ചോദിച്ചു…
”ഏഹ്…പിന്നെ ജയിക്കാതെ….“
വല്ലാത്തൊരു ആത്മവിശ്വാസത്തോടെ അഞ്ചു അവളെ നോക്കി
”ഗ്യാസ് കുറ്റി ഒക്കെ ഒണ്ടല്ലോ…!
അല്പം പിറകിലായി ഫിറ്റ് ചെയ്ത സിലിണ്ടർ കണ്ട് നീലിമ ചോദിച്ചു…അത് കേട്ട അഞ്ചു ഒരു ചിരിയോടെ അവളോട് പറഞ്ഞു
“ഹിഹി….ഇത് കണ്ടത് കൊണ്ടാ ഞാൻ നിന്റെ ഏട്ടനെ റേസിങിനു വിളിച്ചത്…”
“എടി കള്ളി..”
“ഹെഹീ….ദേവ് തുടങ്ങാം…നീലു മൂന്ന് വരെ എണ്ണിക്കോ….“
അതും പറഞ്ഞവർ ഇരുവരും തയ്യാറായി…
”ത്രീ…!!
“റ്റു…!!
”ഓൺ…!!
“ലെറ്റസ് ഗോ……!!!!!!!
അടുത്ത നിമിഷം വെടിയും പുകയുമായി ഇരു കാറുകളും മുൻപിലേക്ക് കുതിച്ചു….റോഡിൽ ടയറ് കറങ്ങി കത്തിയ മണം അവിടെമാകെ നിറഞ്ഞു
”50….70….80..യാ ബേബി ഗോ ഗോ….!
മുൻപിലെ മീറ്ററിലെ സൂചി കണ്ട അഞ്ചു അലറി….അത് കേട്ട നീലിമ സന്തോഷത്തോടെ സൈഡിലേക്ക് നോക്കി
എന്നാൽ അവരെ ഒന്ന് നോക്കി ചിരിച്ചുകൊണ്ട് ദേവിന്റെ കാർ മുൻപിലേക്ക് കയറി
“what….no..no..no…!
ഗിയർ മാറ്റികൊണ്ട് അഞ്ചു പറഞ്ഞു പക്ഷെ ഇരുവരും പ്രതീക്ഷിക്കാതെ ഒരു കാർ അവർക്ക് സൈഡിലേക്ക് കയറി പോയി…പെട്ടെന്നു ആയത് കൊണ്ടു തന്നെ ദേവും അഞ്ചുവും ഒരുമിച്ചു ബ്രേക്ക് ചവുട്ടി
90 ഇൽ നിന്നിരുന്ന അവളുടെ സൂചി പൊടുന്നനെ 60 ലേക്ക് ചാടി
”ചേച്ചി ചേട്ടനിപ്പോ കയറും…!
ദേവിന്റെ കാറിൽ നിന്നും മുരൾച്ച കേട്ടതും നീലു അഞ്ജുവിനെ നോക്കി