“നോക്കിയേടി നീലിപ്പെണ്ണേ നിന്റെ ചേട്ടന്റെ സന്തോഷം….”
അവനെ നോക്കി ചിരിച്ചു കൊണ്ടുവൾ കീ ഇട്ട് ഇളക്കി
“പക്ഷെ ചിരിക്കണ്ടമോനെ…വണ്ടി ഞാൻ കണ്ടു…എന്നാ കിടിലൻ സാധനമാ…ആ വീട്ടിൽ തുരുമ്പെടുത്തു കിടന്നപ്പോ പോലും ഇത്രയും ഭംഗി ഉണ്ടാവുമെന്ന് ഞാൻ കരുതിയില്ല…സൊ ഇവിടുന്ന് ബോർഡറു വരെ റേസ് വെക്കാം നമുക്ക്….”
പുരുകമുയർത്തി ചിരിക്കുന്ന മുഖവുമായി അഞ്ചു അവനെ നോക്കി…അത് കണ്ടപ്പോ ചുണ്ടിൽ വിരിഞ്ഞ ചെറു ചിരിയുമായി ദേവ് പിറകിലേക്ക് റോഡിലേക്ക് നോക്കി…..
വിജനമായാ പാത……..
“ശെരി…”
അവൻ അതേ ചിരിയോടെ സമ്മതം നൽകി…ഇരുവരുടെയും നിൽപ്പ് കണ്ട നീലിമ സന്തോഷം കൊണ്ടു കയ്യടിച്ചു ആ റേസിന് തന്റെയും പിന്തുണ അറിയിച്ചു
“But one condition dev……ഒരു റേസ് ആവുമ്പോൾ ഒരു സമ്മാനവും വേണ്ടേ…സൊ…ഇവിടെ ആവശ്യക്കാരൻ നീ ആയതു കൊണ്ടും നമ്മൾക്ക് രണ്ട് വണ്ടികളും ഉള്ളത് കൊണ്ടും…”
പാതിവച്ചു നിർത്തി കൊണ്ടുവൾ അവനെ നോക്കി…ബാക്കി എന്താണെന്ന് അറിയാനുള്ള ആകാംഷയിൽ ദേവും നീലിമയും അവളെ നോക്കി ….
എന്നാൽ അവരെ നോക്കി ചിരിച്ചുകൊണ്ട് അഞ്ചു പിറകിലേക്ക് നടന്നു….അവളെങ്ങോട്ടാ പോകുന്നതെന്ന് മനസിലാവാതെ ഇരുവരും നിന്നും
“ബാക്കി എന്താ..?
ഷെമകെട്ട് നീലു വിളിച്ചു ചോദിച്ചു….
”ഹഹഹ….ബാക്കി…റേസ് ജയിക്കുന്നവർക്ക് കേരളാബോർഡർ മുതൽ വണ്ടിയൊടിക്കാം….!!!
“വണ്ടിയോ…ഏത്…?
സംശയത്തോടെ നീലിമ ചോദിച്ചു…ആ ചോദ്യം പ്രധീക്ഷിച്ചത് പോലെ അഞ്ചു വലിയ ബ്ലാക്ക് കവർ കൊണ്ടു മൂടിയിട്ടിരുന്ന ഒരു സ്ഥലത്തിരുന്നു…അത് എന്താണെന്നു ശ്രദ്ധിച്ചു നോക്കിയ ദേവിന് മനസിലായി അതൊരു കാറിന്റെ ബോണറ്റ്ആണെന്ന്
”ഈ കാർ….!!
അതും പറഞ്ഞവൾ കയ്യിൽ പിടിച്ചിരുന്ന കീ ഉയർത്തി കാണിച്ചതിലൊരു സ്വിച്ച് ഞെക്കി
“”“”“കീ കീ…”“”“
ലോക്ക് തുറക്കുന്ന ശബ്ദം അവിടെ മുഴങ്ങി..കൂടെ അഞ്ചു ഇരുന്നിരുന്ന കവറിന്റെ ഇരുസൈഡിൽ നിന്നും വളരെ ശക്തിയറിയ രണ്ടു ഓറഞ്ചു ബൾബുകൾ മിന്നി കത്തി
”ദേ ഏട്ടാ കാർ…“
നീലിമയാ വണ്ടി മനസിലാക്കിയതും ദേവിനെ നോക്കി…എന്നാൽ അവന്നപ്പോഴും അതേ ചിരിയോടെ അഞ്ജുവിനെ നോക്കി നില്കുകയായിരുന്നു