നീലിമ അവളുടെ പ്ലാൻ പറഞ്ഞു…
“പക്ഷെ വണ്ടി…?
അവനൊരു സംശയത്തോടെ അവളെ നോക്കി
”നമ്മള് പോണ വണ്ടി ചേച്ചി എടുത്തോളും…മറ്റേ റേസിംങിലൊക്കെ പോണ ആളല്ലേ…?
അവളൊരു കുസൃതി നിറഞ്ഞ നോട്ടവുമായി ദേവിനെ നോക്കി
“മറ്റേ റേസിങ്ങോ..?
അവളുടെ സംസാരം കേട്ട ദേവ് ഉച്ചത്തിൽ ചിരിച്ചു…..
”ആന്നേ…ഈ മണ്ണിലൂടെയും കാട്ടിലൂടെയും കാറോടിക്കുന്ന…“
”എന്റെ പൊന്ന് പെണ്ണെ മഡ് റേസിംഗ് ആണോ നീ ഉദ്ദേശിച്ചത്…ആഹഹാ…!!
“ആ പേരൊന്നും അറിയാൻ മേല..അതൊക്കെ ഓടിക്കുന്ന ആളാ…അപ്പൊ പിന്നെ ഏട്ടന്റെ പാട്ട വണ്ടി ഓടിക്കാനാണോ ഇത്ര പാട്…”
അവളുടെ സംസാരം കെട്ടവനവളുടെ ചെവിയിൽ പിടിച്ചു
“പാട്ട വണ്ടിയോ….പോർഷേ ആണത് പോർഷേ…”
അവളുടെ ചെവിയിൽ പിടിച്ചു വേദനിപ്പിക്കാത്ത രീതിയിൽ തിരിച്ചു കൊണ്ടവൻ പറഞ്ഞു
“ആ ശെരിശെരി….ഞാൻ വിളിച്ചു പറയട്ടെ ചേച്ചിയോട്…?
അവൾ ഒരു കണ്ണടച്ചവനെ തല തിരിച്ചു നോക്കി
ദേവ് ഒരു നിമിഷം ആലോചിച്ചശേഷം അവളോട് ഒക്കെ പറഞ്ഞു..അത് കേട്ട പാടെ അവന്റെ കയ്യിൽ നിന്നും ഫോണും വാങ്ങി കൊണ്ടവൾ തുള്ളി ചാടി അകത്തേക്ക് ഓടി
ഏഴുമണി കഴിഞ്ഞതോടെ ദേവും നീലിമയും കാറുമായി ഇറങ്ങി….രാത്രി വൈകി മെയിൻ റോഡിലൊക്കെ തിരക്ക് കുറവായത് കൊണ്ടു തന്നെ അതികം വൈകാതെ തന്നെ അവരുടെ വണ്ടി ബോർഡറുകടന്നു
തിരിച്ചുള്ള വരവ് വൈകിക്കേണ്ടെന്ന് കരുതി അഞ്ചുവിനോട്ഗാറേജിൽവന്നു നിൽക്കാൻ നീലിമ പറഞ്ഞിരുന്നു..അതനുസരിച്ചു തന്നെയവർ ഗാറേജിൽ എത്തിയപ്പോളവിടെ അഞ്ചുവും ഉണ്ടായിരുന്നു…..
”എവിടാരുന്നു നിങ്ങള്…അവരിപ്പോ ഷോപ്പ്പൂട്ടി ഇറങ്ങിയതേ ഉള്ളു…“
വാച് നോക്കി കൊണ്ടവൾ ദേവിനോട് പറഞ്ഞു….
”പോയോ…?
അവൻ അവൾക്ക് പിറകിലായി അടഞ്ഞു കിടക്കുന്ന ഷട്ടർ നോക്കി
“പിന്നല്ലാണ്ട്….കൊറേ നേരം നോക്കി ഇരുന്നു.,,പിന്നെ വൈകണ്ടല്ലോന്ന് കരുതി ഞാനാ പറഞ്ഞെ പൊയ്ക്കൊള്ളാൻ….”
അതും പറഞ്ഞൊരു ചിരിയോടെവൾ ഒരു കീ അവനു നേരെ പൊക്കി കാണിച്ചു….അത് കണ്ടതും അവന്റെ മുഖം നൂറു വാൾട്ട് ബൾബ് കത്തിയത് പോലെ പ്രകാശിച്ചു….