💫Evil on earth✨ 6 [Jomon]

Posted by

 

ജോ അവന്റെ ഉള്ളിലുള്ള കാര്യം പറഞ്ഞു…ഇത്ര ചെറുപ്പത്തിലേ സ്വന്തമായി എന്തെങ്കിലും നേടണമെന്ന് തോന്നിയ ജോയെ വിശ്വൻ ഒരു ചിരിയോടെ നോക്കിക്കണ്ടു

 

“നല്ലതാണ് ഈ ചിന്ത…പക്ഷെ എല്ലാത്തിനും അതിന്റെതായ റിസ്കുകൾ ഒണ്ട് ജോമോൻ…അത് ഇത്ര ചെറുപ്പത്തിലേ നീ താങ്ങുമോ..?

 

അയാൾ സംശയത്തോടെ അവനെ നോക്കി….

 

”സർ അതുകൊണ്ട് ആണ് ഞാൻ കാണാൻ വന്നതും…എനിക്ക് ആദ്യം കൊറച്ചൊക്കെ പഠിച്ചെടുക്കേണ്ടത് ഉണ്ട്…സൊ  സാറിന്റെ കൂടെ നിന്നാൽ അതൊക്കെ പഠിക്കാമെന്ന് എനിക്ക് തോന്നുന്നു…“

 

”എന്റെ കൂടെയോ..?

 

“yes..എനിക്ക് സാറിന്റെ കൂടെ ഏതെങ്കിലും ഒരു ഫീൽഡിൽ പാർട്ണർ ആയാൽ കൊള്ളാമെന്നുണ്ട്…”

 

അവന്റെ വാക്കുകൾ കേട്ട വിശ്വൻ ഒരുനിമിഷം ആലോചിച്ചു….

 

“തുടക്കത്തിലെ പാർട്ണർ ആയി എല്ലാം പഠിക്കുന്നത് നല്ലതാണ് പക്ഷെ അതിന് മാത്രം ഞാനിപ്പോ പുതിയതായി ഒന്നിലേക്കും ചെയ്യാൻ തീരുമാനിച്ചിട്ടില്ല….അഹ് ഒരു പ്രോപ്പർട്ടി ഉണ്ട്…ചേട്ടന്റെ മോൾടെ ആണ് അവിടെ പണ്ട് നിർത്തി പോയൊരു റിസ്സോർട്ട് ഉണ്ട്….അത് ആദ്യം മുതൽക്കേ ഒന്നെന്നു തുടങ്ങിയാലോ എന്നൊരു പ്ലാനൊണ്ടായിരുന്നു…പിന്നെ തിരക്കൊക്കെയായി വേണ്ടന്ന് വച്ചതാ..ജോമോന് താല്പര്യമുണ്ടേൽ നമുക്ക് അവിടുന്ന് തുടങ്ങാം…എന്ത് പറയുന്നു…?

 

”റിസ്സോർട്ട്…എവിടെ ആണ് പ്ലോട്ട്..?

 

“ഇവിടെ അടുത്ത് തന്നെയാ…ഹൈവേന്ന് ഏറി പോയാൽ നാലഞ്ചു കിലോമീറ്റർ അകത്തേക്ക്….കൂടാതെ അതിനടുത്തായി ഇപ്പൊ പിള്ളേർക്ക് വേണ്ടിയുള്ള ഏതാണ്ടോ കുന്ത്രണ്ടമൊക്കെ ഗവണ്മെന്റ് ഉണ്ടാക്കി വച്ചിട്ടുണ്ട്…പിന്നെ പിറകിലേക്ക് വലിയ കാടാ…ട്രക്കിങിനുള്ള പരിപാടിയും ഏർപ്പാടാക്കാം…നിങ്ങടെ കാലമല്ലേ ഇത് അപ്പൊ അറിയാമായിരുക്കുമല്ലോ എന്തൊക്കെ വേണമെന്ന…”

 

കുലുങ്ങി ചിരിച്ചുകൊണ്ട് വിശ്വൻ ജോയെ നോക്കി

 

“എന്റെ മോനോട് ഞാൻ മുൻപൊന്ന് പറഞ്ഞെത അതിനെക്കുറിച്ചു…അവന് അതിലൊന്നും താല്പര്യമില്ല…എന്തിനേറെ ഇന്ത്യയിലേക്ക് വരാൻ പോലും കൂട്ടാക്കാത്തൊരു ചെറക്കൻ….”

 

തന്റെ മകന്റെ സ്വഭാവമോർത്തു വിശ്വൻ പറഞ്ഞു….

 

“എന്നാ ഞാൻ ഇറങ്ങട്ടെ സർ….”

 

പോകാനായി തുനിഞ്ഞു കൊണ്ട് ജോ ചോദിച്ചു

 

“താനെന്ന നാട്ടിലേക്ക് പോകുന്നെ…?

 

വിശ്വൻ ചോദിച്ചു…

 

”നാളെ…“

 

”എന്നാൽ അടുത്ത ഞായറാഴ്ച ബാംഗ്ലൂർക്ക് പോരെ…നമുക്കാ പ്ലോട്ട് പോയി കാണാം…“

 

Leave a Reply

Your email address will not be published. Required fields are marked *