”നിങ്ങള് കാത്തിരുന്നു മുഷിഞ്ഞോ…?
വണ്ടിയുടെ ചാവി ജോയ്ക്ക് കൊടുത്തു കൊണ്ടയാൾ ചോദിച്ചു
“അല്ലേലും ഇങ്ങേരിങ്ങനാ..പരിചയമുള്ള ഒരാളെ കണ്ടാൽ മതി കൂടെ വന്നവരെ മറക്കാൻ…”
ആന്റണിയുടെ സ്വഭാവത്തെപ്പറ്റി പറഞ്ഞു കൊണ്ടു ജെസി ആദിയുടെ കയ്യിൽ പിടിച്ചു മുൻപേ നടന്നു
അവര് തമ്മിലുള്ള അടുപ്പം കണ്ട ജോ ഉള്ളിലൊരു ചിരിയുമായി പതിയെ നടന്നു….എല്ലാവരുടെയും മുഖത്തു നിറഞ്ഞ സന്തോഷത്തിൽ ഉള്ളം തണുത്ത ആന്റണി എല്ലാവർക്കും പിറകെ നടന്നു…..അധികം താമസിക്കാതെ തന്നെ അവരുടെ കാർ തിരക്കു നിറഞ്ഞ റോഡിലേക്കിറങ്ങി……
———————————-
വീട്ടിലെത്തിയിട്ടും മനസ്സിനൊരു സമാധാനം കിട്ടാഞ്ഞത് കൊണ്ടു പുറത്തേക്ക് ഇറങ്ങിയതായിരുന്നു ദേവ്….കരയിലേക്ക് അടിച്ചു കേറുന്ന കടൽ വെള്ളത്തിന്റെ പതപ്പു നോക്കികൊണ്ടവൻ മണ്ണിലിരുന്നു….
—–ദേവ്…എന്തു പറ്റി നിനക്ക്—–
ലെനസ് അവനോട് ചോദിച്ചു….
“അറിയില്ല…വല്ലാത്തൊരു മടുപ്പ് പോലെ….ഒരു സമാധാനം കിട്ടുന്നില്ല…”
——അമാൻഡ പോയതു കൊണ്ടാണോ—–
“ഏയ്യ്…അവൾ പോയതിൽ വിഷമമുണ്ട്…പക്ഷെ ഇതതല്ല….എന്തോ ഒരു വലിയ പ്രശ്നം എന്നെ തേടി വരുന്നത് പോലൊരു തോന്നൽ….എത്ര ആലോചിച്ചിട്ടും അത് എന്താവുമെന്ന് എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല…”
അവൻ മനസ്സിലുള്ള കാര്യം അവളോട് പറഞ്ഞു……പെട്ടന്ന് അവന്റെ പോക്കറ്റിൽ കിടന്ന ഫോൺ ബെല്ലടിച്ചു…ആരാണെന്ന് നോക്കാൻ പോലും നിക്കാതെ അവനാ ഇരിപ്പു തുടർന്നു
——നീലിമയാണ് ദേവ്…നിന്നെ കാണാഞ്ഞിട്ട് വിളിക്കുന്നതാവും—–
ലെനസ് അവന്റെ ഫോണിലേക്ക് വന്ന കാൾ ആരിൽ നിന്നാണെന്ന് നോക്കിക്കൊണ്ട് പറഞ്ഞു…അത് കേട്ടവൻ കയ്യിലെ മണ്ണ് പാന്റിൽ തുടച്ചുകൊണ്ട് എണീറ്റു…പിന്നീട്‌ഒരൽപം കൂടി നേരമാ ശാന്തമായ കടൽകാറ്റ് ആസ്വദിച്ചശേഷമവൻ കാറിനടുത്തേക്ക് നടന്നു…രാത്രി വൈകിയും ബീച്ചിലെത്തിയ കൊറച്ചു പെൺകുട്ടികൾ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നെങ്കിലും അവനത് മൈൻഡ് ചെയ്യാതെ നടന്നു….ഒന്നിലും മനസ്സ് ഉറച്ചു നിൽക്കുന്നില്ലെന്ന് അവന് തോന്നി……..
കാറിൽ കയറിയശേഷമവൻ കൊറച്ചു നേരം കൂടെ എന്തൊക്കെയോ ആലോചിച്ചു കൂട്ടി ഇരുന്നു..പിന്നെ ഡാഷ് ബോർഡിനടുത്തായി ഫൈബർ കൊണ്ടു നിർമ്മിച്ച ഒരു പാളി പോലത്തെ വാതിൽ തുടന്നവൻ ഒരു പൊതിയെടുത്തു..കറുത്ത സിൽക്ക് തുണി കൊണ്ടു നിർമ്മിച്ചൊരു സഞ്ചിയായിരുന്നത്…അതിന്റെ ചരടുകൾ കൊണ്ട് പൂട്ടിയ വാ ഭാഗം തുറന്നവനൊരു സ്ട്രിപ്പ് എടുത്തു….ഇരുപതോളം ബുള്ളറ്റുകൾ ലോഡ് ചെയ്തൊരു സ്റ്റിക്ക് ആയിരുന്നത്….അത് തിരിച്ചു വച്ചവൻ അതിൽ നിന്നുമൊരു തോക്ക് കൂടെ എടുത്തു….ഇറ്റലിയൻ മേട് പിസ്റ്റൾ…മറ്റു തോക്കുകളിൽ നിന്നും വ്യത്യാസതമായി അതിൽ ഡ്രാഗണും അതിന്റെവായിൽ നിന്നും പുറത്തേക്ക് തെറിക്കുന്ന തീ നാളങ്ങളുടെയും ചിത്രം കറുത്ത വരകൾ പോലെ ചെത്തി വെച്ചിരുന്നു..ഒറ്റ നോട്ടത്തിൽ അതൊരു കറുത്ത തോക്കായി തോന്നുമെങ്കിലും അവക്ക് മുകളിൽ വെട്ടമടിക്കുമ്പോളാ ഡ്രാഗണിന് മുകളിലൂടെ ഒരു നീല പ്രകാശം പ്രതിഫലിക്കുന്നതായി കാണാം…