💫Evil on earth✨ 6 [Jomon]

Posted by

 

തനിക്ക് നേരെ ഉയർന്നു വന്ന സുനിലിന്റെ കൈകൾക്ക് താഴെക്കൂടെ കുനിഞ്ഞ ജോ അതേ സമയം തന്നെ കൂടെ ഉള്ളവന്റെ നെഞ്ചിൽ കൈ കുത്തി ഇടിച്ചു

 

“ആഹ്….”

 

ഒരു കവിൾ തുപ്പലും വെള്ളവും പുറത്തേക്ക് തുപ്പി കൊണ്ടുവൻ വന്നതിലും വേഗത്തിൽ പിറകിലേക്ക് മലച്ചു….എന്നാലവന്റെ ശരീരം നിലം തൊടുംമുൻപേ ജോ നിന്ന നിൽപ്പിലൊന്ന ഉയർന്നു ചാടി സർവ്വ ശക്തിയും തന്റെ വലതു കാലിനു നൽകി അവന്റെ നെഞ്ചിൽ വീണ്ടും പ്രഹരിച്ചു

 

ആദ്യം വീഴാൻ പോയതിന്റെ പതിമടങ്ങു വേഗതയിൽ അവന്റെ ശരീരം നിലം പതിച്ചു

എന്താനവിടെ സംഭവിച്ചതെന്ന് മനസിലാവാതെ സുനിൽ ജോയെയും നിലത്തു വീണു കിടക്കുന്നവനെയും മാറി മാറി നോക്കി…അവന്റെ അലസ്സമായ ഓർമ്മകളിൽ ജോ തന്റെ കൈകൾക്ക് അടിയിലൂടെ പാഞ്ഞു പോയത് മാത്രമേ സുനിലിന്ഓർമ്മയുള്ള….

 

“നീ….ഏഹ്…”

 

ഒന്നും മനസിലാവാതെ പരിഭ്രാന്തിയോടെ സുനിൽ നിന്നു..അവന്റെ കാലുകൾ വിറച്ചു തുള്ളി…നിലത്തുറക്കാതെയവൻ എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു….

 

“ഏയ്‌  ഏയ്‌…പേടിക്കണ്ട..എന്നെ തോൽപ്പിക്കാൻ നിങ്ങള് മൂന്ന് പേര് മാത്രം പോരാ…”

 

“പുതിയ ഷർട്ടായിരുന്നു….കീറഞ്ഞത് ഭാഗ്യം…!

 

കയ്യിലെ പൊടി തട്ടി കളഞ്ഞുകൊണ്ടവൻ …പിന്നെ നിലത്തു വീണു കിടക്കുന്നവരെ ഒന്നു നോക്കിയിട്ട് ഹോട്ടലിലേക്ക് നടന്നു…ദൂരെ നിന്നു തന്നെ അവൻ കാണുന്നുണ്ടായിരുന്നു മതിലിലേക്ക് തന്നെ നോക്കി നഖം കടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ആദിയെ…ഒരു ചിരിയോടെ നടന്നു വരുന്ന ജോയെ കണ്ടതും വല്ലാത്തൊരു ആശ്വാസത്തോടെ അവളവന്റയടുത്തേക്ക് ഓടിയെത്തി

 

”ജോ…നിനക്ക് ഒന്നും പറ്റിയില്ലല്ലോ…?

 

അവന്റെ കൈകൾ പിടിച്ചു തിരിച്ചും മറിച്ചും നോക്കിയവൾ

 

“എന്റെ പൊന്ന് പെണ്ണെ ഞാൻ വഴക്കിനൊന്നും പോയതല്ല…അവന്മാരോട് മര്യാദക്ക് കാര്യം പറഞ്ഞപ്പോ എല്ലാത്തിനും മനസിലായി….”

 

അവനവളെ ആശ്വാസിപ്പിക്കാനായൊരു  കള്ളം പറഞ്ഞു….അത് മനസിലായെന്നവണ്ണം അവളവന്റെ ഷർട്ടിൽ പറ്റിയ മണ്ണ് തുടച്ചു കളഞ്ഞു കൊണ്ടവനെ നോക്കി

 

“നിലത്തു കിടന്നുകൊണ്ടാണോ നിങ്ങൾ സംസാരിച്ചത്…ഏഹ്…?

 

അതിനവനൊന്നും പറയാതെ ഒരു ചിരിയോടെ അവളുടെ തോളിലൂടെ കയ്യിട്ടു ചേർത്തു പിടിച്ചു…എന്നാൽ ആദി അതിഷ്ടപ്പെടാത്തത് പോലവന്റെ കൈ തട്ടി മാറ്റി മാറി നിന്നു..അപ്പോളേക്കും ആന്റണിയും ജെസിയും പുറത്തേക്ക് ഇറങ്ങി വന്നു

Leave a Reply

Your email address will not be published. Required fields are marked *