ബൈക്കിൽ നിന്നിറങ്ങിക്കൊണ്ട് ഒരുത്തൻ പറഞ്ഞു
“ശ്ശെയ്യ്…ഒന്നാമതെ ഈ കോഴിക്കോട്കാർക്ക് ബാക്കി ഉള്ളവർ പറഞ്ഞു പിടിപ്പിച്ചൊരു ചീത്തപ്പേരുണ്ട്…നീയൊക്കെ കൂടി ഇങ്ങനെ മാസ്സ് ഡയലോഗ് പറഞ്ഞതിന്റെ അർഥം മാറ്റല്ലേടാ…”
ഫുൾ കൈ ഷർട്ടിന്റെ കൈകൾ മടക്കികൊണ്ട് ജോ പറഞ്ഞു….അവന്റെയാ ഭാവം കണ്ടപ്പോഴേ മറ്റവന്മാർക്ക് മനസിലായിരുന്നു ഇവൻ തല്ലാനുള്ള പുറപ്പാടിൽ ആണെന്ന്. ..എന്നിരുന്നാലും മദ്യത്തിന്റെ ലഹരിയിൽ അവന്മാർ അത് ആസ്വദിച്ചു….
“ഞങ്ങൾ മൂന്ന് പേരുണ്ട്..നീ ഒറ്റക്കും….കൂടിപ്പോയാൽ ഒരാളെ വേണേൽ നിനക്ക് തല്ലി താഴെയിടാൻ പറ്റും…എന്നിട്ടും എന്തിനാടാ ഇത്ര ഷോ…?
പുച്ഛത്തോടെ തലയിൽ കെട്ടുള്ളവൻ പറഞ്ഞു…..
”മൂന്ന് പേരെയും തല്ലി താഴെയിട്ടാൽ….കപ്പ് വല്ലതും കിട്ടുമോ…?
അവന്മാരുടെ അതേ ഭാവത്തിൽ തന്നെ ജോയും തിരിച്ചു ചോദിച്ചു…..
“ഒറ്റക്ക് ആയിട്ടും അവന്റെ അഹങ്കാരം കണ്ടില്ലേ സുനിലേ..അതങ്ങ് തീർത്തു കൊടുക്കാൻ എന്റെ കൈ തരിക്കുവാ…”
അതിൽ പൊക്കം കുറഞ്ഞൊരുത്തൻ മുൻപിലേക്ക് വന്നുകൊണ്ട് പറഞ്ഞു
“തരിക്കുന്നുണ്ടേൽ വേഗം വാടാ…നിന്നോടൊന്നും സംസാരിച്ചു നിൽക്കാൻ എനിക്കധികം സമയമില്ല…”
ജോയുടെ വാക്കുകൾ കേട്ടതും മുൻപിൽ നില്കുന്നവനോട് പോയി തല്ലടായെന്ന് പറയാനായി വാ തുറന്ന സുനിൽ മുൻപിൽ കണ്ട കാഴ്ച കണ്ടു വെളിയിലേക്ക് ശബ്ദം വരാത്ത രീതിയിൽ സ്റ്റക്ക് ആയി നിന്നു……..
“”“”ആആഹ്ഹ്…..“”“”
ഒരലർച്ചയോടെ മുൻപിൽ നിന്നവൻ ഒരു തവണ വായുവിൽ കറങ്ങി നിലം പതിച്ചു…..ആ ഇരുട്ടിലും പൊടി പഠലങ്ങൾ നിറഞ്ഞയന്തരീക്ഷത്തിൽ അവർ കണ്ടു യാതൊരു വിധ ഭാവവ്യത്യാസങ്ങളുമില്ലാതെ വിരലുകൾ കൂട്ടി പിടിച്ചു നിൽക്കുന്ന ജോയെ
അവന്റെ മുഖത്തു തെളിഞ്ഞു വന്ന ചിരി അവരിൽ ഭീതിയുള്ളവാക്കി….
“ഒരുമിച്ചു പോകാം….”
ശബ്ദം താഴ്ത്തി സുനിൽ കൂടെ നിന്നവനോട് പറഞ്ഞു…അവൻ തയ്യാറെന്ന രീതിയിൽ തലകുലുക്കി കാണിച്ചു….
അതേ നിമിഷം തന്നെ അവർ ഇരിവരും ജോയെ ലക്ഷ്യമാക്കി മുൻപോട്ട് കുതിച്ചു….തനിക്ക് നേരെ പാഞ്ഞു വരുന്നവരെ കണ്ട് ജോ ആദ്യമാരെ തടുക്കണമെന്ന ആലോചനയിലായി…,മദ്യ ലഹരിയിൽ സുനിലിന്റെ കാലുകൾ തെറ്റുന്നുണ്ടായിരുന്നു..അത് മനസിലാക്കിയ ജോ അവനെ അവഗണിക്കാൻ തീരുമാനിച്ചു