“ജോ അവരും വന്നിട്ട് പോകാ….”
അവൾ പിറകിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു
“അത് ഇപ്പോളൊന്നും വരത്തില്ല…ലോകകാര്യം മൊത്തം സംസാരിച് നമ്മടെ കല്യാണവും വിളിച്ചിട്ടേ വരത്തൊള്ളൂ…”
അടിച്ചു കയറിയ ഇളം കാറ്റിന്റെ തണുപ്പിൽ കൈകൾ രണ്ടും കൂട്ടി തിരുമ്മി കൊണ്ടുവൻ നടന്നു..പിറകെ അവന്റെ കാലടികളെ അനുഗമിച്ചുകൊണ്ട് ആദിയും….പാർക്കിങ്ങിലേക്ക് കയറാതെ അവൻ നേരെ നടന്നു പോകുന്നത് കണ്ടവൾ ഒരു സംശയത്തോടെ പിറകിൽ നിന്ന് ചോദിച്ചു
“എവിടെക്കാ പോണേ…?
അതിന് മറുപടി ഒന്നും പറയാതെയവൻ തല ചെരിച്ചൊന്നവളെ നോക്കി ചിരിച്ചു…പാർക്കിംഗ് കഴിഞ്ഞുള്ള ഒരു മതിലരികിൽ എത്തിയതും കാറ്റു പോലവൻ തിരിഞ്ഞവളെ പിടിച്ചു ഭിത്തിയോട് ചേർത്തു നിർത്തി
പെട്ടെന്ന് പേടിച്ചു പോയവൾ ഭീതിയോടെ പിറകിലേക്ക് നീങ്ങി നിന്നു…തനിക്ക് അഭിമുഖമായി വന്ന അവന്റെ മുഖം ദൂരെ നിന്ന് പ്രകാശിക്കുന്ന ചന്ദ്രകിരണങ്ങളാൽ തിളങ്ങുന്നത് നോക്കിയവൾ അനങ്ങാൻ പോലും മറന്നു നിന്നു….അവന്റെ കണ്ണുകളുടെ കറുപ്പിൽ തന്റെ തന്നെ നിഴലുകൾ കാണുന്നതായി അവൾക്ക് തോന്നി….
”നീ എന്നെ അവർക്കിടയിൽ ഇട്ട് കൊടുത്തിട്ട് ഇരുന്ന് ചിരിച്ചല്ലേ…!!
ചിരിയോടെ അവളുടെ വെളുത്ത മുഖം നോക്കിയവൻ ചോദിച്ചു….എന്നാൽ അവളാകട്ടെ അതൊന്നും തന്നെ കേൾക്കാതെ അവനെ തന്നെ നോക്കി നിന്നു
അവളീ ലോകത്തൊന്നുമല്ലെന്ന് തോന്നിയ ജോ അല്പം താഴ്ന്ന് വന്നവളുടെ ചുവന്ന ചുണ്ടുകൾ വായിലാക്കി….ഒരുമ്മക്ക് പകരമവനാ ചുണ്ടുകൾ മാമ്പഴം തിന്നുന്നത് പോലെ വായിലാക്കി വലിച്ചു….
“ഏഹ്ഹ്…!!!!
ശരീരത്തിലൂടെ ഒരു വൈത്യുതപ്രവാഹം കടന്നു പോയത് പോലെ തോന്നിയ ആദി കണ്ണു മിഴിച്ചവനെ നോക്കി…..ആ നോട്ടം കണ്ടവൻ ഒരു ചിരിയോടെ ചെറിയൊരുന്മ കൂടിയാ ചുണ്ടിൽ കൊടുത്ത ശേഷം പിടി വിട്ടു….എന്താണിവിടെ സംഭവിച്ചതെന്ന് ആലോചിടുക്കുകയായിരുന്നു ആദിയാ സമയം മുഴുവൻ…അവന്റെയാ ചെറിയ ചുംബനം ഓർമ വന്നവൾ ചുണ്ടിൽ വിരിഞ്ഞ ചെറു ചിരിയോടെ അവനെ നോക്കി…അത് കണ്ടവൻ അവളുടെ കൈ പിടിച്ചു പറഞ്ഞു
”ഇങ്ങനെ ചിരിക്കല്ലേ…ഇത് കാണുമ്പോഴാ എന്റെ കയ്യീന്ന് പോണത്…“
”ജോ മാറിക്കെ…നിനക്കിപ്പോ ഈ ഉമ്മവെക്കൽ കൊറച്ചു കൂടുന്നുണ്ട്…“