💫Evil on earth✨ 6 [Jomon]

Posted by

 

ഈ മഴയിലും തന്റെ ശരീരത്തിലേക്ക് ചൂട് അരിച്ചു കയറുന്നത് പോലെ തോന്നിയ ദേവിക ഒരു നിമിഷം ഇറുക്കിയടച്ച കണ്ണുകൾ വലിച്ചു തുറന്നു….അവളുടെ നീല കണ്ണുകൾ ആദ്യം തടഞ്ഞു നിന്നത് അർഥറിന്റെ മുഖത്തായിരുന്നു….കാപ്പി കണ്ണുകൾ…വെളുത്ത മുഖം….കുറ്റി താടി കൊണ്ടു നിറഞ്ഞ ആരും നോക്കി പോവുന്നത്ര സൗന്ദര്യമുള്ളൊരു മുഖം

 

അതെ സമയം തന്നെ നോക്കി കിടക്കുന്ന നീല കണ്ണുകളിൽ കുടുങ്ങി കിടക്കുകയായിരുന്നു അർഥർ…..അവന്റെ ഹൃദയമിടിപ്പു ക്രമേണ കൂടി കൊണ്ടിരുന്നു…ആ മിടിപ്പ് പതിയെ അവളെയും കടന്നു പിടിച്ചു…ശ്വാസമെടുക്കാൻ പോലും മറന്നവൾ അവനെ നോക്കി കിടന്നു….തങ്ങൾക്ക് എന്താണ് പെട്ടെന്ന് ഇങ്ങനൊരു വികാരമെന്ന് മനസിലാവാതെ ഇരുവരും പരസ്പരം കണ്ണുകളിലേക്ക് തന്നെ നോക്കി കിടന്നു….അവളുടെ ചൂടറിഞ്ഞു ഇണങ്ങി തുടങ്ങിയ പൂച്ച കുഞ്ഞിന്റെ കരച്ചിലായിരുന്നു അവരെ സ്വബോത്തിലേക്ക് കൊണ്ടു വന്നത്…പെട്ടന്ന് അവനിൽ നിന്നും മാറി തപ്പി തടഞ്ഞവൾ എണീറ്റു…എന്നാലും അർഥർ അതെ കിടപ്പ് തന്നെ കിടന്നുക്കൊണ്ട് അവളെ തന്നെ വീക്ഷിക്കുവായിരുന്നു…ഭൂമിയിൽ വന്നു വീണ തനിക്ക് ഇനി ഒരു പ്രധീക്ഷയും ഇല്ലയെന്നു മനസ്സിൽ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്ന അവന്റെ ചിന്തകളെ ആകെ മാറ്റി കൊണ്ടായിരുന്നു ദേവികയുടെ വരവ്

 

മഴയുടെ ശക്തി കൂടിയതും അവൾ പൂച്ചകുഞ്ഞിനേയും കൊണ്ടു ബസ് സ്റ്റോപ്പിലേക്ക് ചാടി കയറി…അവൾ കൺ മുൻപിൽ നിന്നും മറഞ്ഞതും അർഥർ നിലത്തു നിന്നെണീറ്റു കൊണ്ട് അവൾക്ക് അടുത്തേക്ക് നടന്നു….ഒരു പരിചയവും ഇല്ലാത്തവരെപോലെ അവർ ആ ബെഞ്ചിന്റെ ഇരു വശത്തുമിരുന്നു…..അർഥർ ഇടക്കിടെ അവളെ ഒളിക്കണ്ണാലെ നോക്കി…എന്താണെന്നു പോലുമറിയാതെ ദേവികയുടെ നീല കണ്ണുകളും അവനിലേക്ക് പാളി വീഴുന്നുണ്ടായിരുന്നു….

 

“നമ്മൾ മുൻപ് കണ്ടിട്ടുണ്ടോ…?

 

അവളുടെ കണ്ണുകളെ നേരിൽ കാണാനായി അവൻ ചോദിച്ചു….പെട്ടെന്നുള്ള അവന്റെയ ചോദ്യത്തിന് എന്ത് പറയണമെന്ന് അറിയാതെ അവൾ പതറിക്കൊണ്ട് ഇല്ലായെന്ന ഭാവത്തിൽ തല കുലുക്കി

 

അവളൊന്നും വാ തുറന്നു പറയാത്തത് കണ്ട വിഷമത്തിൽ അർഥർ പിന്നൊന്നും ചോദിക്കാതെ നിലത്തേക്ക് നോക്കി ഇരുന്നു….ഇടക്ക് അവർക്കിടയിലുള്ള നിശബ്ദതതക്ക് കൂട്ടു പിടിച്ചുകൊണ്ട് മിന്നൽ പിണർപ്പുകൾ ഇടിയുടെ കൂടെ പാഞ്ഞു കൊണ്ടിരുന്നു….

 

“താങ്സ്…!!

 

ഇരുവർക്കുമിടയിലെ മൗനം ഭേധിച്ചുകൊണ്ട് ദേവിക അവനെ നോക്കി പറഞ്ഞു….അവളുടെയാ ലോലമായ ശബ്ദം കേട്ടവൻ പെട്ടന്ന് മുഖമുയർത്തി നോക്കി….അവന്റെ കണ്ണുകൾ എന്തിനെന്നു പോലുമറിയാതെ തിളങ്ങിയിരുന്നു…അതിന്റെ ബാക്കി എന്നവണ്ണം വലുതായി വന്ന അവന്റെ കാപ്പി കണ്ണുകൾ കണ്ട ദേവിക മുഖത്തു വിരിഞ്ഞ ചിരി അവൻ കാണാതിരിക്കാൻ വേണ്ടി ചുണ്ടുകൾ കൂട്ടി പിടിച്ചു തന്റെ മടിയിലായി ചൂടു പറ്റി പതുങ്ങിയിരിക്കുന്ന പൂച്ച കുഞ്ഞിന്റെ തലയിൽ തലോടി. ..ഒരു നന്ദി പറച്ചിലെന്നവണ്ണം അവനവളെ മുഖമുയർത്തി നോക്കി…

Leave a Reply

Your email address will not be published. Required fields are marked *