ആന്റണി കൂടി വന്നതോടെ ജോ ഒന്നും മിണ്ടാതെ വന്നു കാറിൽ കയറി….മുൻപിലെ തിരക്കൊന്നു കുറഞ്ഞപ്പോൾ അവരുടെ കാറും നീങ്ങി തുടങ്ങി….ജോയെ ഇടക്ക് കണ്ണാടിയിലൂടെ നോക്കി മിണ്ടാതെ ഇരിക്കുകയായിരുന്നു ജെസിയും ആന്റണിയും…ആദി ആവട്ടെ അവനെ അത്ഭുതത്തോടെ നോക്കി ഇരുന്നു…
അവളുടെയാ ഇരുത്തം കണ്ട് ചിരി വന്നയവൻ കണ്ണാടിയിലൂടെ നോക്കിയവളെ ഒരു കണ്ണടച്ചു കാണിച്ചു…
“ഏഹ്…”“
പെട്ടെന്നവന്റെയാ ചെയ്ത്തിൽ നാണവും അത്ഭുതവും മാറി മാറി വന്നയവൾ ആരെങ്കിലും അത് കണ്ടോ എന്ന് ആശങ്കയോടെ ചുറ്റിനും നോക്കി…
പിന്നെ അവനെ കാണാത്ത രീതിയിൽ പുറത്തേക്ക് നോക്കി ഇരുന്നു….സന്ത്യമയങ്ങി തുടങ്ങിയിരുന്നു…അടച്ചിട്ട കണ്ണാടിയിലൂടെ തട്ടി തെറിക്കുന്ന പുറത്തുള്ള പ്രകാശമാവളുടെ മുഖത്തിലും കാണപ്പെട്ടു….നാണം കൊണ്ടു ചുവന്ന കവിളുകളും കരഞ്ഞു കലങ്ങിയ ചുവന്ന കണ്ണുകളുമവളാ കണ്ണാടിയിലൂടെ കണ്ടു….
ഇടക്കെപ്പോഴോ അടിച്ചു കയറിയ കാറ്റിൽ പാറിതുടങ്ങിയ മുടിയിഴകൾ ഒരു കൈകൊണ്ടു പിടിച്ചു ചെവിക്ക് പിറകിലേക്ക് ഒതുക്കി കൊണ്ടവൾ ജോയെ പാളി നോക്കി…അവന്റെ കണ്ണുകൾ അപ്പോഴും മുൻപിലുള്ള കണ്ണാടിയിലൂടെ കാണുന്ന ആദിയുടെ മുഖത്തായിരുന്നു…
ഒരുനിമിഷം തമ്മിലുടക്കിയ ഇരുവരുടെയും മിഴികൾ മറ്റെങ്ങോട്ടും മാറാതെ അങ്ങനെ ഇരുന്നു…അവന്റെ കടും കറുപ്പു കണ്ണുകളിൽ നോക്കിയിരിക്കുന്ന ഓരോ നിമിഷവും തനിക്ക് തന്നെതന്നെ നഷ്ടമാവുന്നത് പോലവൾക്ക് തോന്നിത്തുടങ്ങി…കാലുകളെ ഒരു വിറയൽ ബാധിച്ചത് പോലെ….കാറിനുള്ളിലെ ഏസിയുടെ തണുപ്പിലും അവളുടെ നെറ്റിയും കഴുത്തും വിയർക്കാൻ തുടങ്ങി…ശരീരമാകെ ചൂട് പിടിക്കുന്നത് പോലെ….അവന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു..ഹൃദയമിടിപ്പ് കൂടി അതിപ്പോ പൊട്ടിപ്പോകുമോ എന്ന്വരെ അവൻ സംശയിച്ചു പോയി….അവളെ കാണുന്ന ഓരോ നിമിഷവും ആദ്യമായി കാണുന്നത് പോലവന് അനുഭവപ്പെട്ടു….ഇരുവരുടെയും മിഴികളുടക്കി അനങ്ങാൻ പോലുമാവാതെയുള്ള ഇരുപ്പ് കണ്ട ജെസിയും ആന്റണിയും തമ്മിൽ നോക്കി ചിരിച്ചു..അവരറിയുകയായിരുന്നു തന്റെ മകന്റെ ആദ്യ പ്രണയത്തിന്റെ ആഴം എത്രത്തോളം ആണെന്ന്..ഇരുവരെയും ഒരിക്കലും പിരിക്കരുതേ എന്ന് ജെസി മനസ്സാൽ പ്രാർഥിച്ചു..അതെ സമയം ആന്റണി ജെസിയെ ആദ്യമായി കണ്ട ഓർമ്മകളിലേക്ക് പോയിരുന്നു….ജെസിയുടെ കണ്ണുകളിൽ അന്ന് കണ്ട അതെ ഭാവമായിരുന്നു ജോയുടെ കണ്ണുകളിൽ ഇപ്പോൾ കാണുന്നതെന്ന കാര്യമോർത്തയാൾ മനസ്സിൽ ചിരിച്ചു
കണ്ണും കണ്ണും നോക്കി സംസാരിക്കുന്ന അവർക്ക് വേണ്ടി അല്പ സമയം കൂടി കൊടുക്കാനായി അയാൾ വണ്ടിയുടെ വേഗത അല്പം കുറച്ചു….അത് കണ്ട ജെസി ആന്റണിയെ നോക്കി മുഖം കൊണ്ടു കളിയാക്കി…അത് കണ്ട ആന്റണി ഒന്നവളെ ചിരിച്ചു കാണിച്ചുകൊണ്ട് സ്റ്റിയറിങ്ങിൽ പതിയെ താളം പിടിച്ചു…കുറഞ്ഞൊരു സമയം കൊണ്ടു തന്നെ അയാളുമൊരു ഇരുപതുകാരന്റെ മാനസികാവസ്ഥയിലേക്ക് കടന്നിരുന്നു എന്നതായിരുന്നു സത്യം