പെട്ടെന്നുള്ളയാ ആക്രമണത്തിൽ അടിതെറ്റിയ ജോ അവനെയും കൊണ്ട് റോഡിലേക്ക് അടിച്ചു തല്ലി വീണു….
“ജോ….!!!
ഇതെല്ലാം കണ്ട് പേടിയോടെ നിലവിളിച്ചുകൊണ്ട് ആദി ഡോർ തുറന്നിറങ്ങാൻ ശ്രമിച്ചു…അതിനെ തടഞ്ഞു കൊണ്ട് ജെസി അവളുടെ കയ്യിൽ മുറുകെ പിടിച്ചു…
”വിട് അമ്മാ…ജോ…അവനെ….“
എങ്ങലടിച്ചുകൊണ്ട് അവൾ ജെസിയെ നോക്കി…എന്നാൽ നിറഞ്ഞൊഴുകിയ കണ്ണുകളുമായി അവരവളെ വിടാതെ പിടിച്ചു
”അമ്മാ..!!
യാജന നിറഞ്ഞ സ്വരത്തിൽ അവളവരെ വിളിച്ചുകൊണ്ടു സീറ്റിൽ ചാരിയിരുന്നു കരഞ്ഞു
“ആദി…അവനറിയാം എങ്ങനെ വരണമെന്ന്..”
ഉറച്ച സ്വരത്തിലുള്ള അവരുടെ വാക്കുകൾ കേട്ട ആദി ഒരുനിമിഷം ഒന്നും മനസിലാവാതെ അടച്ചു പിടിച്ച കണ്ണുകൾ തുറന്നവരെ നോക്കി
“ചിരിച്ചു കളിച്ചു പിള്ളേരെ പോലെ നടക്കുന്ന ജോയെ നമ്മൾ കാണാറുള്ളു…വർഷങ്ങൾക്ക് മുൻപ് വരെ എന്നും പ്രശനങ്ങളും വഴക്കുമായ നടന്നൊരു തലതെറിച്ചൊരു ചെറുക്കൻ ഉണ്ടായിരുന്നു…അന്നാ മുഖത്തു കണ്ട ചിരിയാ കൊറച്ചു മുന്നേ ഞാൻ അവനിൽ കണ്ടത്….അവനറിയാം എങ്ങനെ എഴുന്നേറ്റ് പോരണമെന്ന്…”
ജെസിയുടെ വാക്കുകൾ ആദിയുടെ ചെവിയിൽ അലയടിച്ചതും ഒരലർച്ചയോടെ സൈഡ് മാറി നിർത്തിയിരുന്ന ഒരു കാറിനു ബൊണറ്റിലേക്ക് ഒരുത്തൻ വന്നടിച്ചു വീണു….നിലത്തു കൈ കുത്തി ജോ എണീറ്റതും മറുപുറത്തു നിന്നവൻ നിലത്തേക്ക് ഊർന്നു വീണു….
വാരിയെല്ലും വയറും വരുന്ന ഭാഗം പൊതിഞ്ഞു പിടിച്ചുകൊണ്ടവൻ നിലത്തു കിടന്നു ഉരുണ്ടു…അവക്തമായ ശബ്ദത്തിൽ അവന്റെ കരച്ചിലിന്റെ സ്വരം അവിടെ മുഴങ്ങി കേട്ടു കൊണ്ടിരുന്നു….ഇതെല്ലാം കണ്ടു കൊണ്ടു നിന്ന ആന്റണി മുൻപിൽ നിന്ന വയസ്സന്റെ തോളിൽ കൈ വച്ചുകൊണ്ട് പറഞ്ഞു
“പ്രശ്നമൊന്നുമില്ല….നിങ്ങൾ പൊയ്ക്കോളു…”
അതും പറഞ്ഞയാൾ ദേവിനെ നോക്കി..ആ നോട്ടത്തിൻറെ അർഥം മനസിലായത് പോലവൻ ഒന്ന് ചിരിച്ചു കാണിച്ച ശേഷം മുൻപിൽ മറിഞ്ഞു കിടന്ന ബൈക്ക് എടുത്തു റോഡരികിലേക്ക് മാറ്റി സ്റ്റാൻഡിൽ ഇട്ടു
നിമിഷങ്ങൾ കൊണ്ടു തന്നെ ദേവിന്റെ വരിയിലുണ്ടായിരുന്ന വണ്ടികൾ ചലിച്ചു തുടങ്ങി…നിലത്തു വീണു കിടക്കുന്നവനെ ജോ ഷർട്ടിൽ കുത്തി പിടിച്ചു പൊക്കി എടുത്തു…..പിന്നീട് അവന്റെ മുഖത്തു നോകിയൊന്നു ചിരിച്ച ശേഷം റോഡരിലേക്ക് തള്ളിയിട്ടു…പഴംതുണി വീഴും പോലെ അവനാ റോഡരികിൽ വീണു കിടന്നു