”നിന്നെ ആരെങ്കിലും ഇങ്ങോട്ട് ഷെണിച്ചോ…നിനക്ക് പോയിട്ട് ഇത്ര തിരക്ക് ഒണ്ടേൽ നടന്നു പോടാ…ഇത് ഞാനും ഇയാളും തമ്മിലുള്ള പ്രശ്നമാ..അത് തീർക്കാൻ എനിക്കറിയാം…“
ദേവിനെ നോക്കി പല്ലു കടിച്ചുകൊണ്ടവൻ പറഞ്ഞു….അവൻ ദേവിന് നേരെ തിരിഞ്ഞതെ ഏതോ കൂതറ റമ്മിന്റെ നേരിയ ഗന്ധം ദേവ് അറിഞ്ഞിരുന്നു…മദ്യലഹരിയിലാണ് ഇവനീ ബഹളം മുഴുവൻ കാണിക്കുന്നതെന്ന് മനസിലാക്കിയ ദേവ് ഉള്ളിൽ നിറഞ്ഞു വന്ന ദേഷ്യം പുറത്തു കാണിക്കാതെ അവനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു……
വഴിനീളെയുള്ള ബ്ലോക്കും ഒച്ചപ്പാടും കണ്ടാണ് ആന്റണി കാറിൽ നിന്നിറങ്ങിയത്…എന്താ പ്രശ്നം എന്നൊന്നുമറിയാതെ പിറകിലിരിക്കുന്ന ആദിയും ജെസിയും മുഖാമുഖം നോക്കി…രാത്രി ഭക്ഷണം പുറത്തു നിന്ന് കഴിക്കാമെന്നുള്ള ജോയുടെ വാശിയിൽ Hotel Raviz ലേക്ക് ഇറങ്ങിയത് ആയിരുന്നവർ…..
”നിങ്ങളിവിടെ ഇരിക്ക് ഞാൻ പോയെന്നു നോകീട്ടു വരാം..“
അതും പറഞ്ഞിറങ്ങിയതായിരുന്നു ആന്റണി….
”ആ വേഗം ചെല്ല്…“
വിശപ്പ് കാരണം കുടല് കരിഞ്ഞു തുടങ്ങിയ ജോ സീറ്റിലേക്ക് ചാരി ഇരുന്നുകൊണ്ട് പറഞ്ഞു….വണ്ടികൾക്ക് ഇടയിലൂടെ എന്താണെന്ന് അറിയാൻ ആന്റണി നടന്നു….ചെന്നതെ കാണുന്നത് ആ പയ്യനെയും വയസ്സനെയും ഇരുവർക്കിടയിൽ നിന്ന് പ്രശ്നം ഒഴുവാക്കാൻ ശ്രമിക്കുന്ന ദേവിനെയുമാണ്….പയ്യന്റെ നിൽപ്പും ഭാവവും കണ്ടതെ അവൻ വെള്ളമാണെന്ന് അയാൾക്ക് മനസിലായി…. ആന്റണി ഫോൺ എടുത്തു ജോയെ വിളിച്ചു
”ആഹ് എന്നതാ അവിടെ..?
എടുത്തപാടെ അവൻ ചോദിച്ചു..
“അത് വെള്ളമടിച്ച ടീംസ് ആടാ..ഞാൻ പോയി ഒത്തു തീർപ്പ് ആക്കാൻ പറ്റുമോന്ന് നോക്കട്ടെ ഇല്ലേൽ ഇന്ന് മുഴുവൻ ഇവിടെ കിടക്കേണ്ടി വരും നമ്മൾ…”
അതും പറഞ്ഞയാൾ ഫോൺ വെച്ചു മുൻപിലേക്ക് നടന്നു….
“അങ്ങേര് എന്താടാ പറഞ്ഞെ….?
ഫോൺ വെച്ചതും പിറകിൽ നിന്ന് ജെസി അവനെ തൊണ്ടിക്കൊണ്ട് ചോദിച്ചു…
”അത് ഒരുത്തൻ വെള്ളമടിച്ചു പ്രശ്നം ഉണ്ടാകുന്നതാ…ചെറിയച്ചൻ പോയിട്ടൊണ്ട്…“
കണ്ണുകളടച്ചു കിടന്നുകൊണ്ടവൻ പറഞ്ഞു
അത് കേട്ട ജെസി ഒരു പേടിയോടെ ജോയെ നോക്കി…മദ്യപാനവും അത് കുടിക്കുന്നവമ്മാരെയും ജെസിക്ക് പണ്ട് മുതലേ പേടിയാണ്
”പോലീസിനെ വിളിച്ചില്ലേ ആരും…?