💫Evil on earth✨ 6 [Jomon]

Posted by

 

ഇത്തിരി പോന്നൊരു പൂച്ചകുഞ്ഞു…..അവളതിനെ മഴയിൽ നനക്കാതെ തന്റെ സാരിയുടെ തുമ്പിൽ പൊതിഞ്ഞുകൊണ്ട് എന്തോ സംസാരിക്കുവാണ് അതിനോട്….അതിനെ എളിയിൽ വച്ചു കൊഞ്ചിച്ചുകൊണ്ടവൾ ബസ് സ്റ്റോപ്പിലേക്ക് പതിയെ നടന്നു…

 

അവനവളെ ശെരിക്കും ശ്രദ്ധച്ചുകൊണ്ട് ബസ് സ്റ്റോപ്പിലേക്ക് പതിയെ നടന്നു…അവളാകട്ടെ അതിനെ ഇണക്കാനായി ഓരോന്ന് പറഞ്ഞു മുഖം കൊണ്ട് കോഷ്ടികാണിച്ചു കൊണ്ടിരുന്നു

 

അപ്പോളാണ് അർഥർ ശ്രദ്ധിച്ചത് റോഡിനു മറുപുറം കോടനിറഞ്ഞ സൈഡിലൂടെ ഒരു വണ്ടി വരുന്നത്….അവൾക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നുള്ളൊരു പേടിയിൽ അവൻ അവിടേക്ക് ഓടി…

 

പൂച്ച കുഞ്ഞിനെ മഴ നനക്കാതെ കൊണ്ട് പോകുകയായിരുന്നു ദേവിക…..വേഗത്തിൽ നടന്നാൽ അവൻ ചാടി പോകുമോ എന്നൊരു ഭയം അവൾക്കുണ്ടായിരുന്നു….ഈ മഴയിൽ ഇത്തിരി പോന്ന ഇവൻ എന്തു ചെയ്യാനാണെന്ന് ഓർത്തവൾ അതിനെ ഇണക്കാനായി ശ്രമിച്ചു…

 

“നല്ല കുട്ടിയായി അടങ്ങി ഇരിക്കണേ…!

 

അവന്റെ കയ്യിലെ കുഞ്ഞു നഘങ്ങൾ നീട്ടി അവളെ നോക്കി കരയുന്ന പൂച്ചകുഞ്ഞിനോട്‌ അവൾ പറഞ്ഞു….എന്നാൽ അവനാകട്ടെ അതൊന്നും ശ്രദ്ധിക്കാതെ അവളെ നോക്കി ചീറ്റി…വാ തുറന്നപ്പോളവന്റെ നീണ്ട രണ്ടു മൂന്ന് പല്ലുകൾ കണ്ടവൾ കുലുങ്ങി ചിരിച്ചു

 

“ചേച്ചിയെ പേടിപ്പിക്കുവാണോടോ കുട്ടാ..ഏഹ്…!!

 

അത് പറഞ്ഞതും അവളെ ആരോ ചുറ്റി പിടിച്ചു മുൻപിലേക്ക് തള്ളിയതും ഒരുമിച്ചായിരുന്നു….പെട്ടെന്നുള്ളയെ ആഘാത്തിൽ മുൻപിലേക്ക് വേച്ചു പോയവൾ കയ്യിൽ പിടിച്ച പൂച്ച കുഞ്ഞിനെ താഴെ കളയാതെ മാറോടണക്കി പിടിച്ചു…കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടവൾ നിലത്തേക്ക് വീണു…

 

എന്താണ് സംഭവിച്ചതെന്ന് മനസിലാവാതവൾ കണ്ണു തുറന്നു പിറകിലേക്ക് നോക്കി…അതെ നിമിഷം തന്നെ റോഡിൽ തങ്ങി കിടന്ന മഴവെള്ളം തെറിപ്പിച്ചു കൊണ്ടൊരു പിക്കപ്പ് വാൻ പാഞ്ഞു പോയി…….വല്ലാത്തൊരു പേടിയോടവൾ കണ്ണുകൾ ഇറുക്കിടച്ചു……

 

നിലത്തു വേണ വീഴ്ചയിൽ തലപോയി റോഡിലടിച്ച അർഥർ അൽപ്പ നേരത്തെ വേദനക്ക് ശേഷം കണ്ണുകൾ തുറന്നു….തലയിലാകെ ഒരു പെരുപ്പു പോലെ…..വേദന തോന്നിയിടത്തു ഒന്ന് ഉഴിയാനായി കൈകൾ പൊക്കാൻ ശ്രമിച്ച അവൻ തനിക്ക് മുകളിലനുഭവപ്പെട്ട ഭാരം എന്തെന്ന് അറിയാതെ കണ്ണുകൾ തുറന്ന് ശ്രദ്ധിച്ചു നോക്കി…..കാഴ്ച മറക്കും വിധം കരിബനപോലെ ഇഴലാർന്ന നീളമേറിയ കറുത്ത മുടികൾ അവന്റെ മുഖത്താകെ പടർന്നിരുന്നു….കൈകൾ അനക്കാനാവാതെ അവൻ ശ്രദ്ധിച്ചപ്പോളാണ് പൂച്ച കുഞ്ഞിനേയും മാറോടണക്കി കണ്ണുകൾ ഇറുക്കിയടച്ചു തന്റെ ദേഹത്തു കിടക്കുന്ന ദേവികയെ കണ്ടത്….._അവൾ തനിക്ക് നേരെ മുഖം തിരിച്ചു കിടക്കുകയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *