മുൻപിലോടുന്ന സിനിമയിലെ നായകനെയും നായികയേയും നോക്കി അവൾ ചോദിച്ചു…
”അറിയില്ലെടി…ചെലപ്പോ കാണും..നമുക്ക് അറിയില്ലല്ലോ എന്തൊക്കെ തരം ആളുകളാ ഈ ഭൂമിയിൽ ഉള്ളതെന്ന്…എന്നാലും ആ പെണ്ണ് എങ്ങനാണാവോ മരിച്ചത്..?
പകുതി മാത്രമായ സിനിമയിലെ നായികയെ നോക്കി ജോ താടി ചൊറിഞ്ഞു
“അതിന് പടം മുഴുവനായില്ലല്ലോ…ക്ലൈമാസിൽ അറിയാൻ പറ്റൂലെ…രണ്ടാളും ഒന്നായാ മതിയാരുന്നു…”
അതിലെ കഥാപാത്രങ്ങൾ തമ്മിലുള്ള അടുപ്പം കണ്ടവൾ പറഞ്ഞു….
“എനിക്ക് ഒറപ്പില്ല…അവനെ കണ്ടില്ലേ ഒരു പൊട്ടൻ ആണെന്ന് തോന്നുന്നു ആ പെണ്ണ് കൊള്ളാം…!
”പേരും കൊള്ളാല്ലേ…ഹിന…മുസ്ലിം കൊച്ചു ആവും…“
എന്തോ കണ്ട് പിടിച്ചത് പോലവൾ പറഞ്ഞുഅത് കേട്ട ജോ അവളെ കളിയാക്കി ചിരിക്കാൻ തുടങ്ങി
”മുസ്ലിം…അവള്….ഹിഹി…അമ്പലം നിരങ്ങി നടക്കുന്ന ആ പെണ്ണെങ്ങനാടി മുസ്ലിം ആവണേ…ഈ തലക്കകത്തു പേടി മാത്രമല്ല കളിമണ്ണും ഉണ്ടല്ലേ…“
അവളുടെ മുടിയിൽ പിടിച്ചു വലിച്ചവൻ പറഞ്ഞു….
”ആഹ്…പോടാ പട്ടി…ഞാൻ ജപ്പാനിലൊന്നും പോയിട്ടില്ല അതോണ്ട് എനിക്കവരുടെ പേരൊന്നും അറിയാൻമേല..“
കൈകൾ രണ്ടും കൂട്ടി പിടിച്ചു പിള്ളേരു പിണങ്ങി ഇരിക്കുന്നത് പോലവൾ ഇരുന്നു
”പിന്നേ ഞാൻ ജനിച്ചത് അങ്ങ് ജപ്പാനിൽ ആണല്ലോ…“
”ആ എനിക്ക് അറിയാൻ പാടില്ല നീയേത് കാട്ടിലാ ജനിച്ചെന്ന്..ഹും…“
മുഖം വീർപ്പിച്ചുകൊണ്ടവൾ പറഞ്ഞു..അത് കേട്ട ജോ ചിരിച്ചു കൊണ്ടു ചെയ്യായെടുത്ത് കുടിച്ചു
അവരുടെ അടിപിടി കണ്ടുകൊണ്ടാണ് ജെസി കയറി വന്നത്…വന്നപാടെ സോഫയുടെ ഒരരുകിൽ മുഖം വീർപ്പിച്ചിരിക്കുന്ന ആദിയെ കണ്ടവർ ചോദിച്ചു
“രണ്ടാളും പിന്നെയും അടി കൂടിയോ..?
”ഞാൻ അല്ലമ്മേ…ഇവനാ ഓരോന്ന് പറഞ്ഞെന്നെ ദേഷ്യം പിടിപ്പിക്കണേ..“
പുള്ളേര് കുറ്റം പറയുന്നത് പോലെ ആദി ജോയെ നോക്കി ചുണ്ടു കൂർപ്പിച്ചുകൊണ്ട് പറഞ്ഞു..ഞാൻ ഒന്നും ചെയ്തില്ലെന്ന മട്ടിൽ അവനിരുന്നു
”രണ്ടാഴ്ച കൂടി കഴിഞ്ഞാൽ കെട്ടിച്ചു വിടേണ്ടതുങ്ങളെ…ഇപ്പോളെ ഇങ്ങനെ ആയാൽ നന്നായിരിക്കും…“
അതും പറഞ്ഞവർ മുറിയിലേക്ക് പോയി..പിറകെ തന്നെ ജെസിക്ക് ചായ കൊടുക്കാനായി ആദിയും എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു…ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ജോ ബാക്കിയുള്ള വത്തക്ക കൂടി കഴിച്ചുകൊണ്ട് സിനിമയിലേക്ക് ശ്രദ്ധ നൽകി…….