“നീ ഇതെവിടെ പോവാ…?
അവളുടെ പോക്ക് കണ്ടവൻ വിളിച്ചു ചോദിച്ചു
”ഇപ്പൊ വരാം…!!
അടുക്കളയിലേക്ക് കയറുന്നതിനിടയിൽ അവൾ പറഞ്ഞു
രണ്ടു മിനിറ്റ് കഴിഞതും ഒരു പ്ലെയ്റ്റിൽ മുറിച്ചു വച്ച തണ്ണിമത്തനുമായി അവൾ വന്നവനരികിലിരുന്നു
“വത്തക്കയോ…ഇതെവിടുന്നു..?
അതിൽ നിന്നൊരു മുഴുത്ത കഷ്ണം എടുത്തു കൊണ്ടവൻ ചോദിച്ചു
”ചെറിയച്ഛൻ ഇന്നലെ കൊണ്ടുവന്നതാ..ഞാൻ ആണേൽ ഇതിന്റെ കാര്യമങ്ങു വിട്ടുപോയി…“
ഫ്രിഡ്ജിൽ വച്ചത് കൊണ്ടു തന്നെ തണുത്തയാ വത്തക്ക ചവച്ചുകൊണ്ടുവൻ സിനിമയിൽ ശ്രദ്ധിച്ചു…തണുപ്പും മധുരവും കൂടി കലർന്നയൊരു പീസെടുത്തു കാർന്നു തിന്നുകൊണ്ട് ആദിയും tv യിലേക്ക് നോക്കി
ജപ്പാനെന്ന വലിയ നഗരത്തെ വളരെ മനോഹരമായി വരച്ചു കാണിച്ചയാ സിനിമ കണ്ടവൾ അവനോട് ചോദിച്ചു
”നല്ല ഭംഗി ഉണ്ടല്ലേ സ്ഥലമൊക്കെ കാണാൻ…ശെരിക്കും ഇങ്ങനെ ആണോ അവിടം..?
അവളുടെയാ കുട്ടിത്തം നിറഞ്ഞ സംശയം കേട്ടവൻ ചിരിയോടെ പറഞ്ഞു
“അറിയില്ല…നമുക്ക് ഹണിമൂൺ അവിടേക്ക് പോയാലോ…? ഏഹ്..!
അവന്റെയാ ചോദ്യം കേട്ടവൾ സന്തോഷം നിറഞ്ഞ കണ്ണുകളുമായി അവനെ നോക്കി
”ശെരിക്കും..ശെരിക്കും കൊണ്ടുപോവോ എന്നെ അവിടേക്ക്..?
“പിന്നെയല്ലാണ്ട്…ഈ ആകാശത്തിന് കീഴിൽ നീ പറയുന്ന ഏത് സ്ഥലത്തേക്കും നിന്നെ ഞാൻ കൊണ്ടു പോവും..”
അവളുടെ തോളിലൂടെ കൈയിട്ട് പിടിച്ചു കൊണ്ടവൻ പറഞ്ഞു
“ഉവ്വ..കെട്ട് കഴിഞ്ഞിട്ടും ഇങ്ങനെ തന്നെ പറയണേ…?
”അതെന്നാടി അങ്ങനെ പറയണേ…നിനക്ക് അറിയാലോ എനിക്ക് ഒരു പണിയും ഇല്ലെന്ന് അപ്പൊ പിന്നെ നിന്നെയും കൊണ്ടു കറങ്ങാൻ പോവാൻ ഒരുപാട് സമയം കിട്ടും..ഹിഹി…എന്റെ പ്ലാൻ എപ്പടി…?
“വെറുതെ ഇരുത്താട്ടോ മോനെ വീട്ടിൽ….ആദ്യം കല്യാണം കഴിയട്ടെ എന്നിട്ട് വേണം നിന്നെ കൊറച്ചു മര്യാദ പഠിപ്പിക്കാൻ…”
അവനെ നോക്കി ചുണ്ടുകൾ ഇളക്കി കൊണ്ടുവൾ പറഞ്ഞു…പെട്ടല്ലോ എന്നൊരാവസ്ഥയിൽ ജോ ഇരുന്നു
“അല്ല ഈ ജപ്പാനിൽ ശെരിക്കും ഉണ്ടാവുമോ ഈ സിനിമയിൽ കാണുന്നത് പോലുള്ള ആളുകൾ…ഇത്രയും കാര്യമായി പ്രണയിക്കുന്നവർ…എന്ത് രസാന്ന് നോക്കിയേ അവരെ രണ്ടു പേരെയും കാണാൻ…ഒരാൾ മനുഷ്യനും മറ്റെയാൾ പ്രേതവും….!