”അയ്യോ..എന്നിട്ട്…?
“ക്ലാസ്സൊക്കെ കഴിയാറായതും ഇവളുടെ അപ്പച്ചൻ അവളെ കെട്ടിച്ചു വിടാനുള്ള പ്ലാനിൽ ആയിരുന്നു….ഇവനാണേൽ അങ്ങേരെ ഒടുക്കത്തെ പേടിയും…ലാസ്റ്റ് അവളെ അവിടെ ഇട്ട് നാടു വിടാനുള്ള വഴി വരെയാ തെണ്ടി എന്നോട് ചോദിച്ചു….”
“പറഞ്ഞു കൊടുത്തോ…?
അവളൊരു ചിരിയോടെ അവനെ നോക്കി…
”പിന്നല്ലാണ്ട്…വള്ളി പുള്ളി തെറ്റാതെ ഇവന്റെ പ്ലാൻ ഞാനാ പെണ്ണിന് പറഞ്ഞു കൊടുത്തു…ഹഹഹ…..!
“എടാ ദുഷ്ടാ…!
മൂക്കിൽ വിരലു വെച്ചുകൊണ്ടവൾ ജോയെ നോക്കി..അവനാകട്ടെ നന്ദുവിന്റെ അപ്പോഴത്തെ അവസ്ഥയോർത്തു ഒടുക്കത്തെ ചിരിയും
”ഞാനന്ന് പറഞ്ഞത് ഏതായാലും നന്നായി…ആ പെണ്ണൊരു പാവമായിരുന്നു..പോരാഞ്ഞിട്ട് അസ്ഥിക്ക് പിടിച്ച പ്രേമവും…ഇവളവനെ ഓടിച്ചിട്ട് പിടിച്ചു ചെകിട് നോക്കി ഒന്ന് പൊട്ടിച്ചിട്ട് പറഞ്ഞു നാളെ വന്നു വീട്ടിൽ കാര്യം പറയാൻ പറഞ്ഞു…ഇവന് ആണേൽ ചെകുത്താനും കടലിനും നടുവിൽ പെട്ട അവസ്ഥ…ഒടുക്കം ഇറങ്ങി ഓടാൻ പാകത്തിന് ബാഗും സാധനങ്ങളും എല്ലാം പാക്ക് ചെയ്ത് അവളുടെ വീടിന്റെ ഗേറ്റിന് മുൻപിൽ കൊണ്ടുപോയി വച്ചിട്ട് പെണ്ണ് ചോദിക്കാൻ പോയി…“
”ഓഹ് ഇജ്ജാതി പ്ലാനിങ്….“
നന്ദുവിന്റെ മുൻകരുതലോർത്ത് അവൾ പറഞ്ഞു
”പിന്നല്ലാണ്ട്..ഞാനല്ലേ പറഞ്ഞു കൊടുത്തേ അങ്ങനെ ചെയ്യാൻ…“
അവനല്പം പൊങ്ങിക്കൊണ്ട് അവളോട് പറഞ്ഞു
”അയ്യാ…നീ ബാക്കി പറ…“
”ബാക്കി എന്തോന്ന്…ഇവൻ ചെന്നു തപ്പി പെറുക്കി കാര്യം പറഞ്ഞു….പറഞ്ഞത് ആണേൽ അവളുടെ അപ്പന് റെഡിക്ക് മനസിലായതുമില്ല…ഒടുക്കം അവളു തന്നെ വന്നു പറയേണ്ടി വന്നു…പിന്നെ വീട്ടുകാർ തമ്മിൽ സംസാരിച്ചല്ലാം ഒക്കെ ആണേൽ കെട്ടിച്ചു തരാമെന്ന് അവൾടെപ്പൻ പറഞ്ഞു..“
”ഓ അപ്പൊ കാര്യങ്ങൾ എളുപ്പമായല്ലോ..!
ഫുഡ് കോർണറിലേക്ക് കയറിക്കൊണ്ട് ആദി പറഞ്ഞു…അത് കേട്ട ജോ ഉറക്കെ ചിരിക്കാൻ തുടങ്ങി..ഇതെന്തിനാ ഇപ്പൊ ഇങ്ങനെ ഒരു ചിരി എന്ന് മനസിലാവാതെ അവളവനെ നോക്കി
“എളുപ്പമായി…അവന്റെ വീട്ടിൽ കാര്യങ്ങൾ എളുപ്പമാക്കാൻ ചെന്നതിനവനെ ചട്ടകം കൊണ്ടടിച്ചാ അവന്റമ്മ സമ്മതം കൊടുത്തേ…കൂടെ ധൈര്യത്തിന് ചെന്ന എനിക്കും കിട്ടി….!
”ഹഹഹ…..അവർക്കുണ്ടാവുന്ന പിള്ളേർക്ക് പറഞ്ഞു കൊടുക്കാൻ ഒരു സ്റ്റോറി ആയല്ലേ അപ്പൊ….?