“അത് പിന്നെ…നീ വിചാരിക്കും പോലെ വേറെ പരുപാടി ഒന്നുമില്ല..സത്യായും….”
“ഒറപ്പാണോ…?
കൈകൾ താഴ്ത്തി കൊണ്ടവൾ ചോദിച്ചു
”ആടി പെണ്ണെ…“
”ഹ്മ്മ്…അല്ല ഈ നന്ദുവിന്റെ കല്യാണം കഴിഞ്ഞതാണോ..?
അവൾ സംശയത്തോടെ ചോദിച്ചു…നന്ദു ജോയുടെ അടുത്ത സുഹൃത്ത് ആണെന്ന് അല്ലാതെ അവനെക്കുറിച്ചു മറ്റൊന്നും അവൾക്കറിയില്ലായിരുന്നു
“പിന്നല്ലാണ്ട്…ഞങ്ങടെ കൂട്ടത്തീന്ന് ആദ്യം പെണ്ണ് കെട്ടിയത് അവന..കെട്ടിയതല്ല പിടിച്ചു കെട്ടിച്ചതാ…!
അവൻ നന്ദുവിന്റെ കാര്യമോർത്തു ചിരിച്ചുകൊണ്ട് പറഞ്ഞു..അവന്റെയാ ചിരിയുടെ അർഥം മനസിലാവാതെ ആദി ജോയെ തന്നെ നോക്കി നിന്നു…ഡോർ തുറന്നതും പുറത്തിറങ്ങിയ അവനു പിറകെ അവൾ സംശയത്തോടെ നടന്നു
“അതെന്താ നീ പിടിച്ചു കെട്ടിച്ചെന്ന് പറഞ്ഞെ…?
”അത് സംഭവം ഫുൾ കോമഡിയാ…ഇവൻ പണ്ട് MBA എടുക്കാൻ വേണ്ടി എറണാകുളത്തു പോയിനിന്നിരുന്നു…അവിടെ തന്നെ കൂടെ പഠിക്കാൻ വന്നൊരു പെണ്ണിന് ഇവനോട് മുടിഞ്ഞ പ്രേമം….“
”എന്നിട്ട്…?
“എന്നിട്ട് എന്താവാൻ പെണ്ണും പെടക്കോഴിയും വേണ്ടെന്ന് പറഞ്ഞു നടന്ന ഇവനൊണ്ട് ഇവളുടെ ആദ്യത്തെ പ്രൊപോസലിൽ തന്നെ മൂക്കും കുത്തി വീണു….ഇപ്പോളും എനിക്ക് മനസിലാവാത്തത് എന്ത് കണ്ടിട്ടാണോ ആ പെണ്ണിവനെ പ്രേമിച്ചതെന്ന….”
ചിരിച്ചു കൊണ്ടവൻ അവളോട് പറഞ്ഞു
“ഓ പ്രേമം തോന്നാൻ അങ്ങെനെ ഇന്ന കാരണം എന്നൊന്നുമില്ല…”
തന്റെ കാര്യമോർത്തവൾ അവനോട് പറഞ്ഞു…അവളുടെയാ സംസാരത്തിന്റെ അർഥം മനസിലാക്കിയ ജോ ഒരു ചിരിയോടെ അവളോട് ചേർന്നു നിന്നു
പെട്ടെന്നുള്ളയവന്റെയാ പ്രവർത്തയിൽ ആദി ഞെട്ടികൊണ്ട് പിറകോട്ടു മാറി ചുറ്റിനും നോക്കി…തിരക്കുള്ളെയാ മാളിൽ തങ്ങളെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നവൾ നോക്കി..അത് കണ്ട ജോ ഒരു കൈകൊണ്ടു അവളുടെ തോളിലൂടെ കൈ ഇട്ടുപിടിച്ചു കൊണ്ടു മുൻപോട്ട് നടന്നു
ആരുമത് ശ്രദ്ധിക്കുന്നില്ലെന്ന് മനസിലായതും ആദിയൊരു ആശ്വാസത്തോടെ അവനോടെ ചേർന്നു നടന്നു
“എന്നിട്ട് അവളെ തന്നെ ആണോ നന്ദു കെട്ടിയെ…?
കഥയുടെ ബാക്കി അറിയാനുള്ള ആഗ്രഹത്തിലവൾ ചോദിച്ചു
”ഹിഹി…കെട്ടേണ്ടി വന്നു…..ഇതില് കോമഡി എന്താന്ന് വെച്ചാൽ ആ പെണ്ണിന്റെ വീടിനു മുകളിൽ പെയിൻഗസ്റ്റ് ആയി വാടകക്ക് കൊടുത്ത റൂമില ഇവന്റെ താമസം….“