💫Evil on earth✨ 6 [Jomon]

Posted by

 

“അഹ് പതിയെ ഇടിക്കട കാലമാടാ…!

 

ഇടി കൊണ്ട വയറും പൊത്തി പിടിച്ചു കൊണ്ടവൻ പറഞ്ഞു…പിന്നെയാണ് ജോയുടെ പിറകിൽ നിൽക്കുന്ന ആദിയെ അവൻ കണ്ടത്….വീട്ടിൽ വന്ന കൊറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അവൾക്ക് നന്ദുവിനെ പരിചയപ്പെടുത്തി കൊടുത്തിരുന്നവൻ

 

”ആഹാ കെട്ടിയോനും കെട്ടിയോളും കൂടെ തെണ്ടാൻ ഇറങ്ങിയതാണോ….?

 

അവളെ നോക്കി നന്ദു ചോദിച്ചു…അതിന് മറുപടിയായി അവളൊന്നു വെളുക്കെ ചിരിച്ചു കാണിച്ചു

 

“കെട്ടിയോൾ ഒന്നും ആയിട്ടില്ല…!

 

പിറകിൽ നിൽക്കുന്ന ആദിയെ ഒളികണ്ണ്കൊണ്ടു നോക്കി ജോ പറഞ്ഞു…അതിനുള്ള ഉത്തരം സ്പോട്ടിൽ തന്നെ അവന്റെ പുറത്തു കിട്ടി…ഇട്ടിരുന്ന ഷർട്ട് കൂട്ടി ഒരു നുള്ള് കിട്ടിയ ജോ ഒന്ന് തുള്ളിക്കൊണ്ട് ലിഫ്റ്റിനുള്ളിലേക്ക് കയറി….

 

”എടാ അടക്കല്ലേ ഞാൻ പോകാൻ ഇറങ്ങിയത…!

 

ലിഫ്റ്റിന്റെ വാതിലടയും മുന്നേ വെളിയിലേക്ക് ചാടികൊണ്ട് നന്ദു പറഞ്ഞു

 

“നിനക്കെന്താ ഇത്ര തിരക്ക്..?

 

അവന്റെ ദിർദികണ്ട ആദി ചോദിച്ചു

 

”അത് പിന്നെ യാത്ര മുടങ്ങിയല്ലോ…അപ്പൊ എന്റെ പൊണ്ടാട്ടിക്ക് ഒരു സർപ്രൈസ് കൊടുക്കാൻ…!

 

കയ്യിൽ പിടിച്ചിരുന്ന ഒരു കവർ പൊക്കി കാണിച്ചു കൊണ്ടവൻ പറഞ്ഞു….

 

“ഹ്മ്മ് നടക്കട്ടെ നടക്കട്ടെ….”

 

അവളതും പറഞ്ഞവനെ ചിരിച്ചു കാണിച്ചു…

 

“നീ വൈകുന്നേരം കാണില്ലേ….?

 

ലിഫ്റ്റ് അടയുന്നതിനിടയിൽ ജോ വിളിച്ചു ചോദിച്ചു…അതിന് തള്ള വിരലുയർത്തി കാണിച്ചുകൊണ്ട് നന്ദു ഉത്തരം നൽകി

 

വാതിലുകൾ അടഞ്ഞതും കൈകൾ രണ്ടും മാറിൽ പിണച്ചുകൊണ്ട് ആദി അവനെ സംശയത്തോടെ നോക്കി…അവളുടെയാ നോട്ടത്തിൽ അവനൊന്നു പതറിയെങ്കിലും അത് വെളിയിൽ കാണിക്കാതെ കയ്യിൽ പിടിച്ച ഹെൽമെറ്റിന്റെ ഭംഗി നോക്കിക്കൊണ്ടവൻ നിന്നു

 

”അതെ…വൈകുന്നേരം എന്താ പരുപാടി…?

 

അതെ നിൽപ്പ് നിന്നുകൊണ്ടുവൾ ചോദിച്ചു

 

“വൈകുന്നേരം…വൈകുന്നേരം ഇപ്പൊ എന്താ…ഒന്ന് ക്ലബ്ബിൽ പോണം അത്രേ ഉള്ളു മതി…!

 

സംശയം ഒന്നും തോന്നിക്കാത്ത വിധത്തിൽ അവൻ പറഞ്ഞു…എന്നാലും അവളുടെ സംശയം മാറിയിട്ടില്ലെന്ന് ആ നിൽപ്പിൽ തന്നെ അവനു ബോധ്യമായി

 

”അത്രേ ഉള്ളു…?

 

വീണ്ടുമവളുടെ ചോദ്യം എത്തിയതോടെ എന്ത് പറയണമെന്നറിയാതെ അവൻ നിന്നു

Leave a Reply

Your email address will not be published. Required fields are marked *